Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » പാറ്റേൺ ലോക്ക് സുരക്ഷിതമല്ല; എളുപ്പത്തിൽ മറ്റൊരാൾക്കു കണ്ടെത്താമെന്നു പഠനങ്ങൾ

പാറ്റേൺ ലോക്ക് സുരക്ഷിതമല്ല; എളുപ്പത്തിൽ മറ്റൊരാൾക്കു കണ്ടെത്താമെന്നു പഠനങ്ങൾ

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ പാറ്റേണ്‍ ലോക്ക് സംവിധാനം ഹാക്കര്‍മാര്‍ക്ക് അപ്രാപ്യമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആന്‍ഡ്രോയിഡ് പൂട്ട് പൊളിക്കല്‍ വെറും കുട്ടിക്കളി മാത്രമാണ്. ലോകത്തെ പ്രശസ്ത സര്‍വകലാശാലകളിലെ ഗവേഷകരുടേതാണ് മേല്‍ അവകാശവാദം. വീഡിയോയും ഒരു കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതം സോഫ്റ്റ്‌വെയറും ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിലേക്ക് നുഴഞ്ഞുകയറാമത്രെ.
ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍, ചൈനയിലെ നോര്‍ത്ത്‌വെസ്റ്റ് ജാര്‍മ്മനിയിലെ ബാത്ത് എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരുടെ ആന്‍ഡ്രോയിഡിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മൂന്ന് ഗ്രിഡുകളിലായി ഒമ്പത് ഡോട്ടുകളായാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ലോക്ക് പാറ്റേണ്‍ ഡിസ്‌പ്ലേ. ഡിവൈസ് സുരക്ഷിതമാക്കാനുള്ള ലോക്ക് പാറ്റേണ്‍ യൂസര്‍മാര്‍ക്ക് നിശ്ചയിക്കും. അഞ്ച് തവണ തെറ്റായി പാറ്റേണ്‍ ഉപയോഗിച്ചാല്‍ ഫോണ്‍ താല്‍ക്കാലികമായി ലോക്ക്ഡൗണ്‍ ആകും. എന്നാല്‍ ഒരു ഹാക്കര്‍ക്ക് അഞ്ച് തവണയില്‍ താഴെ ശ്രമംകൊണ്ട് ആന്‍ഡ്രോയിഡ് പൂട്ട് പൊളിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഹാക്കിങ്ങിന് യൂസറുടെ ലോക്ക് പാറ്റേണ്‍ നേരിട്ട് കാണണമെന്നില്ല. യൂസര്‍ ലോക്ക് തുറക്കുന്നതിന്റെ കുറച്ചകലെ നിന്നെടുത്ത വീഡിയോയും കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതവും മതി. വീഡിയോ അള്‍ഗോരിതത്തിന് നല്‍കിയാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലോക്ക് തുറക്കാനുള്ള പാറ്റേണ്‍ നല്‍കും. ഫോണ്‍ സ്‌ക്രീനിലുള്ള യൂസറുടെ കൈവിരല്‍ നീക്കം വിശകലനം ചെയ്താണ് അള്‍ഗോരിതത്തിന്റെ പ്രവര്‍ത്തനം.യൂസര്‍മാരുടെ 120 വ്യത്യസ്ത ലോക്ക് പാറ്റേണുകള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. പഠനത്തില്‍ അഞ്ച് ശ്രമത്തിനുള്ളില്‍ 95 ശതമാനം ഡിവൈസിന്റേയും പൂട്ട് പൊളിക്കാന്‍ കഴിഞ്ഞു.

Leave a Reply