Home » യാത്ര » പാര്‍ക്കിങ് എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

പാര്‍ക്കിങ് എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

എത്ര പരിചയ സമ്പന്നനായ ഡ്രൈവര്‍ ആണെങ്കിലും പാര്‍ക്കിങ് ഒരു വിഷമം തന്നെയാണ് . പലപ്പോഴും വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നാം ദുരിതത്തിലാവാറുണ്ട് ആ ദുരിതത്തിന് അറുതി വരുത്താന്‍ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. പോകുന്ന സ്ഥലത്ത് പാര്‍ക്കിങ്ങിന് ആവശ്യത്തിന് ഇടമുണ്ടോ എന്ന് ഫീച്ചര്‍ കൃത്യമായി അറിയിക്കും.

പുതിയ ഐക്കണോടെ ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ക്കിങ് ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് വഴി ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ആദ്യം തെരഞ്ഞെടുക്കണം. ലക്ഷ്യസ്ഥാനത്തിനടുത്ത് എവിടെയെങ്കിലും പാര്‍ക്കിങ് ഇടമുണ്ടെങ്കില്‍ ഒരു ചെറുവലയത്തോട് കൂടിയുള്ള ‘പി’ ചിഹ്നത്തിലൂടെ ഫീച്ചര്‍ അറിയിക്കും. ലിമിറ്റഡ്, മീഡിയം, ഈസി എന്നീ മൂന്ന് ലെവലുകളാണ് ഫീച്ചര്‍ കാണിക്കുക. നീല നിറത്തിലാണ് പാര്‍ക്കിങ് ഐക്കണ്‍. പാര്‍ക്കിങ്ങ് സ്ഥലം വളരെ കുറവാണെങ്കില്‍ ഐക്കണിന്റെ നീല നിറം ചുവപ്പായി മാറും.
യൂസര്‍മാരുടെ ഗൂഗിള്‍ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്നുമുള്ള ഡേറ്റകള്‍ വഴിയാണ് പാര്‍ക്കിങ് ഫീച്ചറിന്റെ പ്രവര്‍ത്തനം. അമേരിക്കയിലെ 25 മെട്രോ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ മറ്റു നഗരങ്ങളിലേക്കും ഐഒഎസ് ഡിവൈസുകളിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കും.

Leave a Reply