Home » കലാസാഹിതി » നാടകശാല » സീരിയലുകള്‍ കുടുംബം കലക്കികള്‍

സീരിയലുകള്‍ കുടുംബം കലക്കികള്‍

ഇന്ന് ചാനലുകളില്‍ കളിക്കുന്ന കുടുംബം കലക്കുന്ന സീരിയലുകളെക്കാള്‍ മികച്ചത് റേഡിയോ നാടകങ്ങളാണെന്ന് ശ്രീകണ്ഠന്‍ കരിക്കകം. കേരള സാഹിത്യോത്സവത്തില്‍ റേഡിയോ നാടകത്തില്‍ നിന്ന് ടെലിവിഷന്‍ സീരിയലിലേക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത റേഡിയോ നാടകസംവിധായകനായ കെ ശരത് ചന്ദ്രന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ശത്രുഘ്‌നന്‍, പനോരമപ്രൊഡക്ഷന്റെ സ്ഥാപകനും കഥകൃത്തുമായ സതീഷ് ബാബുപയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

റേഡിയോ നാടകങ്ങള്‍ എന്നും ഗൃഹാതുരത്വം നല്‍കുന്നതാണെന്ന് തിരക്കഥാകൃത്ത് ശത്രുഘ്‌നനും, സീരിയലുകളുടെ ആവിര്‍ഭാവം റേഡിയോ നാടകങ്ങളുടെ സ്വീകാര്യത കുറച്ചുവെന്ന് സതീഷ് ബാബുവും അഭിപ്രായപ്പെട്ടു.

സീരിയലുകളോടുള്ള ഭ്രമം ഒഴിവാക്കി റേഡിയോ നാടകങ്ങള്‍ പോലുള്ള സര്‍ഗാത്മകതകള്‍ക്കും പ്രാധാന്യം നല്‍കാന്‍ ഇനിവരുന്ന തലമുറയെങ്കിലും ബാധ്യസ്തരാകണമെന്ന പ്രേക്ഷകയുടെ അഭിപ്രായം സ്വീകരിച്ച് ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ച അവസാനിപ്പിച്ചു.

റിപ്പോര്‍ട്ട് ശ്രീ ലക്ഷ്മി

Leave a Reply