Home » ഇൻ ഫോക്കസ് » ‘നമ്മള് ബിചാരിച്ചാൽ മ്മടെ കോയിക്കോട്ടെന്താ നടക്കാത്തത്’ മനസിലുള്ള ആശയങ്ങൾ പങ്കുവെയ്ക്കാൻ കോഴിക്കോട്ടുകാരോട് ജോസേട്ടൻ

‘നമ്മള് ബിചാരിച്ചാൽ മ്മടെ കോയിക്കോട്ടെന്താ നടക്കാത്തത്’ മനസിലുള്ള ആശയങ്ങൾ പങ്കുവെയ്ക്കാൻ കോഴിക്കോട്ടുകാരോട് ജോസേട്ടൻ

നമ്മള് വിചാരിച്ചാൽ നമ്മുടെ കോഴിക്കോട്ടെന്താ നടക്കാത്തതെന്നും മനസിലുള്ള ആശയങ്ങൾ പങ്കുവെയ്ക്കാനും കോഴിക്കോട്ടുകാരോട് പുതിയ കളക്ടർ യു വി ജോസ്.കൂടുതൽ കാര്യങ്ങൾ ഒറ്റടിക്ക് ചെയ്യണമെന്ന് പറഞ്ഞ് തന്നെ ബേജാറാക്കരുത് എന്നും ആദ്യ ആഴ്ചയിലെ ജോലിയിൽ ഉഷാറു തോന്നുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.


Sorry. കുറച്ച് താമസിച്ചു അല്ലേ?
നമ്മുടെ കോഴിക്കോടിനെക്കുറിച്ചറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു.
മാനസിക രോഗാശുപത്രി, മെഡിക്കൽ കോളേജ്, മാനാഞ്ചിറ, പബ്ലിക്ക് ലൈബ്രറി …..എന്നിങ്ങനെ പലതും … അവിടെ പലതും കണ്ടു. എല്ലാടത്തും ചെയ്യാൻ നൂറ് നൂറ് കാര്യങ്ങൾ…
ഇതിന്റെ കുടെ IIM ഉം NIT ഉം, JDT യും, CWRDM ഉം ഒക്കെ അങ്ങോട് പോയി കണ്ട് അവരുടെയൊക്കെ പൂർണ്ണ സഹകരണം കോഴിക്കോടിന്റെ നന്മയ്ക്ക് ഉറപ്പാക്കി.
നമ്മുടെ കംപാഷണേറ്റ് കോഴിക്കോടിന്റെ ഒരു യോഗവും വിളിച്ചിട്ടുണ്ട്.
പഴയ ടീമിലെ എല്ലാവരും…
അങ്ങനെ ആദ്യത്തെ ആഴ്ചത്തെ ജോലി ഒരു ഉഷാറ് തോനുന്നുണ്ട്.
കംപാഷണേറ്റ് കോഴിക്കോടിൽ പല പുതിയ കാര്യങ്ങളും മനസ്സിലുണ്ട്.
നിങ്ങളുടെ മനസ്സിലുമുണ്ടാവല്ലോ അങ്ങനെ ചില കാര്യങ്ങള്…
ഇങ്ങള് പറയീന്ന്….
നിങ്ങൾ പറയുന്ന ഒന്ന് രണ്ട് കാര്യങ്ങളിൽ നിന്ന് തുടങ്ങാം…
എന്നാ പറഞ്ഞ് തുടങ്ങിക്കോളീ…
കൂടുതൽ കാര്യങ്ങൾ ഒറ്റടിക്ക് ചെയ്യണമെന്ന് പറഞ്ഞ് ഞമ്മളെ ബേജാറാക്കരുത്😄
കംപാഷൻ മാത്രമാക്കണ്ട… വികസന കാര്യങ്ങളിലും നിങ്ങളുടെ priority പറഞ്ഞോളീ…. നമുക്ക് നോക്കാന്നേ….
നമ്മള് ബിചാരിച്ചാൽ മ്മടെ കോയിക്കോട്ടെന്താ നടക്കാത്തത്….
എന്നാ പിന്നെ ideas പോന്നോട്ടെ…..

Leave a Reply