Home » നമ്മുടെ കോഴിക്കോട് » ആർ ഐ ബി കെ സാന്ത്വന സദ്യ കോഴിക്കോട് സംഘടിപ്പിച്ചു

ആർ ഐ ബി കെ സാന്ത്വന സദ്യ കോഴിക്കോട് സംഘടിപ്പിച്ചു

റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയും ചുവന്ന കേരളവും ചുവപ്പിന്റെ പോരാളികളും എന്ന നവ മാധ്യമ കൂട്ടായ്മയും സംയുക്തമായി കോഴിക്കോട് ജില്ലയിലെ ഫ്രീ ബേഡ്സ് സെന്റർ ഓഫ് വെൽഫെയർ സ്ട്രീറ്റ് ചിൽഡ്രൻസിലെ അന്തേവാസികൾക്ക് സാന്ത്വന സദ്യ നൽകി. റെഡ് ഈസ് ബ്ലഡ് കേരള സംസ്ഥാന പ്രസിഡന്റ് പ്രവീൺ, ജില്ലാ സെക്രട്ടറി റിലു, ജില്ലാ കമ്മറ്റി അംഗം സിജീഷ്, സിപിഐഎം ടൗൺ ഏരിയാ സെക്രട്ടറി ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

രക്തദാന രംഗത്തെ പുതിയ കാൽവെപ്പാണ് റെഡ് ഈസ് ബ്ലഡ്. ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണിത്. ആർ ഐ ബി കെ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓരോ ജില്ലയിലും നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാന്ത്വന സദ്യ നൽകിയത്. നാം ഓരോരുത്തരം മൂന്നു നേരം ഭക്ഷണം വയറു നിറച്ചു കഴിച്ചു വിശ്രമിക്കുമ്പോൾ ഒരു നേരത്തെ അന്നത്തിനായി പാടുപെടുകയും അത് കിട്ടാതെ തളർന്നുറങ്ങുകയും ചെയ്യുന്നവർ നമുക്ക് ചുറ്റിലുമുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ആർ ഐ ബി കെ ഇത്തരം സാന്ത്വന സദ്യയുമായി മുന്നിട്ടിറങ്ങുന്നത്. ഭക്ഷണത്തിനു ശേഷം ഫ്രീ ബേഡ്സിലെ കുഞ്ഞു മുഖങ്ങളിൽ വിരിഞ്ഞ പുഞ്ചിരി മതിയായായിരുന്നു ഒരോ ആർ ഐ ബി കെ പ്രവർത്തകന്റെയും മനസ് നിറയാൻ.

Leave a Reply