Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു

സ്മാര്‍ട്ട് ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് എഫ്ബി മെസഞ്ചര്‍ പിന്‍വാങ്ങുക. ദിവസങ്ങള്‍ക്കുള്ളില്‍ പഴയ ഫോണുകളില്‍ നിന്ന് മെസഞ്ചര്‍ പിന്‍വാങ്ങും. വാട്‌സാപ്പും സമാനമായ നീക്കം നടത്തിയിരുന്നു.

ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫെയ്‌സ്ബുക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കി തുടങ്ങി. മാസം 100 കോടി ഉപയോക്താക്കളുള്ള ആപ്പാണ് എഫ്ബി മെസഞ്ചര്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിന്‍ഡോസ് 8.1 നു മുന്‍പ് ഇറങ്ങിയ ഒഎസുകളില്‍ പുതിയ മെസഞ്ചര്‍ പ്രവര്‍ത്തിക്കില്ല. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ള ഇമെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും മുന്നറിയിപ്പ് സന്ദേശം നല്‍കുന്നുണ്ട്. ‘Thank you for choosing to use Messenger. ‘We regret to inform you that since the end of March, the app version you’re using is no longer supported and you can no send and receive messages.’ എന്ന സന്ദേശമാണ് അയക്കുന്നത്.

Leave a Reply