Home » ഇലക്ഷന്‍ » മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. ദിവസങ്ങള്‍ നീണ്ട പ്രചാരണം ഇന്നത്തെ അവസാന മണിക്കൂറുകളില്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തും. കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന പ്രചാരണമാണ് ഇന്നവസാനിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ് കുടുംബ യോഗങ്ങളിലാണ് ശ്രദ്ധയൂന്നിയത്. വിഎസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവര്‍ എല്‍.ഡി.എഫ് പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കാലം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു.

ഇന്ന് വൈകീട്ട് ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. കേന്ദ്രീകൃതമായ കൊട്ടിക്കലാശ പരിപാടികള്‍ മുന്നണികള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഏഴ് നിയമസഭാ മണ്ഡലങ്ങളുടെ ആസ്ഥാനങ്ങളിലും റോഡ് ഷോ അരങ്ങേറും.

Leave a Reply