പ്രവാസത്തിന്റെ തുടിപ്പുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന കലാ സാംസ്കാരിക മാധ്യമ കൂട്ടായ്മ ഫ്രണ്ട്സ് ക്രിയേഷന്‍സ് പ്രഖ്യാപിച്ച ബിസിനസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
വ്യവസായ, വാണിജ്യ, ജീവകാരുണ്യരംഗത്ത് പ്രതിഭ തെളിയിച്ച കെ പി സുലൈമാന്‍ (അഹ്ബാദ് സ്കൂള്‍), ഷാജി അരിപ്ര(സഫ മക്ക), സൂരജ് പാണയില്‍(റിയാദ് വില്ലാസ്), റഹീം വടകര(സിറ്റി ഫ്ലവര്‍), റസാഖ് കണ്ണൂര്‍(മൈ ഓണ്‍), ജോയ് പോള്‍(എ എം കോര്പ്പറേഷന്), പി എ അബ്ദു റഹ്മാന്(ഷിഫ ജിദ്ധ പോളി ക്ലിനിക്ക്), , ഹിഫ്സുറഹ്മാന്‍(സിഫ്), ബഷീര്‍ മുന്നിയൂര്‍(ഖമീസ് മുഷൈത്ത്), കെ എച്ച് ഷാജഹാന് റാവുത്തര്‍ വല്ലന (എക്സിക്യൂട്ടീവ് ഡയറക്ടര്‍,മാപ്ക,ദമാം) എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ മലയാളം ന്യൂസ്, ഉര്‍ദു ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസില് നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അവാര്‍ഡ് വിതരണ ചടങ്ങ് ഇന്ത്യാന് എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ ഉദ്ഘാടനം ചെയ്തു. എംബസിയുടെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സൗദിയിലെ മലയാളി കൂട്ടായ്മകളുടെ സേവനം മികച്ചതാണെന്ന് അദ്ദഹം പറഞ്ഞു.
ഫ്രണ്ട്സ് ക്രിയേഷന്യ് മുഖ്യ രക്ഷാധികാരി ഇബ്രാഹിം സുബ്ഹാന് അധ്യക്ഷതവഹിച്ചു. എന്‍ ആര് കെ ഫോറം ചെയര്മാന് ബാലചന്ദ്രന് നായര്‍, നോര്‍ക്ക റൂട്ട്സ് സൗദി കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്, ഇന്റര്‍ നാഷ്ണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം നിയാസ് ഉമര്‍, അബ്ദുറഹ്മാന് പൊന്മള എന്നിവര്‍ ആശംസ നേര്‍ന്നു.
അര്‍ഷദ് മാച്ചേരി,ഷഫീഖ് കിനാലൂര്‍, മുഹമ്മദ് അലി കൂടാളി, നവാസ് വെള്ളിമാടുകുന്ന്, ജലീഫ ആലപ്പുഴ, മിര്‍ഷാദ് ബക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.