Home » Author Archives: CJ Editor

Author Archives: CJ Editor

സ്കൂള്‍ ക്ലാസുകളിലെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള നാല്‍പ്പതോളം ഹർ‍ജികളില്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. എല്‍പി, യുപി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബ‌ഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ എൽപി, യുപി ക്ലാസ്സുകളുടെ ഘടനയില്‍ മാറ്റവും നവീകരണവും വേണമെന്നായിരുന്നു ഹ‍ർജിക്കാരുടെ വാദം. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് എൽപി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി. ഇതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ...

Read More »

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; സുനിൽ ഛേത്രി മികച്ച പുരുഷ താരം

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2018-19 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് ഏറ്റവും മികച്ച പുരുഷ താരം. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. എമർജിംഗ് പ്ലെയർ ആയി മലയാളി താരം സഹൽ അബ്ദുൾ സമദിനെ തെരഞ്ഞെടുത്തു. ഡാംഗ്മി ഗ്രേസ് ആണ് മികച്ച വനിതാ യുവതാരം. മികച്ച റഫറി ആയി ആര്‍ വെങ്കിടേഷിനേയും അസിസ്റ്റന്റ് റഫറി ആയി ജോസഫ് ടോണിയേയും തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്കായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഛേത്രിയെ അവാർഡിന് അർഹനാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം ...

Read More »

കാരുണ്യ ബനവലന്‍റ് സ്‌കീം: സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടി

കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (കെ.എ.എസ്.പി.) അംഗങ്ങളായ എല്ലാവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും ചികിത്സ ലഭ്യമാക്കി വരുന്നു. കാരുണ്യ ചികിത്സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍.എസ്.ബി.വൈ./കെ.എ.എസ്.പി. കാര്‍ഡില്ലാത്തവര്‍ക്കും കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികളില്‍ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തിരമാണ് കെ.എ.എസ്.പി. എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുന്നത്. കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ...

Read More »

ഇരുചക്രവാഹനത്തിൽ പിൻസീറ്റ‌് യാത്രക്കാരും ഹെൽമറ്റ‌് ധരിക്കണം

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Read More »

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി മുസ്ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നു ചുണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രിം കോടതി തള്ളിയത്. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്. ...

Read More »

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്‌

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി ഒരു മുഴുന്‍ സമയ വനിത മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകത കൂടിയും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനുണ്ട്. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജി.എസ്.ടിയും നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും ഏറെ മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിലെങ്ങനെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടാകും എന്നതാണ് ...

Read More »

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു

ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിതാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ ഒരുങ്ങുകയാണ്. തപ്സ്വി പന്നുവാണ് മിതാലിയായി വെള്ളിത്തിരയിലെത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ഇപ്പോള്‍ കായികതാരങ്ങളുടെ ജീവചരിത്രങ്ങള്‍ സിനിമയാക്കുന്നതാണ് പുതിയ ട്രെന്‍റ്. സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്, എംഎസ് ധോണി, മേരികോം, ദങ്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വിജയം ഇത്തരം ചിത്രങ്ങള്‍ക്കുള്ള സ്വകാര്യതയെ അടയാളപ്പെടുത്തുന്നു. മിതാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിതാലിയായി എത്തുകയെന്നതില്‍ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ തപ്സ്വി പന്നുവാകും മിതാലിയുടെ ...

Read More »

ഇന്ന് സംസ്ഥാനത്ത് കെഎസ്‍‍യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്‍‍യു വിദ്യാഭ്യാസ ബന്ദ് നടത്തും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ പോലീസ് ലാത്തി വീശിയതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഖാദര്‍ കമ്മീഷൻ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് തടയാൻ പോലീസ് ലാത്തിച്ചാര്‍ജ് ഉപയോഗിച്ചതോടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന ഖാദര്‍ കമ്മീഷൻ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. ഇതോടെ എംജി റോഡ് പ്രദേശത്ത് ...

Read More »

ജലക്ഷാമം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി

സംസ്ഥാനത്തെ ഡാമുകളില്‍ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും എം.എം മണി പറഞ്ഞു. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളില്‍ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. ജൂണില്‍ ലഭിക്കേണ്ട ...

Read More »

അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

അന്തർസംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ‘കല്ലട’ സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡുകള്‍ക്കെതിരെയായിരുന്നു സമരം. ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ്സുടമകൾ ചർച്ചയിൽ ഉറപ്പ് നൽകി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ബസ്സുടമകൾ അറിയിച്ചു. ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെയാണ് നാനൂറോളം വരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റർ ...

Read More »