Home » Author Archives: CJ Editor (page 10)

Author Archives: CJ Editor

മെഡിക്കല്‍ ബില്‍; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പഠിപ്പ് മുടക്കും

മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഐഎംഎയും മെഡിക്കൽ വിദ്യാർഥികളും. രാജ്യവ്യാപകമായി മെഡിക്കൽ വിദ്യാർഥികൾ ഇന്ന് പഠിപ്പുമുടക്കും. എല്ലാ മെഡിക്കൽ കോളേജുകളിലും വിദ്യാർഥികൾ ഉപവാസം തുടങ്ങി. അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാർഥി പ്രതിഷേധം. ഐഎംഎയുടെ തുടർ സമരങ്ങൾ ഞായറാഴ്ച ആലുവയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. അതേസമയം രാജ്ഭവനുകൾക്ക് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ബില്ലിലെ വ്യവസ്ഥകൾ എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ...

Read More »

ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്

മുന്‍ ഡി.ജി.പി ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ജേക്കബ്ബ് തോമസ് നല്‍കിയ കേസില്‍ വിശദമായ വാദം കേള്‍ക്കലിന് ശേഷമായിരുന്നു ഉത്തരവ്. ജേക്കബ്ബ് തോമസിനെ അടിയന്തരമായി തിരിച്ചെടുത്ത് സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനാണ്കൊച്ചിയിലെ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വാദങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇത്രയും നാള്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ ന്യായീകരണമൊന്നും ഇല്ലെന്നും സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞെന്ന് അഭിഭാഷന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Read More »

കര്‍ണാടക; ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കും എന്ന് പൂര്‍ണ്ണ വിശ്വാസം ഉള്ളതായി മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജിവെച്ച് പുറത്തുപോയ 11 കോണ്‍ഗ്രസ് എംഎല്‍മാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.7 എംഎല്‍എമാരെയാണ് ആകെ സ്പീക്കര്‍ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ 224 അംഗങ്ങളുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 207 ആയി ചുരുങ്ങി. 104 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാരിന് വേണ്ടത്. നിലവില്‍ ഇവര്‍ക്ക് ...

Read More »

ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും

ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ www.itmission.kerala.gov.in വെബ് ...

Read More »

ട്രാന്‍സ്‌ജെന്‍ഡര്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തണലേകാന്‍ തിരുവനന്തപുരം കുന്നുകുഴിയില്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്‌റ്റേ ഹോം ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. ക്വീയറിഥം സി ബി ഒയ്ക്കാണ് നടത്തിപ്പ് ചുമതല. ഭക്ഷണം, കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം തുടങ്ങി ട്രാന്‍സ്‌മെന്‍ വ്യക്തികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഹോമില്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി ഹ്രസ്വകാല താമസ സൗകര്യം ...

Read More »

വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി. ഗോപാലകൃഷ്ണന്റെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്റെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും പിണറായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് ...

Read More »

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീര്‍ഘദൂര ബസ് തൊണ്ടയാട് ജംഗ്ഷനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.കൂടരഞ്ഞി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണിത്. പരിക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Read More »

മഴ പെയ്തിട്ടും സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി ഒഴിയുന്നില്ല

കനത്ത മഴ പെയ്തിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അവസാനമായില്ല. പ്രധാന ഡാമുകളിലൊന്നും ജലനിരപ്പ് ഉയരാത്തതാണ് കാരണം. ഇടുക്കി ഡാമില്‍ 19 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. ഒരാഴ്ച ശക്തമായ മഴ ലഭിച്ചിട്ടും സംസ്ഥാനത്തിന് ആവശ്യമായ 66 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ അണക്കെട്ടുകളില്‍ കാര്യമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. 2,314 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 72 അടി വെള്ളം കുറവ്. വൈദ്യുതോത്പാദനം ഗണ്യമായി കുറച്ചാണ് കെ.എസ്.ഇ.ബി ഇടുക്കി ഡാമിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. ജില്ലയിലെ മറ്റ് ഡാമുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ...

Read More »

സന്ദീപ് വാര്യരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി

മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം നേടിയ നവ്ദീപ് സെയ്നിക്ക് പകരമാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്. വെസ്റ്റിൻഡീസ് എ- ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര്‍ വെള്ളിയാഴ്ച്ച വെസ്റ്റ് ഇൻഡീസിലേക്ക് ...

Read More »

സ്കൂള്‍ ക്ലാസുകളിലെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള നാല്‍പ്പതോളം ഹർ‍ജികളില്‍ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. എല്‍പി, യുപി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബ‌ഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ എൽപി, യുപി ക്ലാസ്സുകളുടെ ഘടനയില്‍ മാറ്റവും നവീകരണവും വേണമെന്നായിരുന്നു ഹ‍ർജിക്കാരുടെ വാദം. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് എൽപി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി. ഇതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ...

Read More »