Home » Author Archives: CJ Editor (page 18)

Author Archives: CJ Editor

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു; ഒരു കുപ്രസിദ്ധ പയ്യന്‍ മികച്ച ചിത്രം, മോഹന്‍ലാല്‍ നടന്‍

42-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ 2018 ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി.ഷാജി എന്‍ കരുണാണ്​ മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി.നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

Read More »

ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രിംകോടതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണാൻ ആണ് സുപ്രിംകോടതി നിർദേശം. ഇതോടെ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ഒരു ലോക്സഭാ മണ്ഡലത്തിൽ 35 വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണും. തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം അല്ല ജനങ്ങൾക്കും വിശ്വാസം ഉണ്ടാകേണ്ടത് ആണെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിരീക്ഷിച്ചു. ഓരോ ലോക്സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് 21 ...

Read More »

സിവിൽ സർവീസ‌് റാ​ങ്ക് തിളക്കത്തിൽ ശ്രീ​ധ​ന്യ സു​രേ​ഷ്

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ വ​യ​നാ​ട്ടു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക്ക് ച​രി​ത്ര​നേ​ട്ടം. പൊ​ഴു​ത​ന ഇ​ടി​യം​വ​യ​ൽ എം.​ഇ.​എ​സ് കോ​ള​നി​യി​ലെ ശ്രീ​ധ​ന്യ സു​രേ​ഷ് 410ാം റാ​ങ്ക് നേ​ടി ആ​ദി​വാസി കുറിച്യ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​യി.മൂ​ന്നാ​മ​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് 26കാരിയായ ഇവർ അ​ഭി​മാ​ന നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.അ​മ്പ​ല​ക്കൊ​ല്ലി വീ​ട്ടി​ൽ സു​രേ​ഷ്-​ക​മ​ല ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്​ ശ്രീ​ധ​ന്യ. ത​രി​യോ​ട് നി​ർ​മ​ല ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. കാ​വു​മ​ന്ദം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​യ​ൻ​സി​ൽ പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റികാ​മ്പ​സി​ൽ ഇ​തേ വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ...

Read More »

യോഗി ആദിത്യനാഥിന്‍റെ പരാമർശം പച്ചയായ വർഗീയത: ചെന്നിത്തല

മുസ്ലീം ലീഗിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും യഥാർത്ഥ വൈറസ് ബിജെപിയാണെന്നും എറണാകുളം പ്രസ്ക്ലബ്ബിന്‍റെ വോട്ടും വാക്കും പരിപാടിയിൽ പ്രതിപക്ഷനേതാവ് പറഞ്ഞു. അതേ സമയം വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാൻ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകുമെന്ന് ലീഗ് സംസ്ഥാന ...

Read More »

എംകെ രാഘവനെതിരെ സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഒളിക്യാമറാ വിവാദത്തില്‍ എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. രാഘവന്റെ പണമിടപാടുകളെകുറിച്ച് അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം പരിശോധിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഒളിക്യാമറാ ആരോപണത്തില്‍ എംകെ രാഘവന് എതിരെ കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഷൂട്ട് ചെയ്ത ഒറിജിനല്‍ ദ്യശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു അതേസമയം വീഡിയോ കൃത്രിമമാണെന്നും സിപിഐഎമ്മാണ് ഇതിന്റെ ...

Read More »

സരിത എസ് നായര്‍ വയനാട്ടിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സരിത പത്രിക നൽകിയത്.എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതിന് പുറമേയാണ് വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെയും സരിത മത്സരിക്കുന്നത്. എറണാകുളത്ത് മത്സരിക്കുന്നതിനായി സരിത ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ വൈ.സഫിറുള്ള മുന്‍പാകെ മൂന്ന് സെറ്റ് പത്രികയാണ് സരിത സമര്‍പ്പിച്ചത്.

Read More »

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു;

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഒപ്പമുണ്ട്. ഉമ്മന്‍ ചാണ്ടി മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ നേതാക്കള്‍ ചേര്‍ന്നാണ് വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. വയനാട്ടില്‍ തുറന്ന വാഹനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്. വന്‍ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാനായി വയനാട്ടിലെത്തിരിക്കുകയാണ്.

Read More »

എം കെ രാഘവനെതിരായ ആരോപണം ഗൗരവമേറിയത്‌: തെരഞ്ഞെടുപ്പ്‌ കമ്മീഷണർ

കോഴിക്കോട്​ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി എം.കെ രാഘവനെതിരായ ആരോപണം അതീവ ഗൗരവമേറിയതാണെന്ന്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തിൽ കോഴിക്കോട്‌ ജില്ലാ കലക്‌ടറോട്‌ റിപ്പോർട്ട്‌ തേടുമെന്നും കമ്മീഷണർ പറഞ്ഞു. കോടികൾ ചെലവഴിച്ചാണ‌് താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന‌് കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാർഥിയുമായ എം കെ രാഘവൻ. സ്വകാര്യ ടെലിവിഷൻ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ‌് രാഘവന്റെ വെളിപ്പെടുത്തൽ. ‘ടിവി 9’ ചാനലാണ‌് ഹോട്ടൽ വ്യവസായിയുടെ കൺസൾട്ടൻസി കമ്പനി പ്രതിനിധികളായെത്തി സംസാരിച്ചത‌്. തെരഞ്ഞെടുപ്പ‌് ചെലവുകൾക്ക‌് അഞ്ച‌് കോടി ...

Read More »

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുലിനെ അനുഗമിക്കും. ഇന്നലെ പ്രത്യേക വിമാനത്തില്‍ അസമില്‍ നിന്ന് രാത്രി 8. 30 ന് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തിയ ഇരുവരും റോഡ് മാര്‍ഗമാണ് വയനാട്ടിലേക്ക് പോകുന്നത്. ഇന്ന് കരിപ്പൂരില്‍ നിന്നും വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലേക്ക് പോകാമെന്നാണ് എസ്പിജി അറിയിച്ചിരിക്കുന്നത്. റോഡ് ഷോ , യുഡിഎഫ് സമ്മേളനം എന്നിവയില്‍ ഇന്ന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Read More »

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും; പത്രിക സമര്‍പ്പണം നാളെ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് കേരളത്തിലെത്തും. നാളെ വയനാട് ലോക്‌സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനാണ് രാഹുല്‍ വരുന്നത്. പ്രത്യേക വിമാനത്തില്‍ ആസാമില്‍നിന്ന് രാത്രി 8. 30 ന് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തും. കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലായിരിക്കും രാഹുല്‍ ഗാന്ധി താമസിക്കുക. നാളെ കരിപ്പൂരില്‍ നിന്നും വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലേക്ക് പോകാമെന്ന് എസ്പിജി അറിയിച്ചിരിക്കുന്നത്. റോഡ് ഷോ , യുഡിഎഫ് സമ്മേളനം എന്നിവയില്‍ നാളെ വയനാട്ടിലെത്തുന്ന ...

Read More »