Home » Author Archives: CJ Editor (page 19)

Author Archives: CJ Editor

തൃശൂരില്‍ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഉടൻ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം കേന്ദ്രനേതൃത്വം നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ വയനാട്ടിലേക്ക് പോയതോടെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയില്ലെന്നുള്ള അവസ്ഥ ഉണ്ടായിരുന്നു. സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം പറയുന്നത് ...

Read More »

വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

അശ്ലീല പരാമര്‍ശം നടത്തിയ എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തനിക്കും വീട്ടില്‍ അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണം. അവര്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ട്. പരാമര്‍ശം തന്നെ തന്നെ വേദനിപ്പിച്ചതായും ദിവ്യ പറഞ്ഞു. ആശയപരമായ യുദ്ധമാണ് ഇവിടെ നടക്കുന്നത്. അതിലിടക്ക് പരസ്പരം പഴിചാരി ഒരാള്‍ക്കെതിരെ വ്യക്തിഹത്യ നടത്തേണ്ട ആവശ്യം ഇല്ല. സ്ത്രീ സുരക്ഷയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ആശയം. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ സംഘടപ്പിച്ച പ്രസ്ഥാനമാണ്. രമ്യ എങ്ങനെയുള്ള ആളാണെന്ന് തന്റെ നാട്ടിലെ ഇടതുപക്ഷത്തിന്റെ ...

Read More »

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ‌് ഗൂഗിൾ പേയുടെ ആപ്ലിക്കേഷനിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് . ബുക്ക് ചെയ്തത് വേണ്ട എന്നുണ്ടെങ്കിൽ ക്യാൻസൽ ചെയ്യാനും സാധിക്കും. ലഭ്യമായ സീറ്റുകളുടെ എണ്ണം, യാത്രയുടെ സമയം, ട്രെയിനുകളുടെ സമയം എന്നിവയും ഗൂഗിൾ പേയിൽ ലഭ്യമാകും. ഗൂഗിൾ പേയുടെ ഏറ്റവും പുതിയ വെർഷനിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട‌്. ഗൂഗിൾ പേ തുറന്നതിന് ശേഷം ട്രെയിൻ ഓപ‌്ഷനിൽനിന്ന‌് “ബുക്ക് ട്രെയിൻ ടിക്കറ്റ്‌സ്’ ക്ലിക്ക് ചെയ്യുക. സ്റ്റേഷൻ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകിയാൽ ലഭ്യമായ ട്രെയിനുകളുടെ പട്ടിക ...

Read More »

പി ജയരാജനെതിരായ ‘കൊലയാളി’ പരാമർശം; കെ കെ രമയ്ക്കെതിരെ കേസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ കേസ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രമയ്ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് കോടിയേരിയുടെ പരാതിയില്‍ പറയുന്നത്. രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ...

Read More »

രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടില്‍ പത്രിക നല്‍കിയേക്കും

വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് സൂചന. രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

Read More »

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം റോഡരികില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം. അതുകൊണ്ടു തന്ന ഇത്തരം ഒരു സംഭവം ആളുകളുടെ ശ്രദ്ധയില്‍ പെട്ടതും വൈകിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയാണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്.

Read More »

സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു; ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ചൂട് കൂടും

ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് സൂചന. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കേണ്ടതാണ്. രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ ...

Read More »

വേനല്‍ച്ചൂട്; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് ഭേദിച്ചു. കഴിഞ്ഞ ഒറ്റ ദിവസത്തെ ഉപഭോഗം 85.8957 ദശലക്ഷം യൂണീറ്റായിരുന്നു. ഉപയോഗം കൂടിയതിനാല്‍ വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടി വന്നു. 59.01 ദശലക്ഷം യൂണീറ്റ് വൈദ്യുതിയാണ് കേരളം പുറത്തുനിന്നും വാങ്ങിയത്. 26.885 ദശലക്ഷം വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ മൂലമറ്റം നിലയത്തിലെ പ്രതിദിന ഉല്‍പാദനവും ഉയര്‍ത്തി. ശരാശരി 8.85 ദശലക്ഷം യൂണിറ്റ് ഉല്‍പാദനം നടന്നിരുന്ന നിലയത്തില്‍ ഇന്നലെ 12.092 ദശലക്ഷം ...

Read More »

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

സംസ്ഥാനത്ത് ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. ഇന്നു രാവിലെ 11 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രികകകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിലാണ് പത്രികകള്‍ സ്വീകരിക്കുന്നത്. ദേശീയ സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്ക് ഒരു നാമനിര്‍ദേശകന്‍ മതിയാകും. എന്നാല്‍, അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്കും ...

Read More »

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയാണ് ചെയ്തത്. വരുമോ ഇല്ലയോ എന്ന സൂചന നല്‍കാന്‍ രാഹുലിനേ കഴിയൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകും. രാഹുല്‍ അല്ലെങ്കില്‍ ആര് മത്സരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിയായി വയനാട്ടില്‍ വരുമെന്ന് ജില്ല നേതൃത്വങ്ങള്‍ യു.ഡി.എഫിന്റെ പ്രാദേശിക ഘടകങ്ങളോട് ദിവസവും ആവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതുകൊണ്ട് വോട്ടര്‍മാരോട് എന്തു പറയുമെന്ന സംശയത്തിലാണ് ബുത്തുതല ഘടകങ്ങള്‍. എന്നാല്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുമെന്ന് പ്രതീക്ഷയോടെ ...

Read More »