Home » Author Archives: CJ Editor (page 2)

Author Archives: CJ Editor

കേന്ദ്രം എക്സൈസ് നികുതി വർദ്ധിപ്പിച്ചു; പെട്രോൾ ഡീസൽ വില കൂടി

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലീറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയത്. സ്‌പെഷ്യൽ എക്‌സൈസ് തീരുവയായി പെട്രോളിന് രണ്ടു മുതൽ എട്ട് രൂപ വരെയും ഡീസലിന് നാല് രൂപയും വർധിക്കും. ഇതിന് പുറമെ, റോഡ് സെസും കൂട്ടി. പെട്രോളിന് ഒരു രൂപയും ഡീസലിന് പത്ത് രൂപയുമാണ് വർധന. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഇന്ന് അർധരാതിയോടെ പുതുക്കിയ വില നിലവിൽ വരും. ആഗോള വിപണിയിൽ എണ്ണ വിലയിലുണ്ടായ തിരിച്ചടി പിടിച്ചു നിർത്തുന്നതിനാണ് നടപടി.

Read More »

കൊവിഡ് 19: രാജ്യത്ത് മരണസംഖ്യ രണ്ടായി

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിയായ 68 വയസുകാരിയാണ് ഇന്നലെ മരിച്ചത്. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയുടെ മരണത്തിന് ശേഷം കൊവിഡ് 19 ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഡല്‍ഹി ലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 68 കാരിയായ ജനക്പുരി സ്വദേശിയാണ് മരിച്ചത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് പകര്‍ന്നത്. ഇയാള്‍ സ്വിറ്റ്‌സര്‍ലന്റ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ മകനെ കടുത്ത ...

Read More »

കൊറോണ വൈറസ് ബാധയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു

ജ്യാതിര്‍ത്തികള്‍ കടന്ന് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ഡബ്ലിയു.എച്ച്.ഒ അധ്യക്ഷന്‍ ടെഡ്രൈസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവില്‍ വിവിധരാജ്യങ്ങളിലെ 1,22,289 പേര്‍ക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാരാജ്യങ്ങളും തന്നെ ഇപ്പോള്‍ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗബ്രീസീയൂസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവന്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് ഇതിനെതിരെ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന ...

Read More »

കൊറോണ വൈറസ്; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകള്‍ ഇല്ല. എന്നാല്‍ കൊറോണയ്‌ക്കെതിരെ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 3313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 293 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1179 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 879 എണ്ണത്തിന്റെ റിസല്‍ട്ട് നെഗറ്റീവ് ആണ് നിരവധി പേര്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കൃത്യമായ സ്രീനിംഗ് നടത്തുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റില്‍ ഉള്ളവരും പരിശോധനയ്‌ക്കെത്തുന്നവരും മാസ്‌ക് ധരിച്ചാല്‍ മതിയെന്നും പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും സാമ്പിള്‍ പരിശോധന ...

Read More »

ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി

കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. ഇതിന് പുറമെ അതിര്‍ത്തികള്‍ ഒരു മാസത്തേക്ക് അടച്ചിടാനും തീരുമാനമായി. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്ലാ ...

Read More »

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. ചത്ത കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച് അധികൃതര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്കയച്ച മൂന്ന് സാമ്പിളുകളില്‍ രണ്ടും പോസീറ്റിവാണെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കളക്ട്രറേറ്റില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ...

Read More »

ഇറ്റലിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം : മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്ക്‌ കത്തയച്ചു

റ്റലിയിൽ നിന്ന്‌ വരാൻ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്ക്‌ കത്തയച്ചു. ഇറ്റലിയിൽ നിന്ന്‌ ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ്–- 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയാലേ യാത്രാനുമതി നൽകൂ എന്ന്‌ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്നതിൽ സംശയമില്ല. എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്ന്‌ മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനം രാജ്യത്തുണ്ട്. ...

Read More »

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നത് വെല്ലുവിളി, പ്രതിരോധ നടപടിയുമായി സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി

രോഗവുമായി എത്തിയവരില്‍ നിന്നും കൊറോണ (കൊവിഡ് 19) വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടരുന്നതാണ് സംസ്ഥാനത്തിന്‍റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിദേശത്ത് നിന്നും എത്തുന്നവര്‍ സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘വാര്‍ത്തയ്ക്കപ്പുറം’ എന്ന പരിപാടിയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി. ‘നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് ...

Read More »

കൊറോണ; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകിരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1495 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ വൈറാസ് ബാധ ഉയര്‍ന്നതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 53 ആയി ഉയര്‍ന്നു. ...

Read More »

കൊറോണ: പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ 1. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോള്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര്‍ എന്ന രീതിയില്‍ ഇരുത്തണം. 2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയില്‍, റബര്‍, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ പങ്കുവയ്ക്കാന്‍ അനുവദിക്കരുത്. 3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബഞ്ചില്‍ ഒരാള്‍ വീതം ഇരുത്തുക. 4. കുട്ടികള്‍ കഴിവതും കൂട്ടംകൂടി നില്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ ...

Read More »