Home » Author Archives: CJ Editor (page 20)

Author Archives: CJ Editor

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിരലില്‍ തൊടുന്ന മഷിക്ക് ചെലവ് 33 കോടി രൂപ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിരലില്‍ തൊടുന്ന മഷിക്ക് ഇക്കുറി ചെലവ് 33 കോടി രൂപ. ഇത്രയും രൂപയുടെ 26 ലക്ഷം കുപ്പി മഷിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓര്‍ഡര്‍ നല്‍കി. 2014ലെ തിരഞ്ഞെടുപ്പില്‍ ‌21.5 ലക്ഷം കുപ്പിയായിരുന്നു. ഓരോ കുപ്പിയിലും 10 മില്ലിലീറ്റര്‍ മഷിയാണുള്ളത്. 1962 മുതല്‍, കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൈസൂര്‍ പെയിന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് മായ്ക്കാനാകാത്ത മഷി ഉണ്ടാക്കി നല്‍കുന്നത്. ഏപ്രില്‍ 11ന് ആരംഭിച്ച്‌ മേയ് 19ന് അവസാനിക്കുന്ന ഏഴു ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 10 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Read More »

പ്രതിമാസം 12,000 രൂപ വരെ വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രിക

രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് കാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അഞ്ച് കോടി കുടുംബങ്ങള്‍ക്കും 25 കോടി ജനങ്ങള്‍ക്കും ...

Read More »

സൂര്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ആരോഗ്യമന്ത്രി

സൂര്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സാംക്രമികരോഗങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധജലം കരുതണം.നിര്‍ജലികരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട്. മാത്രമല്ല, വെള്ളം സംഭരിച്ചുവയ്ക്കുന്നതിനാല്‍ രോഗം വരാനും സാധ്യതയുണ്ട്. മഞ്ഞപ്പിത്തം ,ടൈഫോയിഡ്, കോളറ എന്നിവ വരാന്‍ സാധ്യത നിലനില്‍ക്കുന്നു തിളപ്പിച്ച വെളളം മാത്രം കുടിക്കണം. വെസ്റ്റ്‌നൈല്‍ വൈറസുകള്‍ കൊതുകില്‍ നിന്നും വെള്ളത്തിലൂടെ മനുഷ്യരിലേക്ക് എത്തുന്നത് തടയാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതലെടുത്തിട്ടുണ്ട്.

Read More »

രാഹുല്‍ ഗാന്ധിക്ക് വേണ്ടി പിന്മാറാന്‍ സന്തോഷമെന്ന് ടി സിദ്ദിഖ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട് മണ്ഡലം വിട്ടുകൊടുക്കാന്‍ സന്തോഷമെന്ന് ടി സിദ്ദിഖ്. ഇതൊരു ഭാഗ്യമായി കരുതുന്നുവെന്നും രാഹുലിന് വേണ്ടി വയനാട് മണ്ഡലം സജ്ജമാണെന്നും സിദ്ദിഖ് പറഞ്ഞു.മോദി ഭരണത്തെ താഴെയിറക്കാന്‍ കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി വരും ഇത് പെട്ടെന്നുള്ള തീരുമാനമല്ല. പാര്‍ലമെന്റിന് കുടുതല്‍ സീറ്റ് ലഭിയ്ക്കണം. അത് ദക്ഷിണേന്ത്യയില്‍ നിന്നും ഒരു പ്രധാനമന്ത്രി ആകുന്നതിലൂടെയാണ്. അദ്ദേഹത്തോട് മത്സരിക്കണമെന്ന് ഞങ്ങള്‍ അങ്ങോട്ട് അപേക്ഷിക്കുന്നതാണെന്നും സിദ്ദിഖ് പറഞ്ഞു.‘മത്സര രംഗത്തു നിന്ന് പിന്മാറാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായി നേതൃത്വം കൊടുക്കാനും ലഭിക്കുന്ന അവസരം ഒരു കോണ്‍ഗ്രസ് ...

Read More »

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും. രാഹുലിന് വേണ്ടി പിന്മാറിയെന്ന് ടി സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നും സിദ്ധിഖ് അറിയിച്ചു രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവിൽ വയനാട്ടിൽ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുകൂലതീരുമാനം ...

Read More »

ഇനി ബിജെപിയുമായി ബന്ധമില്ലെന്ന് ശ്രീശാന്ത്

ഇനി ബിജെപിയുമായി ബന്ധമില്ലെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ സന്ദര്‍ശിക്കുന്നതിനായി വന്നപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിന് ആഗ്രഹിക്കുന്നില്ല. പൂര്‍ണ്ണമായിട്ടും ക്രിക്കറ്റില്‍ മുഴുകുന്നതിനാണ് ഇനി താത്പര്യമെന്നും താരം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി ബന്ധത്തെക്കുറിച്ച് തരൂര്‍ ചോദിച്ചപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിന്റെ പശ്ചത്താലത്തില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് താരം തരൂരിനെ കാണുന്നതായി എത്തിയത്. തരൂരിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. സുപ്രീം കോടതിയുടെ ഉത്തരവ് വന്നതിന് ...

Read More »

കേരളത്തില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് ശരാശരിയിലും നാല് ഡിഗ്രിവരെ കൂടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിട്ടില്ല. ഈ വരുന്ന 23-24 തീയ്യതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയരാം എന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 25-26 തീയ്യതികളില്‍ മൂന്ന് മുതല്‍ നാല് ...

Read More »

മലയാളികളെ അധിക്ഷേപിച്ചതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

കേരളത്തെ അപമാനിച്ച കേസില്‍ അര്‍ണാബ് ഗോസ്വാമിയോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. അര്‍ണാബ് ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. ലോകത്തിലെ മലയാളികളെ ഏറെ ചൊടിപ്പിച്ച പ്രസ്താവനയായിരുന്നു അര്‍ണാബിന്റേത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കാന്‍ യു.എ.ഇ. ഭരണകൂടം സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെതിരേ മലയാളികളില്‍നിന്ന് ശക്തമായ പ്രതികരണമുയര്‍ന്നപ്പോഴാണ് ‘ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ചാനലിലൂടെ ...

Read More »

വടകരയില്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ കെ. മുരളീധരന്‍ എംഎല്‍എ മത്സരിക്കും. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കെ. മുരളീധരനെ യുഡിഎഫ് രംഗത്ത് ഇറക്കിയത്. വടകരയില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസി, എഐസിസി നേതൃത്വം സംയുക്തമായാണ് തീരുമാനിച്ചത്. നേരത്തെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെ. മുരളീധരന്‍ വടകരയില്‍ എത്തുന്നത്.

Read More »

വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥി

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ കെ. മുരളീധരന്‍ എംഎല്‍എ മത്സരിക്കും. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കെ. മുരളീധരനെ യുഡിഎഫ് രംഗത്ത് ഇറക്കിയത്. വടകരയില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസി, എഐസിസി നേതൃത്വം സംയുക്തമായാണ് തീരുമാനിച്ചത്. നേരത്തെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെ. മുരളീധരന്‍ വടകരയില്‍ എത്തുന്നത്.

Read More »