Home » Author Archives: CJ Editor (page 21)

Author Archives: CJ Editor

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപീകരിച്ചത്. ആദായനികുതി വകുപ്പ് ജോ. കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസി. കമ്മീഷണര്‍ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകള്‍ പ്രവര്‍ത്തിക്കുക. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസറും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുമുണ്ടാവും. ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് സ്‌ക്വാഡുകളുമായി യോജിച്ചാവും ഇവര്‍ പ്രവര്‍ത്തിക്കുക. ആദായനികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ...

Read More »

യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും

സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ പ്രഖ്യാപനം വൈകുകയാണ്. അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിലെ പോരും വലിയ പ്രതിസന്ധിയായി തുടന്നു. ഇതിനൊക്കെ ഇടയിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യര്‍ത്ഥന നടത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം ...

Read More »

മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യാക്കോസിനെതിരെ 193 കേസുകള്‍

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ 193 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ് ജില്ലാ നേതാക്കള്‍ക്കും എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയ ശബരിമല കര്‍മസമിതി, ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മിന്നല്‍ ഹര്‍ത്താല്‍ സംബന്ധിച്ച് രണ്ടു റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ...

Read More »

‘വി പി സാനു പ്രതീക്ഷയാണ്’ മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ അനുകൂലിച്ച് മുന്‍ കെ.എസ്.യു. നേതാവ്

മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിനെ അനുകൂലിച്ച് മുന്‍ കെ എസ് യു നേതാവായ ജസ്ല മാടശ്ശേരി രംഗത്ത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി വിപി സാനുവിനെ പിന്തുണച്ചാണ് ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ‘വിപി സാനു പ്രതീക്ഷയാണ്. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു. തോല്‍വിയോ വിജയമോ.ആവട്ടെ. കാലാകാലവും. മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമുണ്ട്. ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ. കോണ്‍ഗ്രസ്സ് പ്രവര്‍ത്തന കാലത്ത് പോലും. കൈപ്പത്തിക്ക് വോട്ട് കുത്താന്‍ കഴിഞ്ഞിട്ടില്ല. കോണിക്ക് കുത്താന്‍ സൗകര്യമില്ലാത്തത് ...

Read More »

പിജെ ജോസഫിന് സീറ്റ് നിഷേധിച്ചു; കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി എം ജോർജ്ജും പദവി രാജിവച്ചു. നാല് ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ പാർട്ടിക്കുള്ളത്. തുടർന്ന് കേരള കോൺഗ്രസ് സ്ഥാനാർഥി തർക്കത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് ഇടപെടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ച ഉണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. ...

Read More »

മൂന്നു മാസമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല; പട്ടേല്‍ പ്രതിമയ്ക്ക് മുമ്പില്‍ മനുഷ്യച്ചങ്ങല

ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ഗുജറാത്തി പത്രമായ ‘ദിവ്യ ഭാസ്‌ക്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ പ്രതിമക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിമയുടെ നടത്തിപ്പു ചുമതലയുള്ള സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാല്‍ സമരം ചെയ്യുന്നത്. 2018ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിനമായിരുന്ന ഒക്ടോബര്‍ 31നായിരുന്നു 182 മീറ്റര്‍ ...

Read More »

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: കുമ്മനം രാജശേഖരന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. ശബരിമല വിഷയം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തുവെന്ന് കരുതുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്തെത്തിയ ...

Read More »

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് : ഏപ്രിൽ 4 വരെ പത്രിക സമർപ്പിക്കാം.

കേരളത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഏപ്രിൽ 23ന‌് ഒറ്റഘട്ടമായി നടക്കും. വോട്ടെടുപ്പിനുശേഷം ഒരുമാസം കഴിഞ്ഞ‌് മെയ‌് 23നാണ‌് വോട്ടെണ്ണൽ. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ്‌ സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയത‌ി ഏപ്രിൽ എട്ടാണ്‌. 17–-ാം ലോക‌്സഭയിൽ കേരളത്തിൽനിന്നുള്ള ഇരുപത‌് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ രണ്ടരക്കോടി പേർക്കാണ‌് വോട്ടവകാശം. 2,54,08,711 വോട്ടർമാരിൽ 1,31,11,189 പേർ വനിതകളാണ‌്. പുരുഷന്മാർ 1,22,974,03. ഈ വർഷം ജനുവരി 30 വരെയുള്ള കണക്കാണിത‌്

Read More »

ശബരിമല നട ഇന്ന് തുറക്കും

ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് തന്ത്രി കണ്ഠര് രാജീവരര് നാളെ കാര്‍മികത്വം വഹിക്കും. നാളെ രാവിലെ 7.30നാണ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് തുടക്കം കുറിക്കുക. പൂജകള്‍ക്കായി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. തുടര്‍ന്ന് വൈകുന്നേരം ആറ് മണിക്ക് ശുദ്ധിക്രിയകള്‍ ആരംഭിക്കും. ഉത്സവത്തിന്റെ പത്താം ദിവസം ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ട് പൂജയും നടക്കും.യുവതീപ്രവേശനത്തിനു ശേഷം നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അയവ് വരുത്തിക്കൊണ്ടാണ് ഇത്തവണ നട തുറക്കുന്നത്. വലിയ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നില്ലാത്തതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ...

Read More »

വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കും:രമേശ് ചെന്നിത്തല

വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് ആണ് വടകരയിലെ നിലവിലെ എംപിയെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.ആര്‍എംപി ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേര്‍ത്തു കൊണ്ടുപോകുന്നത് ചര്‍ച്ചയിലൂടെ മാത്രമാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യം. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കെ.കെ രമയെ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥിയായി വടകരയില്‍ മത്സരിപ്പിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

Read More »