Home » Author Archives: CJ Editor (page 22)

Author Archives: CJ Editor

കോഴിക്കോട്ട് എ പ്രദീപ് കുമാർ എംഎൽഎ മത്സരിക്കും

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എ പ്രദീപ് കുമാർ ഇടതുമുന്നണി സ്ഥാനാർഥി. കോഴിക്കോട് മണ്ഡലത്തിൽ രംഗത്തിറക്കാവുന്ന ഏറ്റവും ജനകീയനായ സ്ഥാനാർഥി തന്നെയാണ് എ പ്രദീപ് കുമാർ. നിലവിൽ കോഴിക്കോട് നോർത്ത് എംഎൽഎയാണ് എ പ്രദീപ് കുമാർ. നാട്ടുകാർ സ്നേഹത്തോടെ ‘പ്രദീപേട്ടൻ’ എന്ന് വിളിക്കുന്ന എ പ്രദീപ് കുമാർ ജനപ്രിയപദ്ധതികൾ നിരവധി മണ്ഡലത്തിൽ നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ്, മെഡിക്കൽ കോളേജ് ക്യാംപസ് സ്കൂളുകളടക്കം സർക്കാർ വിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തിയത് മുതൽ നിരവധി നേട്ടങ്ങളുണ്ട് പ്രദീപ് കുമാറിന് ഉയർത്തിക്കാട്ടാൻ.

Read More »

ഡ്രൈവിംഗ് ലൈസന്‍സുകളുടെ മുഖം മാറുന്നു : ഇനി ഏകീകൃത സംവിധാനം

ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ രാജ്യത്ത് പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും ഏകീകൃത സംവിധാനംവരുന്നു. ഇതോടെ രാജ്യത്തെങ്ങുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് ഒരേ രൂപവും വലുപ്പവും ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവില്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്‌തെടുക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി കാര്‍ഡ് രൂപത്തിലേയ്ക്ക് മാറും. പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂആര്‍ കോഡ്, സര്‍ക്കാരിന്റെ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, അള്‍ട്രാ വയലറ്റ് എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ലൈസന്‍സിന്റെ ...

Read More »

ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും തന്നെയാണ് സ്ഥാനാര്‍ഥികള്‍. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.മുന്‍ വിദ്യാഭ്യാസ മന്ത്രിയായ ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍നിന്ന് മൂന്നാം തവണയാണ് പാര്‍ലമെന്റിലേക്കു ജനവിധി തേടുന്നത്. മുന്‍ വ്യവസായ മന്ത്രിയും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് ഇത് രണ്ടാമൂഴമാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നവാസ് ഖനി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാനും ...

Read More »

കടുത്ത വേനല്‍ ചൂട്: എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഉച്ചക്ക് പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റി ഉള്‍പ്പടെയുള്ളവയുടെ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് പരീക്ഷ ഉച്ചക്ക് നടത്തുന്നത്. കുട്ടികള്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.11 മണി മുതല്‍ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴിലിടങ്ങളിലടക്കം സമയ ക്രമം ...

Read More »

എല്‍.ഡി.എഫ് 20 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും.സിപിഐ എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സിപിഐ അല്ലാതെ മറ്റൊരു ഘടകകക്ഷിക്കും സിപിഎം സീറ്റ് വീതിച്ച് നല്‍കിയില്ല. ഇതിനെതിരെ ജനതാദള്‍ വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു സ്ഥാനാര്‍ത്ഥികള്‍ തിരുവനന്തപുരം -സി. ദിവാകരന്‍ (സിപിഐ) ആറ്റിങ്ങല്‍ – എ. സമ്പത്ത് (സിപിഐ എം) കൊല്ലം- കെ. എന്‍ ബാലഗോപാല്‍ (സിപിഐ ...

Read More »

കുമ്മനം മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്‍.എസ്.എസ്, ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ...

Read More »

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കുവെെത്ത്

സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ബില്‍ നടപ്പിലാക്കിയാല്‍ ആരോഗ്യമേഖലയിലെ വികസനം പൂര്‍ണ രീതിയില്‍ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദര്‍ശക വിസയും താല്‍ക്കാലിക റസിഡന്റ്‌സും ഇന്‍ഷൂറന്‍സ് തുക അടച്ചിരിക്കണം. ഇവ രണ്ടിനുമായി അപേക്ഷിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചതിന്റെ രേഖ ഹാജരാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുവൈത്തില്‍ നിന്ന് അവരവരുടെ രാജ്യത്തേക്ക് മരുന്ന് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത് തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. 2018ല്‍ മാത്രം കുവൈത്തില്‍ ആറ് ...

Read More »

20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

നിലവിലുള്ള നാണയ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയ ആകൃതിയില്‍ 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 27 മില്ലീ മീറ്റര്‍ നിളത്തിലുള്ള നാണയം നിലവിലുള്ള 10 രൂപ നാണയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. 10 രൂപ നാണയം പോലെ 20 രൂപ നാണയവും രണ്ട് നിറത്തിലാവും പുറത്തിറങ്ങുക. 10 രൂപ നാണയം ഇറങ്ങി കൃത്യം 10 വര്‍ഷം കഴിയുന്ന സമയത്താണ് 20 രൂപ നാണയമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നാണയത്തിന്റെ പുറത്തുള്ള വൃത്തം ...

Read More »

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് ...

Read More »

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഭാര്യയെമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല. നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്‌പോര്‍ട്ട്‌സ് ...

Read More »