Home » Author Archives: CJ Editor (page 3)

Author Archives: CJ Editor

കൊറോണ: വിദ്യാലയങ്ങൾക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത

ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടികളും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം. ദര്‍ശനം ഒഴിവാക്കണം. സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല. ...

Read More »

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്നു മുതല്‍; ഐസോലേഷന്‍ വാര്‍ഡിലുള്ളവര്‍ക്ക് സേ പരീക്ഷ

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹാളില്‍ പരീക്ഷ നടത്തും. അതേസമയം രോഗബാധിതരുമായി അടുത്തിടപഴകിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് അറിയിച്ചത്. കൊവിഡ് 19: നിരീക്ഷിണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ടു ചെയ്ത പത്തനംതിട്ടയില്‍ പ്രത്യേകം ജാഗ്രത ...

Read More »

കൊവിഡ് 19; സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ തടയുന്നതിന്‍റെ ഭാഗമായി കർശനനടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നു. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാതെ, കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ വിവരം മറച്ചുവച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നാളെ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലും സാമ്പിൾ പരിശോധനാ സൗകര്യമൊരുക്കുമെന്നും, തിരുവനന്തപുരത്തും ഈ സൗകര്യം തുടങ്ങാൻ അനുമതി കിട്ടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ”രോഗസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് എത്തിയവർ അത് മറച്ചുവച്ചാൽ പബ്ലിക് ഹെൽത്ത് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതായി വരും”, എന്ന് ആരോഗ്യമന്ത്രി പറയുന്നു. ...

Read More »

കേരളത്തിലെ ആദ്യ റോള്‍സ് റോയ്സ് ടാക്‌സിയുമായി ഡോ. ബോബി ചെമ്മണൂര്‍

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്‌സി ടൂര്‍ ആരംഭിക്കുന്നു. വെറും ഇരുപത്തിഅയ്യായിരം രൂപക്ക് രണ്ട് ദിവസത്തേക്ക് മുന്നൂറു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, കൂടാതെ 2 ദിവസം ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴര ലക്ഷം രൂപയാണ് റോള്‍സ് റോയ്സിന് വാടക ഈടാക്കുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് ലോകത്തിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ...

Read More »

കെ എം ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായി നിയമനം: ഉത്തരവ് പുറത്തിറങ്ങി

ശ്രീറാം വെങ്കിട്ടരാൻ ഐ.എ.എസ് ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് കെഎം ബഷീറിന്‍റെ ഭാര്യ ജസ്‍ലയെ നിയമിച്ചിരിക്കുന്നത്.

Read More »

കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മരിച്ച സുരേന്ദ്രന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ്സുകള്‍ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ് ഒന്നും ചെയ്യാന്‍ പറ്റാതായത്. മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. സമരത്തിന്റെ പേരില്‍ ഇന്നലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്യാദകേടാണ് നടത്തിയത്. സമരം ചെയ്യാനുള്ള ...

Read More »

അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാൻ അനുമതി

എറണാകുളം തോപ്പുംപടിയിലെ അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സിബി എസ് ഇയുടെ തുടർ പരീക്ഷകളെഴുതാൻ അനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. കുട്ടികൾ ഏത് സ്കൂളിൽ പരീക്ഷയെഴുതണമെന്ന് സിബിഎസ്ഇ തീരുമാനിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകുന്ന വിധിയാണ് ഇത്. 28 കുട്ടികളാണ് പരീക്ഷയെഴുതാനുള്ളത്. ആറ് സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 350 കുട്ടികൾ പഠിക്കുന്നുണ്ട്. കുട്ടികൾ പരീക്ഷയെഴുതട്ടെ എന്ന് പറഞ്ഞ ഹൈക്കോടതി സ്കൂളിന്റെ അംഗീകാരം സംബന്ധിച്ച കാര്യങ്ങളിൽ തുടർ വാദം കേൾക്കും. അതിനാൽ തന്നെ സ്കൂളിന്റെ അംഗീകാരം റദ്ദാക്കപ്പെടുകയാണെങ്കിൽ അത് കുട്ടികളുടെ പരീക്ഷാ ഫലത്തെയും ബാധിച്ചേക്കും. കേസിൽ ഇന്നലെ ...

Read More »

ബിരുദ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ പറ്റി അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പഞ്ചാബ് സ്വദേശിയായ ജസ്പ്രീത് ആത്മഹത്യ ചെയ്തത് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. 75 ശതമാനം ...

Read More »

സാമ്പത്തിക പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യില്‍ ഫെബ്രുവരിയിലെ ശമ്പളം വൈകും. ശബരിമല സീസണ്‍ കഴിഞ്ഞതോടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ഇപ്പോള്‍ ദിവസ വരുമാനം ആറുകോടിക്കു താഴെയാണ്. മുമ്പ് ആറരക്കോടിയായിരുന്നു. മാസസഹായമായി സര്‍ക്കാര്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 45 കോടിമാത്രമാണ് കൈവശമുള്ളത്. ശമ്പളം നല്‍കാന്‍ 30 കോടികൂടി വേണം. 20 കോടി കൂടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഏഴ് വരെയുള്ള ദിവസ വരുമാനത്തില്‍ നിന്ന് പത്തുകോടി സമാഹരിക്കാനാകും. ശേഷിക്കുന്ന 20 കോടി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. പകുതി ശമ്പളം നല്‍കുന്നതും പരിഗണനയിലുണ്ട്. ...

Read More »

കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് ജാമ്യത്തോടു കൂടിയ വാറന്റ് പുറപ്പെടുവിച്ചത്. വിസ്താരം തുടരുന്ന മാര്‍ച്ച് നാലിന് അദ്ദേഹം ഹാജരാകണം. കുഞ്ചാക്കോ ബോബന്‍ അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 14 ഉം 15 ഉം സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്താ വര്‍മയും രാവിലെ തന്നെ കോടതിയിലെത്തി.

Read More »