Home » Author Archives: CJ Editor (page 313)

Author Archives: CJ Editor

ചേരമാന്‍ ജുമാമസ്ജിദിൽ അന്നും ഇന്നും നിലവിളക്കുണ്ട്!

സർവ്വാദരണീയനായ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ നിലവിളക്ക് തെളിയിക്കുമായിരുന്നു എന്ന മുൻ ചീഫ് സെക്രട്ടറി ബാബു പോളിന്റെ പരാമർശം പുതിയ വിവാദമുയർത്തുമ്പോൾ കേരളം ഓർമിക്കുന്നത് ചരിത്രപ്പഴമയുള്ള ചില ഇസ്ലാമിക ദേവാലയങ്ങളെയാണ്. ഒന്നാമതായും, കേരളത്തിലെ ആദ്യപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിനെത്തന്നെ! 1400ഓളം വര്‍ഷം പഴക്കം വരുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ചരിത്ര പ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രസിദ്ധമാണ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളി, പ്രവാചകന്‍ മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാം മത പ്രചാരണത്തിന് എത്തിയ ആചാര്യനുമായ മാലിക് ബിന്‍ ദിനാറാണ് ...

Read More »

യെസ്! നൗഷാദ് അർഹിക്കുന്നു ധീരതക്കുള്ള പുരസ്കാരം

കോഴിക്കോട്ട് ഓടയിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനിറങ്ങവെ മരണംവരിച്ച നൗഷാദ് ധീരതക്കുള്ള  മരണാനന്തരപുരസ്കാരത്തിന് പരിഗണനയില്‍. കോഴിക്കോട് പാളയത്ത് അഴുക്കുചാല്‍ വൃത്തിയാക്കാനായി ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ തൊഴിലാളിയായ മുപ്പത്തിരണ്ടുകാരന്‍ നൗഷാദ് മരണത്തിനടിപ്പെട്ടത്. നവംബര്‍ 26 വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.  രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കെയാണ് തൊഴിലാളികള്‍ വീണത് കണ്ടത്. ആന്ധ്ര സ്വദേശികളായ നരസിംഹ, ഭാസ്‌കര്‍ എന്നിവര്‍ അഴുക്ക്ചാല്‍ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. ...

Read More »

വാട്സപ്പ് ചാറ്റ് വൈറലായി, മഞ്ജു വാര്യര്‍ നിയമനടപടികൾക്ക്

വാട്സപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. കുറച്ചുകാലങ്ങളായി മഞ്‍ജുവിനെതിരെ നിരവധി ഗോസിപ്പുകളും ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനോടൊന്നും ഇതുവരെ  മഞ്ജു പ്രതികരിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ മഞ്ജു ഒരു പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍  പോവുകയാണെന്നും വാര്‍ത്ത വന്നപ്പോഴാണ് മഞ്ജു സൈബര്‍ സെല്ലിനേയും കേന്ദ്ര –സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളെയും സമീപിക്കുന്നത്. തനിക്കു വേണ്ടി മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലൂടെ ജീവിതം തകര്‍ന്നുപോകുന്ന അനേകം കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കുംകൂടി വേണ്ടിയാണ് കേസുമായി മഞ്ജു മുന്നോട്ടുപോകുന്നതെന്ന് മഞ്ജുവിനോടു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ...

Read More »

അംബേദ്‌കറെ ദൈവമാക്കും; സംവരണം നാടുനീക്കും!

ഡോ. അംബേദ്‌കറുടെ നൂറ്റി ഇരുപത്തഞ്ചാം ജന്മവാര്‍ഷികാഘോഷമായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന്‌. അന്ന്‌ അംബേദ്‌കറുടെ ഛായാചിത്രത്തില്‍ മാലയിട്ട്‌ ഉപചാരമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം കണ്ടവര്‍ക്ക്‌ മറ്റൊരു കര്‍സേവയുടെ പൂജയായി അതിനെ തോന്നിയാൽ അത്ഭുതമില്ല. ബാബരി പള്ളി തകർത്തവർ അംബേദ്കറുടെമേൽ ഒരു കർസേവക്ക് ഒരുങ്ങുന്നതിന്റെ തുടക്കം. എല്ലാ വിധ സംവരണവും എങ്ങനെ എടുത്തുകളയണമെന്ന സംഘപരിവാറിന്റെ മോഹമല്ലാതെ മറ്റെന്താവും കണ്ണടച്ച്‌ ബാബാ സാഹേബിനെ ഉപചരിക്കുന്ന മോദിജിയുടെ മനസ്സിലുണ്ടാവുക! ഈ രണ്ടു സംഭവങ്ങള്‍ മാത്രം ഒന്നോര്‍ത്തുനോക്കൂ: ഹരിയാണയില്‍ സവര്‍ണ്ണര്‍ തീക്കൊളുത്തിയ പുരയില്‍ രണ്ടു ദളിത്‌ കിടാങ്ങള്‍ വെന്തുമരിച്ചപ്പോള്‍, നായ്‌ക്കള്‍ക്കുണ്ടാകാവുന്ന ദുരന്തമായി ...

Read More »

ലോകവിപണിയെ അതിശയിപ്പിക്കുന്നു, ഗ്രാമീണ വിരൽനൈപുണ്യം

ഒരു കാലത്ത്‌ ഇന്ത്യന്‍ ഗ്രാമീണ വ്യവസായമായി മാത്രം ഒതുങ്ങിയിരുന്ന ഖാദി ഇന്ന്‌ ആഗോള വിപണിയെതന്നെ കീഴടക്കിയിരിക്കുകയാണ്‌. ഖാദി വസ്‌ത്രങ്ങളും ഉത്‌പന്നങ്ങളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ ഖാദിക്കായി കമ്പോളം തുറന്നിട്ടിരിക്കുകയാണ്‌ വിദേശരാജ്യങ്ങള്‍. ന്യൂജനറേഷന്‍ ട്രെന്‍ഡുകളും ഡിസൈനുകളും ഖാദിയെ മറ്റുള്ള തുണിത്തരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമാക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രധാന കാരണം. തുണിത്തരങ്ങള്‍ മാത്രമല്ല, സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും കരകൗശല ഉത്‌പന്നങ്ങളും വരെ ഖാദിയുടേതായി കുടിയേറിക്കൊണ്ടിരിക്കുകയാണ്‌. കോട്ടണ്‍സാരി, സില്‍ക്ക്‌ സാരി, കുര്‍ത്ത, ചുരിദാര്‍ ടോപ്പുകള്‍, ജീന്‍സ്‌ ടോപ്പുകള്‍, ജുബ്ബ, ഹെര്‍ബല്‍ ഷാംപൂ അങ്ങനെ പേരെടുത്ത ഖാദി ഉത്‌പങ്ങള്‍ ഏറെയാണ്‌. ...

Read More »

കടത്തനാടൻ കളരിയ്ക്കുണ്ട് വേദ-സംഘ കാലങ്ങളോളം പഴമ!

കേരളത്തിന്‍റെ തനതു ആയോധനകലയായ കളരി അതിന്‍റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ  ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന  പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ...

Read More »

നായന്മാരെയും ഈഴവരെയും കോർത്ത് പറങ്കികളെ തുരത്തി

നാടിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ് പ്രത്യേകിച്ച് മലബാറിന്‍റെത്. ‍കോട്ടക്കല്‍ കുഞ്ഞാലിമരക്കാറിന്‍റെ സംഭാവന അതില്‍ പ്രധാനമാണ്.  അല്പം ചില കടലാസുകളില്‍ മാത്രം ചരിത്രം ഒതുങ്ങിനില്‍ക്കുന്നു എന്ന സാഹചര്യത്തില്‍ ചരിത്രത്തെ അറിയേണ്ടതും പഠിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്‍റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്. അത്തരത്തില്‍ ചരിത്രത്തെ വിസ്മരിക്കുകയാണ് കുഞ്ഞാലിമരക്കാറിന്‍റെ കോട്ടക്കല്‍ ഭവനത്തിലൂടെ. നാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊതുമ്പുവള്ളങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് രാജ്യത്താദ്യമായി കരുത്തുറ്റ നാവികസേനയെ വാര്‍ത്തെടുത്തതാണ് മരയ്ക്കാരുടെ ദേശം. പീരങ്കിയും, വെടിക്കോപ്പുമായി പത്തേമാരികളില്‍ എത്തിയ പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നതും ഈ മണ്ണിലെ ധീരന്‍മാര്‍ തന്നെ. കോട്ടക്കല്‍ ...

Read More »

പച്ച കുത്തല്‍ കണ്ണിനുള്ളിലും

കണ്‍പോളയും കഴിഞ്ഞ് പച്ചകുത്തലിപ്പോള്‍ കണ്ണിനുള്ളിലെത്തിയിരിക്കുകയാണ്. ഐബോള്‍ ടാറ്റൂസ് എന്ന ഫെയ്സ്ബുക്ക് പേജില്‍ ഇതിന്‍റെ കൂടുതല്‍ ഫോട്ടോസും വിവരങ്ങളുമുണ്ട്. പേജിന് ഇപ്പോള്‍തന്നെ ലൈക്ക് പതിനാറായിരം കവിഞ്ഞിട്ടുണ്ട്. ടാറ്റൂ ആര്‍ട്ടിസ്റ്റായ ലൂണ കോബ്രയാണ് ഇത്തരത്തിലൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണിന്‍റെ കൃഷ്ണമണിക്കു ചുറ്റും വിവിധ നിറത്തിലുള്ള നിറം പിടിപ്പിക്കുന്നതാണ് ടാറ്റൂ. കണ്ണിന്‍റെ ഉള്ളില്‍കൊടുക്കുന്ന നിറത്തിനനുസരിച്ച് കണ്‍പോളയെ യോജിപ്പിക്കുന്ന ചര്‍മ്മപാളിയില്‍ നിറം കുത്തിവക്കും. കണ്ണിന് നിറമേകുന്ന ഈ ടാറ്റൂ ട്രെന്‍ഡ് ഫെയ്സ്ബുക്കില്‍ വന്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ടാറ്റൂ പരീക്ഷണത്തിലൂടെയാണ് ജമൈക്കന്‍ ഡാന്‍സ് ഹാള്‍ ആര്‍ട്ടിസ്റ്റ് മെയ്സിന് കണ്ണിന്‍റെ ...

Read More »

പ്രവാചക പത്നിമാരോളം മനക്കരുത്ത് പുരുഷന്മാർക്കുണ്ടോ?

സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മാത്രമേ അറിയൂ എന്നും, പ്രതിസന്ധികളിൽ തകരാതെ മനക്കരുത്തോടെ നിൽക്കാൻ പുരുഷനു മാത്രമേ കഴിയൂ എന്നും കരുതുന്നവർക്ക്   ഇസ്ലാമിന്റെ സ്ത്രീപക്ഷം പറഞ്ഞുതരുന്നു പ്രവാചകപത്നിമാരായ കദീജയും ആഇശയും. പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രഥമപത്നിയും പത്നിമാരിൽ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു കദീജ. മക്കയിലെ വ്യാപാര പ്രമുഖയായ കദീജയുടെ കീഴിൽ ഒരു സഹായി എന്ന നിലയ്ക്ക് തൊഴിലിലേർപ്പെട്ടിരുന്ന ആളായിരുന്നു പ്രവാചകൻ. വ്യാപാരം എന്നു മാത്രമല്ല മക്കയിലെത്തന്നെ ഏറ്റവും സ്വാധീനമുള്ള ഒരു സ്ത്രീരത്നമായിരുന്ന കദീജയ്ക്ക് നാൽപതും പ്രവാചകന് ഇരുപത്തിയഞ്ചും വയസുള്ളപ്പോഴാണ് ഇവർ വിവാഹിതരായത്. മുഹമ്മദിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരാവുകയും ...

Read More »

ശിവന്‍ നമ്പൂതിരിയല്ലെങ്കില്‍ ഈഴവനാകാതെ നിവൃത്തിയുണ്ടായിരുന്നില്ല

    മനുഷ്യന് തന്നെക്കുറിച്ചുതന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ്‌ നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുതുടങ്ങി ‘നമ്മള്‍’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്. എന്നാല്‍, മനുഷ്യന്റെ ഈ മൂല്യബോധത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അനന്തമായ പ്രപഞ്ചത്തില്‍ തനിക്കുള്ള മൂല്യം-സ്ഥാനം എന്താണെന്നുകൂടി മനുഷ്യന് മനസ്സിലാകേണ്ടതുണ്ട്. ഇത് വ്യക്തമല്ലാത്തപക്ഷം, അണ്ഡകടാഹത്തില്‍ മണല്ത്തരിയോളം നിലയില്ലാത്ത ...

Read More »