Home » Author Archives: CJ Editor (page 4)

Author Archives: CJ Editor

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച് അന്വേഷണസംഅന്വേഷണസംഘം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകു‌ഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം കൃത്യമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് ആലോചിക്കുന്നുണ്ട്.

Read More »

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൈഞ്ഞരമ്പ്‌ മുറിച്ചാണു ജോളി വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു..ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ഇടത് കൈഞ്ഞരമ്പാണ് മുറിഞ്ഞത്. ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കൈ ഞരമ്പ് താന്‍ കടിച്ചുമുറിച്ചെന്നാണ് ജോളിയുടെ മൊഴി

Read More »

കൊറോണ വൈറസ് ഭീതി; ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം

കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്. ഇതറിയാതെ നാനൂറോളം പേര്‍ കോഴിക്കോടുനിന്ന് യാത്രയ്‌ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

Read More »

വൈദ്യുതിക്കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾ തടയാൻ സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി

വൈദ്യുതിക്കമ്പി പൊട്ടിവീണ്‌ ജീവൻ പൊലിയുന്നത്‌ തടയാട സുരക്ഷാവിദ്യയുമായി കെഎസ്‌ഇബി. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന്‌ ഷോക്കടിച്ചുള്ള മരണവും അപകടങ്ങളും ഇല്ലാതാക്കാൻ പുതിയ സംരക്ഷണ ഉപകരണമാണ്‌ നടപ്പാക്കുന്നത്‌. സ്‌മാർട്‌സ്‌ എംസിസിബി (മോൾഡഡ്‌ കേസ്‌ സർക്യൂട്ട്‌) ബ്രേക്കർവഴിയാണ്‌ ഷോക്കിൽനിന്ന്‌ സംരക്ഷണം ഒരുക്കുന്നത്‌. ട്രാൻസ്‌ഫോർമറിലാണ്‌ സ്‌മാർട്‌സ്‌ എംസിസിബി ഘടിപ്പിക്കുക. കമ്പി പൊട്ടിവീഴുന്നതടക്കമുള്ള സന്ദർഭങ്ങളിൽ ഇത്‌ സ്വയം പ്രവർത്തിക്കുകയും ലൈൻ ഓഫാകുകയും ചെയ്യും. കമ്പിയിലൂടെയുള്ള അമിത വൈദ്യുതിപ്രവാഹം, ചോർച്ച, തടസ്സം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും തടയും. തകരാറുണ്ടായാൽ ഇത്‌ സ്വയം ഓഫാകുകയും പ്രശ്നം പരിഹരിക്കുന്നതോടെ ഓണാകുകയും ചെയ്യും.

Read More »

സംസ്ഥാനത്ത് വ്യാജ സിഗരറ്റുകൾ വ്യാപകം

സംസ്ഥാനത്ത് രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റുകൾ സുലഭം. പ്രമുഖ പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളാണ് വിൽക്കുന്നത്. ഒരു രൂപ പോലും നികുതി നൽകാതെയും നിയമാനുസൃതമായ മുന്നറിയിപ്പുകൾ പാക്കറ്റിൽ പതിക്കാതെയുമാണ് ഇവ കച്ചവടം ചെയ്യുന്നത്. യുവാക്കളെയും, സ്‌കൂൾ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തേക്ക് വ്യാജ സിഗരറ്റുകൾ എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേനയാണ് വിൽപന. മുന്തിരിയുടെയും ആപ്പിളിന്റെയും ഏലക്കായുടെയുമെല്ലാം രുചിയും മണവുമുള്ള വ്യാജ സിഗരറ്റുകൾക്കാണ് ഡിമാന്റ്. വലിച്ചാൽ പുകയില ഗന്ധം ഉണ്ടാകില്ല എന്നതാണ് യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകർഷിക്കാനുള്ള ...

Read More »

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ച ദിവസത്തിന് ശേഷം നടത്തിയ ഫോൺ വിളികളാണ് അന്വേഷിക്കുന്നത്. ഇതിനായി വിജിലൻസിന്റെ സൈബർ വിഭാഗത്തിന്റെ സഹായം തേടും. വഴുതക്കാട് സ്വദേശി പി ആർ വേണുഗോപാലിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ 2017 ജനുവരി 21നാണ് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിന് ശേഷം 2020 ഫെബ്രുവരി 14ന് കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി. ഈ രണ്ട് ദിവസങ്ങൾക്ക് ശേഷം വി എസ് ...

Read More »

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്തും;

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ മൊഴി വ്യാഴാഴ്ച്ച രേഖപ്പെടുത്തും. കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെതിരായുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നത്. മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കാര്‍ എന്നിവരുടെ മൊഴി വ്യാഴാഴ്ച്ചയും, ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെയും മൊഴി വെള്ളിയാഴ്ച്ചയും രേഖപ്പെടുത്തും. മാര്‍ച്ച് നാലിനാണ് റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തുക. സംവിധായകന്‍ ശ്രീകുമാര്‍ ...

Read More »

ഡൽഹി വർഗീയ കലാപത്തിൽ മരണം 18 ആയി; 180 ലേറെ പേർക്ക്‌ പരിക്ക്‌‌‌‌

വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം പതിനെട്ടായി ഉയർന്നു. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റെന്ന് അധികൃതർ വ്യക്തമാക്കി.

Read More »

മുന്‍ മന്ത്രി പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ശങ്കരന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. 2001ലെ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ,ടൂറിസം മന്ത്രിയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചാണ് എം.എല്‍.എയായത്. 1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More »

ടൂറിസ്റ്റ് ബസുകള്‍ ഇനി ഒറ്റ നിറത്തില്‍

സംസ്ഥാനത്തെ നിരത്തുകളിലോടുന്ന കോണ്‍ട്രാക്ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. പുതിയ കോഡനുസരിച്ച് വെള്ളയില്‍ ഗോള്‍ഡന്‍ വൈലറ്റ് വരകള്‍ മാത്രമെ ബസിന്റെ ബോഡിയില്‍ പാടുള്ളു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും നടുഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം വിട്ടുവീഴ്ച ചെയ്യുകയായിരുന്നു അധികൃതര്‍.അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ...

Read More »