Home » Author Archives: CJ Editor (page 40)

Author Archives: CJ Editor

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് ഉച്ചക്ക് രണ്ടു മണി വരെ ഓട്ടോ ടാക്‌സി പണിമുടക്ക്. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ടുമാണ് സമരം നടത്തുന്നത്.

Read More »

ശബരിമല: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ പങ്കാളികളായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്ത് അക്രമം നടത്തിയ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. 10 കെഎസ്ആര്‍ടിസി ബസുകളും 13 പൊലീസ് വാഹനങ്ങളും അടിച്ച് തകര്‍ത്തിരുന്നു. ...

Read More »

ഭക്തരായ സ്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം നൽകണം: സുഗതകുമാരി

അയ്യപ്പനെ കാണണമെന്ന‌് നിർബന്ധമുള്ള ഭക്തരായ സ്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം നൽകാൻ നാം തയ്യാറാകണമെന്ന‌് കവി സുഗതകുമാരി പറഞ്ഞു. സ്ത്രീകളെ കണ്ടാൽ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ‌്ഢിത്തമായ കാര്യമാണ്. ശബരിമലയിൽ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്നും സുഗതകുമാരി പറഞ്ഞു. ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത‌് ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവർക്കും വേണം. അവിടെ യഥാർത്ഥ ഭക്തർക്ക് മാത്രമായി പോകാൻ കഴിയണം. ശബരിമല ഇപ്പോൾത്തന്നെ ...

Read More »

ശബരിമല സ്ത്രീ പ്രവേശനം; പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി. പത്തനംതിട്ട ജില്ലയില്‍ നാളെ മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നും എസ്പി ടി.നാരായണന്‍ അറിയിച്ചു. അതേസമയം ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ ഇന്ന് സംഘപരിവാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ശിവദാസന്റെ മൃതദേഹം പ്ലാപ്പള്ളി നലമേഖലയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹര്‍ത്താല്‍. സമാധാനപരമായാണ് ഹര്‍ത്താല്‍ നടക്കുന്നത്. നിലക്കലിലെ പൊലീസ് നടപടിയിലാണ് ഇയാള്‍ കാണാതായതെന്നാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. ആരോപണം പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. സംഘപരിവാര്‍ ...

Read More »

ഒഎന്‍വി സാഹിത്യ പുരസ്‌ക്കാരം സുഗതകുമാരിക്ക്

2018ലെ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ പുരസ്‌ക്കാരമെന്ന് കേരള സര്‍വകലാശാല പത്രകുറിപ്പിലൂടെ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരള സര്‍വകലാശാലയിലാണ് ഒ.എന്‍.വി പഠിക്കുകയും അദ്ധ്യാപകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനായി നടത്തുന്ന ഒരു സ്മൃതിപൂജയാണ് ഈ പുരസ്‌കാരം. നവംബര്‍ 1നാണ് പുരസ്‌കാരം സമര്‍പ്പണം സംഘടിപ്പിച്ചിരിക്കുന്നത്. ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നീ സര്‍വകലാശാല ...

Read More »

ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

മണ്ഡല മകരവിളക്ക് കാലത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം സജ്ജമായി. കേരള പൊലീസിന്റെ sabarimalaq.com എന്ന പോര്‍ട്ടലിലാണ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ടിക്കറ്റില്‍ പത്തുപേര്‍ക്ക് വരെ ദര്‍ശനം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ശബരിമല ദര്‍ശനത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. തീര്‍ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു

Read More »

ജിയോയ്ക്ക് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സെറ്റുകള്‍ നിരോധിക്കുന്നു

റിലയന്‍സ് ജിയോ അശ്ലീല സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതില്‍ വിയോജിപ്പുള്ള ഉപയോക്താക്കള്‍ മറ്റ് ടെലകോം കമ്പനികളെ ആശ്രയിച്ചേക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മറ്റുള്ളവരും അശ്ലീല സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശഌല ചിത്രങ്ങള്‍ നല്‍കുന്ന 827 പോണ്‍ വെബ് സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം വകുപ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ...

Read More »

സ്‌കൂള്‍ കായിക മേള: കിരീടം നിലനിര്‍ത്തി എറണാകുളം

62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. പാലക്കാട് രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജാണ് ജേതാക്കള്‍. 253 പോയിന്റുകളുമായാണ് എറണാകുളത്തിന്റെ ജൈത്രയാത്ര. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് 196 പോയിന്റ് നേടി. 101 പോയിന്റാണ് ആതിഥേയര്‍ക്കുള്ളത്. കോഴിക്കോട് (100), തൃശൂര്‍ (74) ജില്ലകളാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (50), മലപ്പുറം (29), ആലപ്പുഴ (28), കണ്ണൂര്‍ (24), കൊല്ലം (24), ഇടുക്കി (18), പത്തനംതിട്ട (12), കാസര്‍കോട് (എട്ട്), ...

Read More »

സ്വകാര്യബസുകള്‍ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു; യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന് ചുമതല

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു. വാഹന നികുതിയില്‍ ഇളവ് വരുത്തുകയോ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയോ വേണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ബസുടമകള്‍ ഉയര്‍ത്തിയത്. ഇതനുസരിച്ചാണ് കമ്മീഷനെ നിയമിക്കുന്നത്. മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയും, മിനിമം ചാര്‍ജില്‍ ...

Read More »

കേരളത്തിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ല’; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പു വരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. ...

Read More »