Home » Author Archives: CJ Editor (page 50)

Author Archives: CJ Editor

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ 1994 ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ 24 വര്‍ഷത്തിന് ശേഷം വിധിയെത്തി. കേസില്‍ അകപ്പെട്ട നിരപരാധിയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാര്‍ രണ്ട് മാസത്തിനകം നഷ്ടപരിഹാര തുക നല്‍കണമെന്ന് കോടതി പറഞ്ഞു. 8 ആഴ്ചയ്ക്കകം തുക നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. നമ്പി നാരായണന്റെ തെറ്റായ തടവിനും ദുരുദ്ദേശപരമായ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും അപമാനത്തിനും അപകീര്‍ത്തിക്കും നേരെ കോടതിക്ക് ...

Read More »

കേരളത്തില്‍ ഭരണസ്തംഭനമില്ല; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിന്‍റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മ്മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള പ്രധാന അജണ്ട. ഇത് സംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിരുന്നു. അതനുസരിച്ചുളള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ...

Read More »

വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ തൃശൂരിന് പുറമെ വയനാട്ടിലും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടത്തറ വെണ്ണിയോടിനടുത്ത് മൈലാടി കമ്മനാട് ഇസ്മായില്‍, നടവയല്‍ പുഞ്ചക്കുന്നം കണ്ടോത്ത് ബിജു (39) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ജില്ലയിലെ അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത ചൂടാണ് വയനാട്ടില്‍ അനുഭവപ്പെടുന്നത്. കമൈലാടിയിലെ വോളിബോള്‍ കോര്‍ട്ട് വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഇസ്മായിലിന് സൂര്യാതപമേറ്റത്. വീട് നിര്‍മ്മാണത്തിനിടെയാണ് ബിജുവിന് സൂര്യാതപമേറ്റത്. രണ്ടു പേരുടെയും പുറത്തും കഴുത്തിനുമാണ് പൊള്ളലേറ്റത് രണ്ടാഴ്ചമുമ്പ് തോരാമഴയില്‍ മുങ്ങിയ ജില്ലയില്‍ ഇപ്പോള്‍ ചാറ്റല്‍മഴ പോലുമില്ലാതെ, കത്തുന്ന ...

Read More »

കന്യാസ്ത്രീക്ക് എതിരായ മോശം പരാമര്‍ശം; പി സി ജോര്‍ജ് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം

കുറവിലങ്ങാട് മഠത്തില്‍ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ പി സി ജോര്‍ജിനെതിരെ നടപടി. പി സി ജോര്‍ജ് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം. സെപ്റ്റംബര്‍ 20ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി വൈക്കം ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. ജോര്‍ജിനെതിരെ കന്യാസ്ത്രീ മൊഴി നല്‍കിയാല്‍ കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ലൈംഗീക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മിഷന്‍ പൊലീസിനെതിരെ കേസെടുത്തു. ഡിജിപിയും ഐജിയും ...

Read More »

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പാര്‍ട്ടി മുഖം നോക്കാതെ നടപടി സ്വീകരിക്കും : വൃന്ദ കാരാട്ട്

സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങളില്‍ പാര്‍ട്ടി മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്. ഇടതുപക്ഷ ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങള്‍ പാര്‍ട്ടി അനുവദിക്കില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന പരാതികളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാതെ പരാതിക്കാര്‍ക്കൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നത് അവര്‍ വ്യക്തമാക്കി. പി.കെ ശശിക്കെതിരായ പരാതി പാര്‍ട്ടി മറച്ചുവെച്ചന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കുറ്റം ആരു ചെയ്താലും ഇരക്ക് നീതി ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത് ...

Read More »

ഹര്‍ത്താല്‍: തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

കണ്ണൂര്‍, കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷമാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല 10-ന് നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ 11-ന് രാവിലെ ഒമ്പതിന് നിശ്ചയിച്ചിരുന്ന കേന്ദ്രത്തില്‍തന്നെ നടക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനവിനെതിരെ ദേശീയ തലത്തില്‍ പത്താം തിയതി കോണ്‍ഗ്രസ് ആറു മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇടത് പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ...

Read More »

പ്രളയക്കെടുതിയിൽ കോഴിക്കോടിനെ മറക്കാതെ മുൻ കളക്ടർ

ജില്ലയുടെ മുന്‍ കളക്ടറായിരുന്ന പി.ബി സലീമിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ഏഴ് വാഗണുകളിലായി അരിയും തുണികളും ഉള്‍പ്പെടെ 160 ടണ്‍ സാധനങ്ങള്‍ എത്തിക്കുന്നത്. പി.ബി സലീം ആദ്യം കളക്ടര്‍ ആയിരുന്ന നാദിയ, ബര്‍ധമാന്‍ ജില്ലകളില്‍ നിന്ന് റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ മുഖാന്തരം 25,000 കിലോ ചാക്കുകളിലായി 60,000 കിലോഗ്രാം അരിയും ദക്ഷിണ പര്‍ഗ്‌നസ്( കൊല്‍ക്കത്തയോട് ചേര്‍ന്ന ) ജില്ലയിലെ വസ്ത്ര നിര്‍മാതാക്കളില്‍ നിന്ന് 792 ബോക്സുകളിലായി 12,876 ലേഡീസ് വസ്ത്രങ്ങള്‍, 6816 കുട്ടി ഉടുപ്പുകള്‍, 4120 ലെഗിന്‍സ്, 5184 ഷര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ ...

Read More »

സ്വവര്‍ഗരതി നിയമവിധേയമെന്ന് സുപ്രീംകോടതി

പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. യോജിച്ചുള്ള വിധിയാണെന്ന് വിധി പ്രസ്താവം വായിക്കവേ ദീപക് മിശ്ര പറഞ്ഞു. സ്വന്തം ...

Read More »

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 10ന് (തിങ്കളാഴ്ച) ഭാരത് ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികള്‍ ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ജനങ്ങളും ഭാരത് ബന്ദുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലവര്‍ധന ജനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് ...

Read More »

മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് ...

Read More »