Home » Author Archives: cjournal (page 10)

Author Archives: cjournal

സൗദിയില്‍ മൂന്നിടത്ത് ചാവേര്‍ സ്ഫോടനം

Read More »

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല;നഗരത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

അഗ്നിശമന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും തയ്യാറാകാത്ത നഗരത്തിലെ പ്രധാന വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍  ജില്ലാ കലക്ടറുടെ ഉത്തരവ്. തീപിടുത്തം സംബന്ധിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നഗരത്തിലെ  വന്‍കിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടര്‍ എന്‍ പ്രശാന്ത് ഉത്തരവിട്ടത്. നഗരപരിധിക്കുള്ളിലെ ചില ആശുപത്രികളുടെയും ഫ്ലാറ്റുകളുടെയും  പ്രവര്‍ത്തനം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ്. ഇവര്‍ക്ക് നേരത്തേ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന കലക്ടറുടെ നിര്‍ദേശം ഭൂരിഭാഗം പേരും അവഗണിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാനുള്ള ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചത്. അഗ്നിശമന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും തയ്യാറാകാത്ത ...

Read More »

മാസപ്പിറവി ദൃശ്യമായില്ല;വ്രതശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് നാളെ ചെറിയ പെരുന്നാള്‍

തിങ്കളാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ഇസ്‌ലാം മത വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിട നല്‍കിയാണ് വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. റമദാന്‍ മുപ്പത്ത് പൂര്‍ത്തീകരിക്കുന്നതോടെ എങ്ങും തക്ബീര്‍ ധ്വനികള്‍ ഉയരും. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിലുടനീളം പുലര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെയാണ് വിശ്വാസികളുടെ ഈദ് ആഘോഷം. ബുധനാഴ്ചത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്‍കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കൂടി പ്രായശ്ചിത്വം ചെയ്യും.  

Read More »

പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം വിശുദ്ധ റമദാന് തിരശ്ശീല വീഴുകയായി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാലില്‍ അമ്പിളിക്കല പുഞ്ചിരിച്ചാല്‍ വ്രതശുദ്ധിയുടെ പെരുന്നാളിന് തുടക്കമായി. പിന്നീട് അല്ലാഹു അക്ബര്‍ എന്ന മന്ത്രധ്വനികളുടെ ആരവമായിരിക്കും പള്ളികളില്‍ നിന്നുയരുന്നത്.പെരുന്നാളിന്  മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും പെരുന്നാളിന്റെ ആഘോഷത്തിരക്കിലാണ്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവ്, പാളയം, ആര്‍പി മാള്‍, ഫോക്കസ് മാള്‍, ഹൈലൈറ്റ് മാള്‍, ബിഗ്ബസാര്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാളിനായി സര്‍ക്കാരിന്റെത് അടക്കമുള്ള പ്രത്യേക വിപണന കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ പെരുന്നാള്‍ പ്രത്യേക വിപണി ...

Read More »

ബാംഗ്ലൂരില്‍ അപകടത്തില്‍പ്പെട്ട് സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വദേശിനി;ദുരൂഹത ഒഴിയാതെ കുടുംബം

ബാംഗ്ലൂരിലെ സ്വകാര്യ കോളേജില്‍ നാലു മാസം മുമ്പ് നടന്ന അപകടത്തില്‍ ദുരൂഹതയൊഴിയാതെ കോഴിക്കോട് സ്വദേശിനിയുടെ കുടുംബം. നാലു മാസമായി കിടന്ന കിടപ്പില്‍ നിന്നനങ്ങാനാവാതെ ചികിത്സയില്‍ കഴിയുകയാണ് കോഴിക്കോട് പെരുവയല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയും കുടുംബവും. ബാംഗ്ലൂരിനടുത്തുള്ള സ്വകാര്യ കോളേജില്‍ ബിഡിഎസ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. ഈ വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത സംഭവം നടന്നത്. അര്‍ദ്ധരാത്രിയോടടുത്ത് കോളേജില്‍ നിന്നുമെത്തിയ ഫോണ്‍കോളില്‍ നിന്നാണ് പെണ്‍പുട്ടി അപകടത്തില്‍പ്പെട്ടതായി മാതാപിതാക്കള്‍ വിവരമറിയുന്നത്. അപകടത്തില്‍സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ പെണ്‍കുട്ടി ദിവസങ്ങളോളം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബാംഗ്ലൂരിലെത്തിയ ...

Read More »

വിഎസ് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനാകും

മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍ എംപിയും കലക്ടറും തമ്മിലുള്ള വിഷയത്തില്‍ ഒടുവില്‍ എംപിയോട് മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച്   കലക്ടര്‍ എന്‍ പ്രശാന്ത്. എം.പിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും  കലക്ടര്‍ ഫെയ്സ്ബുക്കില്‍ അറിയിച്ചു. എന്നാല്‍  ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും  കാര്യങ്ങൾ പറഞ്ഞ്‌ നേരിട്ട്‌ ബോധ്യപ്പെടുത്താനാകും എന്നാണ്‌ വിശ്വസിക്കുന്നതെന്നും   കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.    

Read More »

വി.എസിന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം: ഇരട്ട പദവി നിയമഭേദഗതിക്ക് ശുപാര്‍ശ

വിഎസ് അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനാക്കും.ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭ അംഗീകരിച്ചു. നിയമപരമായുള്ള സാങ്കേതിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വിഎസ് ചുമതല ഏറ്റെടുക്കും. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. വി എസിന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. ഇതിന് വി എസും അനുകൂലമായിരുന്നു. ...

Read More »

മഅദനി ഇന്ന് കേരളത്തിലെത്തും

Read More »

മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍; ഇനിയും വ്യക്തത വരാനുണ്ടെന്ന് എംപി

എംപിയും കലക്ടറും തമ്മിലുള്ള വിഷയത്തില്‍ എംപിയോട് മാപ്പ് പറഞ്ഞെങ്കിലും നിലപാടിലുറച്ച് കലക്ടര്‍ എന്‍ പ്രശാന്ത്. എം.പിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് വിശ്വസിക്കുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കലക്ടറുടെ ക്ഷമാപണത്തോട് തുറന്ന സമീപനമാണുള്ളതെന്ന് എം.കെ. രാഘവന്‍ എം.പി പ്രതികരിച്ചു. കലക്ടര്‍ വിശദീകരണത്തില്‍ സൂചിപ്പിച്ചതുപോലെ പ്രശ്നം വ്യക്തിപരമായ വിഷയമായി കാണുന്നില്ല.  എങ്കിലും അദ്ദേഹം ...

Read More »

കലക്ടര്‍ ബ്രോയും രാഘവേട്ടനും വല്ലാതെ വെറുപ്പിക്കല്ലേ…

രണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലുമായി ഒരു ഏറ്റുമുട്ടലിന്റെ വാര്‍ത്തയാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ ഗ്രൂപ്പോ ഒന്നുമില്ല. മാതൃകാ കലക്ടറായി വാഴ്ത്തപ്പെടുന്ന കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തും പക്വമതിയായി അറിയപ്പെടുന്ന എംകെ രാഘവനും തമ്മിലാണ് പോരാട്ടം. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുള്ള ഭരണഘടനയില്‍ ഒരു എംപിയും കലക്ടറും തമ്മിലുള്ള ഔദ്യോഗിക തര്‍ക്കത്തിന് എങ്ങനെ പരിഹാരം കാണാമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ ഇതൊരു ഭരണഘടനാ പ്രതിസന്ധിയായി മാറിപ്പോകും. എംപിയോടും കലക്ടറോടും ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ ഇത്തരം തര്‍ക്കങ്ങള്‍ക്ക് നിയമപരമായ പരിഹാരം ഉണ്ടാകുമെന്ന്. അല്ലാതെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ...

Read More »