Home » Author Archives: cjournal (page 2)

Author Archives: cjournal

‘ഉപ്പിലിട്ട കുഴപ്പക്കാര്‍’; നഗരത്തില്‍ ആരോഗ്യവകുപ്പിന്‍റെ വ്യാപക പരിശോധന

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധനയില്‍ കടപ്പുറം പരിസരത്തു നിന്നും  പഴകിയ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും കണ്ടെടുത്തു. കോഴിക്കോട് നഗരത്തിലെ കടകളിലും ഉന്തുവണ്ടികളിലും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം  പരിശോധന നടത്തി. പരിശോധനയില്‍ ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തു.പൂര്‍ണമായും വൃത്തിഹീനമായ മൂന്ന് ഉന്തുവണ്ടികള്‍ പിടിച്ചെടുത്തു. ആരോഗ്യകരമായ സാഹചര്യം ഉറപ്പാക്കും വരെ ബീച്ചിലെ ഉന്തുവണ്ടിക്കച്ചവടം താല്‍ക്കാലികമായി നിരോധിച്ചു. ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തും വിധമാണ് ബീച്ചിലെ ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. കേടുവന്ന പഴങ്ങളാണ് ഉപ്പിലിട്ട് വില്‍പന നടത്തുന്നത്. മിക്ക കടകളിലും പഴങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന കത്തി, ...

Read More »

ചെറിയ കേസുകള്‍ക്കായി ഇനി വലിയ കോടതികള്‍ കയറിയിറങ്ങണ്ട

ഗ്രാമപ്രദേശത്തുളളവര്‍ക്ക് എളുപ്പത്തിലും ചെലവുകുറഞ്ഞരീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ആദ്യ ഗ്രാമ ന്യായാലയം താമരശ്ശേരിയില്‍ യാഥാര്‍ത്ഥ്യമാകുന്നു. പാര്‍ലമെന്റ് പാസാക്കിയ 2008ലെ ഗ്രാമ ന്യായാലയ ആക്ട് അനുസരിച്ചാണ് ഗ്രാമ കോടതി സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 30 ഗ്രാമ ന്യായാലയങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടക രഹിതമായാണ് ഗ്രാമ ന്യായാലയങ്ങള്‍ പ്രവര്‍ത്തിക്കുക. താമരശ്ശേരിയിലെതുള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പത് ഗ്രാമ ന്യായാലയങ്ങള്‍ മാത്രമാണ് ഇതിനകം പ്രവര്‍ത്തനക്ഷമമാകുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ താമരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, കൂടരഞ്ഞി, മടവൂര്‍, ഓമശ്ശേരി, ...

Read More »

ഹൈക്കോടതിയിലെ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ

Read More »

കോഴിക്കോട് മെ‍ഡിക്കല്‍ കോളേജില്‍ എട്ടാമത്തെ പ്രസവത്തിനെത്തിയ യുവതിക്ക് പരിഹാസവും മര്‍ദ്ദനവും

കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ പ്രസവത്തിന് എത്തിയ യുവതിയ്ക്ക് ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും ചീത്തവിളിയും മര്‍ദ്ദനവും. എട്ടാമത്തെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ എത്തിയ യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഗര്‍ഭാശയം നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. പ്രസവയന്ത്രമെന്നും യുവതിയെ പരിഹസിച്ചു. വേദനകൊണ്ട് പുളഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഏഴെണ്ണം പ്രസവിച്ചില്ലേ ഇനി എല്ലാം സ്വയം ചെയ്‌തോളൂ എന്നായിരുന്നു ആക്ഷേപം. മുഖത്തും  കാലിലും മര്‍ദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലായിരുന്ന യുവതിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കൊളെജിലേയ്ക്ക് മാറ്റിയത്. തീവ്രപരിചരണ ...

Read More »

കോഴിക്കോട് നഗരം സമ്മാനിച്ച ആദ്യസൗഭാഗ്യത്തെ ഓര്‍ത്ത് മോഹന്‍ലാല്‍

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കോഴിക്കോട്ടെത്തിയപ്പോള്‍ നഗരം സമ്മാനിച്ച സൗഭാഗ്യങ്ങളെ ഓര്‍ത്തെടുക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് മുന്നെ ആദ്യമായി കോഴിക്കോടെത്തിയപ്പോള്‍ ഒരു ഓട്ടോഗ്രാഫിനായി കാത്തുനിന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. 1992ല്‍ നഗരത്തിലെത്തിയപ്പോള്‍ ജീവിതത്തിലാദ്യമായും അവസാനമായും ഓട്ടോഗ്രാഫ് ചോദിച്ച ലോകപ്രശസ്ത്ര ചിത്രകാരനായ എംഎഫ് ഹുസൈന്റെ ഒര്‍മ്മകളെ കുറിച്ച്  നടന്‍ എഴുതുന്നു. 1992-ല്‍ ഷൂട്ടിങ്ങിനായി കോഴിക്കോടെത്തിയ അതേ സമയത്ത് തന്നെയായിരുന്നു എംഎഫ് ഹുസൈന്‍ ഈ നഗരത്തിലെത്തിയത്. ചിത്രങ്ങളോട് ഇഷ്ടമായതിനാല്‍ നേരത്തെ ഹുസൈന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടുന്നത് കോഴിക്കോട് നഗരത്തില്‍വെച്ചാണ്. ചെരിപ്പിടാത്ത കാലുകള്‍, വെള്ളിനാരുകള്‍ പൊതിഞ്ഞമുഖം, സൂക്ഷ്മമായ കണ്ണുകള്‍, ...

Read More »

‘പറക്കാനൊരുങ്ങി’; കൊച്ചി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് തുടങ്ങാനുള്ള ക്രൂസ് ബോട്ട് കൊച്ചി തീരത്തെത്തി

സംസ്ഥാനത്തെ വിനോദസഞ്ചാര, ജലഗതാഗതമേഖലകളുടെ കുതിപ്പിനു ചിറകേകി റഷ്യന്‍ നിര്‍മിത ‘പറക്കും ബോട്ടുകള്‍’ കൊച്ചി തീരത്തെത്തി. കൊച്ചി–ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഓണത്തിനുമുമ്പ് സര്‍വീസ് ആരംഭിക്കാനുള്ള രണ്ട് അതിവേഗ ഹൈഡ്രോഫോയില്‍ യാത്രാ ബോട്ടുകളാണിത്. ഗ്രീസിലെ ഏതന്‍സ് തുറമുഖത്തുനിന്ന് കപ്പലിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇവ കൊച്ചി തുറമുഖത്തെത്തിച്ചത്. പുലര്‍ച്ചെ നാലോടെ കപ്പലില്‍നിന്ന് പുറത്തിറക്കാനാരംഭിച്ച് ഒമ്പതോടെ പൂര്‍ത്തിയായി. ബോട്ടുകള്‍ രണ്ടുദിവസം എറണാകുളം വാര്‍ഫിലെ ക്യു ബെര്‍ത്തിലുണ്ടാകും. തുടര്‍ന്ന് ജോലികള്‍ക്കായി കൊച്ചി കപ്പല്‍ശാലയിലേക്കോ സ്വകാര്യ യാര്‍ഡിലേക്കോ മാറ്റും. ആധുനിക ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് രണ്ടു ബോട്ടും. ബോട്ടിന്റെ അടിത്തട്ട് ജലോപരിതലത്തില്‍നിന്ന് ...

Read More »

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍..

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കോഴിക്കോട്ടെത്തിയിരിക്കുകയാണ്. കോഴിക്കോട് സ്വന്തം നാടല്ലെങ്കിലും കോഴിക്കോട് ഏറെ പ്രിയപ്പെട്ട നഗരമായ താരത്തിന് നഗരത്തിന്‍റെ ഓര്‍മ്മകളും അനുഭവങ്ങളും അനവധിയാണ്.  ചില കോഴിക്കോടന്‍ ഒാര്‍മ്മകള്‍ പങ്കുവെച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ കുറിപ്പ് ജനിച്ചത് പത്തനംതിട്ടയിലും വളര്‍ന്നത് തിരുവനന്തപുരത്തുമായിരുന്നു. എന്നാലും കോഴിക്കോട് എന്റെ പ്രിയപ്പെട്ട നഗരമാണ്. എന്റെ രണ്ടാം വീടാണ് കോഴിക്കോടെന്ന് മോഹന്‍ലാല്‍ പറയുന്നു. ഹൃദ്യമായ സൗഹൃദങ്ങള്‍, ഒട്ടേറെ നല്ല സിനിമകള്‍, മുറിഞ്ഞ് പോകാത്ത ബന്ധങ്ങളെല്ലാം കോഴിക്കോട് നഗരം തനിക്ക് തന്നിട്ടുണ്ട്. തിരിച്ച് വരവില്‍ ഒരുപാട് സന്തോഷം തരുന്നുണ്ടെങ്കിലും പിരിഞ്ഞ് പോയവരെ ഓര്‍ക്കുമ്പോള്‍ ...

Read More »

കുറ്റ്യാടി ലീഗ് പ്രവര്‍ത്തകന്‍റെ കൊല; എസ്.ഡി.പി.ഐക്കെതിരെ ആഞ്ഞടിച്ച് പാറക്കലിന്റെ എഫ്.ബി പോസ്റ്റ്‌

കോഴിക്കോട് വേളത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍  എസ്.ഡി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയുടെ എഫ്.ബി പോസ്റ്റ്. പാറക്കല്‍ അബ്ദുള്ളയുടെ എഫ് പോസ്റ്റ്‌ കാണാം പ്രിയ നസീറുദ്ധീൻ എന്റെ മകന്റെ പ്രായമേ നിനക്കുള്ളൂ , നിന്നെ സംരക്ഷിക്കുക എന്റെയും കൂടെ കടമയായിരുന്നു , കഴിഞ്ഞില്ല എനിക്ക്. ഒരു എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടാൽ കുറ്റ്യാടിയുടെ എല്ലാവരുടെയും എം.എൽ.എ ആണ് ഞാൻ , നസീറും എന്റെ മണ്ഡലക്കാരനാണ് അവന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കത്തി വെച്ച കാപാലികരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു തക്കതായ ശിക്ഷ വാങ്ങി ...

Read More »

സിപിഎമ്മിന് ആശ്വാസം; എം കെ ദാമോദരന്‍ സ്ഥാനമൊഴിഞ്ഞു

അഡ്വ.എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഒഴിഞ്ഞു. വിവാദങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക് മാത്രം കിട്ടിയതില്‍ ദാമോദരന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതുവരെ നിയമനത്തിന്റെ ഉത്തരവ് കൈപ്പറ്റിയിട്ടില്ലാത്തതിനാല്‍ രാജി വെയ്‌ക്കേണ്ടതില്ലെന്നും വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി എം.കെ.ദാമോദരൻ ഏറ്റെടുക്കില്ലെന്ന്  ഹൈക്കോടതിയില്‍  സർക്കാർ  അറിയിച്ചു. നിയമോപദേശകനെ നിയമിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിക്കു സമാനമായ പദവിയിൽ നിയമോപദേഷ്ടാവായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ദാമോദരൻ ഇനിയും കൈപ്പറ്റിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റണമെന്ന പൊതുതാൽപര്യ ഹർജി വന്നിട്ടുള്ളത്. പദവി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നു ...

Read More »

ഇനി അനായാസം ഇംഗ്ലീഷ് പഠിക്കാം ‘ബാബ ഈസി ഇംഗ്ലീഷി’ലൂടെ

ബിരുദാനന്തര ബിരുദം നേടിയിട്ടും, ഇംഗ്ലീഷില്‍ പ്രാവിണ്യം ഇല്ലാത്തതിനാല്‍ ജോലിസാധ്യതകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്ന് സര്‍വസാധാരണമാണ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മകള്‍ അക്കാദമിക് ലോകത്ത് എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമാണ്. എന്നാല്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ട് ഇംഗ്ലീഷ് അനായാസം കൈകാര്യ ചെയ്യാനാവാതെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു യുവാവ് പ്രതിസന്ധികളെ വെല്ലുവിളിച്ച് ഇംഗ്ലീഷ് എളുപ്പം കൈകാര്യ ചെയ്യാനുള്ള ഒരു പാഠ്യപദ്ധതി സ്വയം വളര്‍ത്തികൊണ്ടുവന്നു എന്ന ചരിത്ര നേട്ടത്തിലാണ് നാഷ്ണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ സ്ഥാപകന്‍ കൂടിയായ ബാബ അലക്‌സാണ്ടര്‍. ബാബ ഈസി ഇംഗ്ലീഷ് എന്ന ...

Read More »