Home » Author Archives: cjournal (page 20)

Author Archives: cjournal

ജിഷ വധക്കേസ്; പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാമെന്ന് സ്ഥിരീകരിച്ചു; ഡിഎന്‍എ ഫലം പുറത്ത് വന്നു

  കേരളത്തെ നടുക്കിയ  പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകി  പിടിയിലായി. അസം സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. രണ്ട് ദിവസം മുന്‍പാണ് ഇയാളെ കൊച്ചിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിയൂര്‍ ഉള്‍ ഇസ്ലാമിന്റെ ഡി എന്‍ എ സാംപിള്‍ പരിശോധനാഫലവും അനുകൂലമാണെന്നാണ് വിവരം. ഉച്ചയ്‌ക്കുശേഷം അന്വേഷണ സംഘം വാര്‍ത്താസമ്മേളനം വിളിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തും. .  ഇയാള്‍ നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു. ഇയാള്‍ക്ക് ലൈംഗിക വൈകൃത സ്വഭാവമുള്ളതായും സൂചനയുണ്ട്. ഇയാള്‍ ഇടയ്‌ക്കിടെ ജിഷയെ ...

Read More »

പോറ്റിയുടെ കോടതിയിൽ നിന്നും പുലയന് നീതിലഭിക്കില്ലെ…?-കെ ടി കുഞ്ഞികണ്ണന്‍

ഷിബിന്‍വധകേസില്‍ പ്രതികളായ എല്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും വെറുതെവിട്ട മാറാട് കോടതി  വിധിയില്‍ സിപിഎം നേതാവ് കെടി കുഞ്ഞികണ്ണന്‍റെ രൂക്ഷ വിമര്‍ശനം. പോറ്റിയുടെ കോടതിയിൽ നിന്നും പുലയന് നീതിലഭിക്കില്ലെ…?-കെ ടി കുഞ്ഞികണ്ണന്‍ ഫെയ്സ് ബുക്ക്‌ പോസ്റ്റില്‍ പ്രതികരിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ ഷിബിൻ വധക്കേസിൽ ശാസ്ത്രീയമായ എല്ലാ തെളിവുകളുമുണ്ടായിട്ടും…. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളും… എന്നിട്ടും 17 പ്രതികളെയും വെറുതെവിട്ടതെന്തേ? കോടതി ഏകപക്ഷീയമായി പ്രോസിക്യൂഷൻ വാദങ്ങളെ തള്ളിക്കളഞ്ഞതെന്തേ? സച്ചിദാനന്ദൻ തന്‍റെ കവിതയിൽ ചോദിച്ചതുപോലെ പോറ്റിയുടെ ...

Read More »

കോടതി ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമെന്ന് ഷിബിന്‍റെ പിതാവ്

നാദാപുരം ഷിബിന്‍ വധക്കേസില്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് കോടതി നിലകൊണ്ടതെന്ന് ഷിബിന്‍റെ പിതാവ്.  മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി നടപടിയില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും പിതാവ് ഭാസ്‌കരന്‍.  ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാസ്‌കരന്‍ പറഞ്ഞു. കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പ്രതികളെ വെറുതെവിട്ട കോടതി നടപടിയ്ക്ക് പിന്നാലെയാണ് ഷിബിന്റെ പിതാവിന്റെ പ്രതികരണമെത്തിയത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടി മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്. 2015 ജനുവരി 22ന് രാത്രി ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും ...

Read More »

സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നു

Read More »

വിപണി വില നല്‍കിയാലും സ്കൂള്‍ സര്‍ക്കാറിന് വിട്ടുകൊടുക്കില്ല; നിയമപരമായി നേരിടും; മലാപ്പറമ്പ് സ്കൂള്‍ മാനേജര്‍

കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാറിന് വിട്ടുകൊടുക്കില്ലെന്ന് മാനേജര്‍.  വിപണി വില നല്‍കിയാലും മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാറിനു വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ മാനേജര്‍. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ നിയമപരമായി നേരിടുമെന്നും പി.കെ പത്മരാജന്‍ വ്യക്തമാക്കി. കോടതി ഉത്തരവു പ്രകാരം അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് എന്തുവന്നാലും സ്‌കൂള്‍ സര്‍ക്കാറിനു വിട്ടുനല്‍കില്ല എന്ന നിലപാടുമായി മാനേജര്‍ രംഗത്തുവന്നിരിക്കുന്നത്. വിപണി വില നല്‍കിയാല്‍ സ്‌കൂള്‍ വിട്ടുനല്‍കാമെന്നുമായിരുന്നു നേരത്തെ മാനേജര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ...

Read More »

ഷിബിന്‍ വധക്കേസ്; പതിനേഴ് പ്രതികളെ വെറുതെ വിട്ടു

നാദാപുരം വെള്ളൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ വധക്കേസില്‍ പതിനേഴ് പ്രതികളെയും വെറുതെ വിട്ടു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ തെയ്യാമ്പാടി ഇസ്മായിലടക്കം 17 പേരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മൊത്തം 18 പ്രതികളുള്ള കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. ബാക്കി 17 പ്രതികളെയാണ് വെറുതെ വിട്ടത്. ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും 12 മുതല്‍ 17 വരെയുള്ള ...

Read More »

മദ്യവര്‍ജ്ജനത്തിന് സര്‍ക്കാറും കുടുംബശ്രീയും ഒന്നിക്കുന്നു

സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറക്കാനായി സര്‍ക്കാറും കുടുംബശ്രീയും ഒന്നിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയുമായി സഹകരിപ്പിക്കാന്‍ തീരുമാനമാനിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. പുതിയ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മദ്യത്തിനെതിരെ പ്രചരണം നടത്താന്‍ 65,000 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കുടുംബശ്രീ യൂണിറ്റിലെ മൂന്നു പേര്‍ക്കെങ്കിലും പരിശീലനം നല്‍കാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് മന:ശാസ്ത്ര മേഖലയിലെ വിദഗ്ദര്‍ ക്ലാസ് നല്‍കും. തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മദ്യത്തിനെതിരെയുള്ള ബോധവത്കരണം എന്നതിനൊപ്പം അനധികൃത മദ്യകച്ചവടം, ...

Read More »

ജിഷയുടെ കൊലപാതകത്തില്‍ സ്ത്രീക്കും പങ്കുള്ളതായി പുതിയ സൂചന

ജിഷയുടെ  കൊലപാതകത്തില്‍ ഒരു അജ്ഞാത സ്ത്രീക്ക് പങ്കുള്ളതായി സംശയത്തിലെത്തിയിരിക്കുകയാണ് പോലീസ്. ജിഷയുമായി പരിചയമുള്ള ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വന്നുപോയിരുന്നതായി സമീപവാസികള്‍ നല്‍കി സൂചനയാണ് അന്വേഷണം ആ ദിശയില്‍ കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കൊല്ലപ്പെട്ട ദിവസം ജിഷയുടെ വീട്ടില്‍ പുറത്തു നിന്നുള്ള സ്ത്രീകളാരെങ്കിലും വന്നിരുന്നോയെന്ന് നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്. അതേസമയം, ഈ അജ്ഞാത സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളടക്കം നിര്‍ണായകമായ പലകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമായ മറുപടി നല്‍കാത്തത് അന്വേഷണ സംഘത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ്. ജിഷയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമ്മയ്ക്കും ...

Read More »

ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ തന്നോട് നേരിട്ടു പറയാമെന്നും കോഴിക്കോട് മേയര്‍

കോര്‍പ്പറേഷനില്‍ കാര്യം സാധിക്കനായി ആരും ഒരു രൂപ പോലും കൊടുക്കരുതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആരെങ്കിലും പണം ആവശ്യപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തീര്‍ച്ചയായും തന്നെ നേരിട്ട് ബോധ്യപ്പെടുത്താമെന്നും മേയര്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും, ജനങ്ങളോട് മുഖം തിരിഞ്ഞുള്ള സമീപനം ആരും സ്വീകരിക്കരുതെന്നും ഉദ്യോഗസ്ഥരോട് മേയര്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരം ശരിയായ ഏതുകാര്യവും താന്‍ തന്നെ മുന്‍കൈയ്യെടുത്ത് നടത്തിതരുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ തന്നെ നിയമപരമല്ലാത്ത ഏതപേക്ഷയും ആദ്യപടിയില്‍ തന്നെ തള്ളിക്കളയാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ...

Read More »

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; മത്സ്യതൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലം

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും. 47 ദിവസത്തെ നിരോധനമാണ് ഏര്‍പ്പെ‌ുത്തിയിട്ടുള്ളത്. ഇതോടെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വറുതിയുടെ ദിനങ്ങളാകും.  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല. ട്രോളിംഗ് നിരോധനം ആരംഭിക്കും മുന്‍പ് തുറമുഖങ്ങളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ മാറ്റി തുടങ്ങി. വലകള്‍ കരയ്‌ക്കെത്തിച്ച് അറ്റകുറ്റപണികള്‍ തീര്‍ക്കാനായി കൊണ്ട് പോകാനും ആരംഭിച്ചു. അന്യസംസ്ഥാന മത്സ്യ ബന്ധന തൊഴിലാളികളെല്ലാം നാട്ടിലേയ്ക്ക് വണ്ടികയറി. അര്‍ദ്ധരാത്രി 12 മണിയ്ക്ക് ചങ്ങലകെട്ടി തുറമുഖം അടയ്ക്കുന്നതോടെ ട്രോളിംഗ് നിരോധനം ആരംഭിക്കും. ഇനിയുള്ള ഒന്നരമാസത്തോളം കാലം  മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണ്. വള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ ...

Read More »