Home » Author Archives: cjournal (page 3)

Author Archives: cjournal

കുറ്റ്യാടിയിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊല; എസ് ഡി പി ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍

നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘത്തിലൊന്നാണ് എസ്ഡിപിഐയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാലക്കല്‍ അബ്ദുളള അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുളള മറുപടിയിലാണ് മുഖ്യമന്ത്രി കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയത്. നമ്മുടെ നാട്ടില്‍ ആളെക്കൊല്ലുന്ന ചില സംഘനടകള്‍ ഉണ്ടെന്നും അതിലൊന്നാണ് എസ്ഡിപിഐയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നും എസ്ഡിപിഐക്ക് ...

Read More »

മുന്നണി മാറ്റം ആലോചനയിലില്ലെന്ന് കെഎം മാണി

Read More »

സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

Read More »

പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം

Read More »

വെളിച്ചെണ്ണക്കും ബസുമതി അരിക്കും അലക്കു സോപ്പിനും ബര്‍ഗറിനും വില കൂടും;സംസ്ഥാനത്ത് ബജറ്റ് നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

നികുതി വര്‍ധനവും നികുതി ഇളവും ഉള്‍പ്പെടെ സംസ്ഥാനത്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും .  ഇന്ന് രാവിലെ ശൂന്യ വേളയില്‍ മന്ത്രി ഡോ തോമസ് ഐസക്ക് ധനകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. പുതുക്കിയ നികുതി വര്‍ധന നടപ്പിലാകുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് രജിസ്‌ട്രേഷന്‍ ഫീസ് കൂടും. വെളിച്ചെണ്ണ , ബസുമതി അരി, ആട്ട,മൈദ, റവ,സൂചി ഗോതമ്പ്,ബര്‍ഗര്‍,പീസ,അലക്കു സോപ്പ് എന്നിവയ്‌ക്കെല്ലാം കൂടിയ വില നല്‍കേണ്ടി വരും. പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്കും കപ്പുകള്‍ക്കും വില വര്‍ധിക്കും. പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി നടപ്പിലാകാന്‍ വൈകും. അതേ ...

Read More »

കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചു

കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചു. ബേപ്പൂര്‍ സ്വദേശി ദാസനാണ് മരിച്ചത്. പീഢനക്കേസിലെ പ്രതിയായിരുന്നു ദാസന്‍. ജയിലിലെ ടോയ്‌ലറ്റില്‍ ഉടുത്ത മുണ്ടിലാണ് ഇദ്ദേഹം തൂങ്ങിയത്. പീഡനക്കേസിലെ പ്രതിയായ ഇയാളെ  30-12-2015 ലാണ് ജയിലില്‍ എത്തിച്ചത്. 10 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഇയാള്‍ക്ക് വിധിച്ചത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനിരിക്കുകയായിരുന്നെന്ന് ജയില്‍സൂപ്രണ്ട് വ്യക്തമാക്കി.

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഡിഫ്ത്തീരിയ ഭീഷണിയില്‍

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഡിഫ്ത്തീരിയ ഭീഷണിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഡിഫ്ത്തീരിയ ഭീഷണിയില്‍. മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചവരും ഒരേ ക്യൂവില്‍ ചികിത്സയ്ക്കായി എത്തുന്നതാണ് ഭീഷണി ഉയര്‍ത്തുന്നത്.ഡിഫ്ത്തീരിയ ബാധിച്ച് രോഗിയുടെ 100 മീറ്റര്‍ ചുറ്റളവ് വരെ രോഗം പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴാണ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ ഒപിയില്‍ നിന്നും ഇത്തരത്തിലൊരു കാഴ്ച. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ഡിഫ്ത്തീരിയ ബാധിച്ച് ചികിത്സ തേടിയെത്തിയവരുടെ എണ്ണം അമ്പതോളം വരും. രണ്ടു ഡിഫ്ത്തീരിയ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ...

Read More »

കടലിനു മേലെ പറക്കാന്‍ ‘ഹൈഡ്രോഫോയില്‍’ വരുന്നു;ആദ്യഘട്ടം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക്

കടല്‍ജലത്തിനു മേലെ പറക്കാന്‍ ‘ഹൈഡ്രോഫോയില്‍’ അതിവേഗ യാത്രാബോട്ട്  സര്‍വീസ് സംസ്ഥാനത്തു നടപ്പാക്കാന്‍ ശ്രമം. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ നിന്നു കോഴിക്കോട്ടേക്കും അടുത്ത ഘട്ടത്തില്‍ വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കും ഇതില്‍ ‘പറക്കാം’. രാജ്യത്തു തന്നെ ആദ്യമായി നടപ്പാക്കുന്ന  സംരംഭം  ദുബായ് കേന്ദ്രമായുള്ള പ്രവാസികളുടെ നേതൃത്വത്തിലുള്ള ‘ഫെയ്‌സ് ബോട്ട് ട്രിപ്’ എന്ന സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ  തുറമുഖ വകുപ്പാണ്  ആവിഷ്‌കരിക്കുന്നത്. യാത്ര തുടങ്ങി കുറഞ്ഞ സമയത്തിനുള്ളില്‍ വേഗമാര്‍ജിക്കുന്നതോടെ ബോട്ടിന്റെ പ്രൊപ്പല്ലര്‍ മാത്രമാകും വെള്ളത്തില്‍ തൊട്ടിരിക്കുകയത്രെ. സാധാരണ കടല്‍യാത്രയിലെ  തിരമാലകള്‍ മൂലമുള്ള  ഉലച്ചില്‍ ഇതില്‍ അറിയില്ല. ഗ്രീസില്‍ ഇത്തരം ബോട്ടുകള്‍ ...

Read More »

നഗരത്തില്‍ ഇന്ന് ഉച്ചവരെ ഓട്ടോ-ടാക്സി പണിമുടക്ക്;മാംഗോ കാബ്സ് ടാക്സി സര്‍വ്വീസിനെതിരെ പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍

മാംഗോ കാബ്‌സ് ടാക്‌സി സര്‍വീസിനെതിരെ പ്രതിഷേധവുമായി നഗരത്തിലെ ഓട്ടോടാക്‌സി മോട്ടോര്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ സമരത്തിലേയ്ക്ക്. ഇന്ന് സൂചനാപണിമുടക്ക് നടത്തും. ഓട്ടോടാക്‌സി തൊഴിലാളി യൂണിയന്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചവരെയാണ് സമരമെന്ന് എ.ഐ.ടി.യു.സി സിറ്റി ഓട്ടോ സെക്ഷന്‍ സെക്രട്ടറി പി.എം പത്മനാഭന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ സിറ്റിയില്‍ അനധികൃത സര്‍വീസ് നടത്താന്‍ മാംഗോ കാബ്‌സ് നീക്കം നടത്തുന്നതായി നേതാക്കള്‍ ആരോപിച്ചു. നിലവിലുള്ള ഓട്ടോ ടാക്‌സി തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് മാംഗോ കാബ്‌സ് നടത്തുന്നത്. ഇതിനെതിരെ പ്രക്ഷോഭം ...

Read More »