Home » Author Archives: cjournal (page 30)

Author Archives: cjournal

കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം പ്രതിജ്ഞ ചൊല്ലികൊടത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിട്ടുണ്ട്. പിണറായി വിജയന് ശേഷം ഇ.കെ ചന്ദ്രശേഖരന്‍, മാത്യൂ ടി തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ബാലന്‍, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ...

Read More »

ഖസാക്കിന്റെ ഇതിഹാസത്തോട് വിടപറയാനാവാതെ കോഴിക്കോട്

തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതി അവതരിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം ഇങ്ങ് കോഴിക്കോടെത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടി കോഴിക്കോട്ടുകാര്‍ ഖസാക്കിനെ സ്വീകരിച്ചു. റാസ്‌ബെറി പബ്ലിക്കേഷനും മെഡിക്കല്‍ കോളേജ് യൂണിയനും ചേര്‍ന്ന് നടത്തുന്ന നാടകപ്രദര്‍ശനത്തിന്റെ അവസാന ദിവസം അവസാനിക്കാനിരിക്കെ പ്രേക്ഷകരുടെ വലിയ തിരക്കാണ് നാടകപ്രദര്‍ശനത്തെ ഒരു ദിവസം കൂടി നീട്ടാന്‍ കാരണമായത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ഒരു ദിവസം എണ്ണൂറോളം ആളുകളെയാണ് ഗാലറിയില്‍ ഉള്‍ക്കൊള്ളിക്കാനാവുക. വിവിധ ജില്ലകളില്‍ നിന്നും നാടകം കാണാനായെത്തിയ കലാസ്വാദകര്‍ മടങ്ങി പോകുന്ന അവസ്ഥയുണ്ടായ സാഹചര്യത്തിലാണ്് പ്രദര്‍ശനം ഒരു ദിവസത്തേക്കു കൂടി നീട്ടുന്നതിനായി സംഘാടകര്‍ ...

Read More »

മലാപ്പറമ്പ് സ്‌കൂള്‍ 27നകം പൂട്ടണമെന്ന് ഹൈക്കോടതി

കോഴിക്കോട്  മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ ഈ മാസം 27 നകം പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം സ്‌കൂള്‍ പൂട്ടാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി അറിയിച്ചു. കേരള വിദ്യാഭ്യാസ നിയമത്തിലെ (കെ.ഇ.ആര്‍.) ഒരു ചട്ടത്തിന്റെ പിന്‍ബലത്തില്‍ സ്‌കൂളിന്റെ മുന്‍ മാനേജരാണ് ഹൈക്കോടതിയില്‍നിന്ന് സ്‌കൂള്‍ പൊളിച്ച് മാറ്റണമെന്ന വിധി സമ്പാദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി വിദ്യാലയത്തിന്റെ പ്രവേശന കവാടത്തില്‍ ജനകീയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിവരികയാണ്.

Read More »

പിണറായിക്ക് അഭിവാദ്യമറിയിച്ച് കേരള ഫിദല്‍

പതിനാലാം മന്ത്രിസഭയുടെ അധികാരമേല്‍ക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമന്ത്രിമാര്‍ക്കും ആശംസകളറിയിച്ച് വിഎസ് അച്ചുതാനന്ദന്‍. ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന എല്ലാമന്ത്രിസഭാ അംഗങ്ങള്‍ക്ക് നല്ല തുടക്കമാവട്ടെയെന്ന് വിഎസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പുതിയ സര്‍ക്കാറിന്റെ സമീപനങ്ങളും നടപടികളും സ്വാഗതാര്‍ഹമാണെന്നും വിഎസ് പറഞ്ഞു. മന്ത്രിമാര്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചതിനൊപ്പം ഐശ്വര്യപൂര്‍ണ്ണമായ കേരളം കെട്ടിപ്പടുക്കാന്‍ ഈ മന്ത്രിസഭക്ക് കഴിയുമെന്നും വിഎസ് അഭിപ്രായപ്പെട്ടു. ചില കേന്ദ്രമന്ത്രിമാര്‍ ഇതിനോടകം തന്നെ ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിഎസ് ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇക്കൂട്ടരെന്നും സദാ ജാഗരൂകരായിരിക്കണമെന്നും ...

Read More »

ജില്ലയില്‍ ഇനി തപാല്‍വകുപ്പിന്റെ എടിഎമ്മുകളും; ഏത് പോസ്‌ററ് ഓഫീസില്‍ അക്കൗണ്ടുള്ളവര്‍ക്കും എടിഎം വഴി പണം പിന്‍വലിക്കാം

ജില്ലയില്‍ ആദ്യമായി തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് എടിഎം ഇന്നു പ്രവര്‍ത്തനമാരംഭിക്കും. സിവില്‍ സ്റ്റേഷനിലും മാനാഞ്ചിറയിലെ ഹെഡ് പോസ്റ്റ് ഓഫിസിലുമാണ് ആദ്യഘട്ടത്തില്‍ എടിഎമ്മുകള്‍ വരുന്നത്. സിവില്‍ സ്റ്റേഷനിലെ എടിഎം രാവിലെ 10ന് കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഏത് പോസ്റ്റ് ഓഫിസിലും അക്കൗണ്ടുള്ളവര്‍ക്ക് എടിഎം വഴി പണം പിന്‍വലിക്കാം. സ്വന്തം പേര് ചേര്‍ത്തതും അല്ലാത്തതുമായ എടിഎം കാര്‍ഡുകള്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് ലഭിക്കും. പേരില്ലാത്ത ഇന്‍സ്റ്റന്റ് കാര്‍ഡുകള്‍ പോസ്റ്റ് ഓഫിസില്‍ ചെന്ന് ആവശ്യപ്പെട്ടാലുടന്‍ നല്‍കുന്ന രീതിയിലാണ് സംവിധാനം. ഇതിനകം രാജ്യത്തെ 25,000ലധികം പോസ്റ്റ് ...

Read More »

മാതൃകയായി വികെസി; മേയര്‍ സ്ഥാനത്തു നിന്നും ഒഴിഞ്ഞത്‌ ആനുകൂല്യങ്ങള്‍ കൈപറ്റാതെ

കോഴിക്കോട് മേയര്‍ സ്ഥാനത്തു നിന്നും നിയമസഭാ സാമാജികനായ വികെസി മമ്മദ്‌കോയ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായത് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ആറുമാസത്തോളം കാലം മേയറായി പ്രവര്‍ത്തിച്ച വികെസി യാതൊരു ആനുകൂല്യവും വാങ്ങാതെയാണ് മേയര്‍ സ്ഥാനം ഒഴിഞ്ഞത്. മേയറായിരുന്ന കാലയളവിലെ ഓണറ്റോറിയം, വാഹനം, സിറ്റിങ്ങ്ഫീസ് തുടങ്ങിയവയൊന്നും അദ്ദേഹം കൈപറ്റിയിട്ടില്ല. കയ്യില്‍ കോടിക്കണക്കിന് ആസ്തിയുണ്ടായിട്ടും ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചെലവില്‍ വിഹിതംപറ്റുന്ന നിരവധി പൊതുപ്രവര്‍ത്തകരുണ്ട്. എന്നാല്‍ കേരളത്തിലെ വന്‍കിട വ്യസായിമാരില്‍ ഒരാളായ വികെസി സര്‍ക്കാര്‍ ഖജനാവിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാണ് വികെസി തന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവര്‍ക്ക് ...

Read More »

അതിദി വധക്കേസ്; പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്‌

അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച് ഏഴു വയസ്സുകാരിയെ കൊന്നുവെന്ന കേസില്‍ പ്രതികൾ ഹാജരായില്ല. ഇതിനെ തുടർന്ന് പ്രതികളായ  തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കും ഭാര്യ ദേവികക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവർ പിന്നീട് നാടകീയമായി പൊലീസിന്‍റെ പിടിയിലായി. കേസിന്‍റെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.ശങ്കരന്‍ നായര്‍ മുമ്പാകെ തിങ്കളാഴ്ച സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ഇവരെ കാണാതായത്. തുടർന്ന് വിസ്താരം ജൂൺ 13ലേക്ക് മാറ്റിവെക്കുകയും പ്രതികളെ ...

Read More »

ആര്‍എംപിക്ക് മുന്നില്‍ ഇനിയെന്ത്?

തെരഞ്ഞെടുപ്പ് മാനദണ്ഡമാക്കി അളക്കാവുന്നതല്ല ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രസക്തി. സമൂഹം നേരിടുന്ന വിഷയങ്ങളോടുള്ള പ്രസ്ഥാനത്തിന്റെ നിലപാടുകളും, പ്രതീക്ഷയര്‍പ്പിക്കുന്ന ജനതയ്ക്ക് പ്രസ്ഥാനം നല്‍കുന്ന പ്രത്യയശാസ്ത്ര ഇന്ധനവുമാണ് ഓരോ പാര്‍ട്ടിയുടെയും പ്രസക്തി വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന്റെ വലതുവത്ക്കരണം ചൂണ്ടിക്കാട്ടി ചുവപ്പിന് ചുവപ്പ് പോരെന്ന് പറഞ്ഞവർ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്നുവേണം ആര്‍എംപിയെ പരിശോധിക്കാന്‍. ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടി ...

Read More »

വിഎസിന് കാബിനറ്റ് റാങ്ക്?

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടിയെടുത്ത സാഹചര്യത്തില്‍ പിണറായിയെ മുഖ്യമന്ത്രിയാക്കുന്ന തീരുമാനത്തിനൊപ്പം വിഎസിന് കാബിനറ്റ് റാങ്കുള്ള എല്‍ഡിഎഫ് ചെയര്‍മാനുമാക്കാനുള്ള ഫോര്‍മുല സിപിഎം കേന്ദ്രങ്ങളില്‍ രൂപപ്പെട്ടതായി സൂചന. ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാബിനറ്റ് റാങ്കുള്ള യുപിഎ ചെയര്‍മാന്‍ പദവി നല്‍കിയിരുന്നു. സമാനമായ മാതൃകയെകുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Read More »

കേരളം ഇനി പിണറായി ഭരിക്കും

കേരളത്തിന്റെ മുഖ്യമന്ത്രിയായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ തീരുമാനിച്ചു. സിപിഐഎം വിളിച്ചു ചേര്‍ത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. തീരുമാനം കേന്ദ്രനേതൃത്വം വിഎസിനെ അറിയിച്ചു. എതിര്‍പ്പൊന്നും അറിയിക്കാതെ അദ്ദേഹം മടങ്ങി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. കേന്ദ്രനേതൃത്വം വിഎസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്. കേന്ദ്രനേതൃത്വത്തിനും ഇതിനോട് അനുഭാവപൂര്‍ണമായ നിലപാടാണുണ്ടായിരുന്നത്. ഇതാണ് പിണറായിയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, പ്രകാശ് ...

Read More »