Home » Author Archives: cjournal (page 4)

Author Archives: cjournal

കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കോഴികോട് ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്‍ എന്നവരുടെ മകള്‍ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കോളേജ് ഹോസ്റ്റലിലെ സ്വന്തം മുറിയില്‍ നിന്നും മാറി ഒഴിഞ്ഞു കിടന്നിരുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ ...

Read More »

രാമനാമവുമായി വീണ്ടുമൊരു കര്‍ക്കടം കൂടി; രാമായണമാസത്തിന് ഇന്ന് തുടക്കം

ഇന്ന് കര്‍ക്കിടകം ഒന്ന്.  വീടുകളും ക്ഷേത്രങ്ങളും രാമനാമ ജപങ്ങളാല്‍ മുഖരിതമാകുന്ന ഒരുമാസക്കാലം. ഭക്തിയു‌െ മന്ത്രധ്വനികളുമായി രാമായണമാസത്തിന് തുടക്കം.  മനുഷ്യമനസിലെ അന്തകാരം അകറ്റാന്‍ രാമായണ പാരായണത്തിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്പോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍ നിന്ന് വിട്ടൊഴിയുമെന്നാണ് വിശ്വാസം. കര്‍ക്കിടകം പിറക്കും മുമ്പേ വീടും പരിസരവും ശുദ്ധീകരിച്ച് ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്നതോടെയാണ് രാമായണ മാസാരംഭത്തിന് തുടക്കമാകുന്നത്. തെക്കന്‍ ജില്ലകളില്‍ ഈ മാസങ്ങളില്‍ ഗണപതിഹോമങ്ങള്‍ പതിവാണ്. കര്‍ക്കിടോക്തി എന്നറിയപ്പെടുന്ന ആടിവേടന്മാരുടെ വരവാണ് വടക്കിന്റെ കര്‍ക്കിടക സൗന്ദര്യം. പിതൃപുണ്യത്തിനായി ...

Read More »

വളഞ്ഞിട്ട്‌ ഒരായിരം അസത്യങ്ങൾ കൊണ്ട്‌ അക്രമിച്ചാലും നട്ടെല്ല് വളക്കില്ല;വിമര്‍ശന വാര്‍ത്തയ്ക്ക് മറുപടിയായി കോഴിക്കോട് കലക്ടര്‍

പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താത്തതിന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്തയ്ക്ക് മറുപടിയായി കലക്ടര്‍ എന്‍ പ്രശാന്ത്. സത്യം യാത്രക്ക് സഞ്ചിയെടുക്കുമ്പൊഴേക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കും. വളഞ്ഞിട്ട് ഒരായിരം അസത്യങ്ങള്‍ കൊണ്ട് അക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാന്‍ ഒരു സത്യം മതി. എന്നാണ് മറുപടിയായി കലക്ടര്‍ ഫെയ്സ്ബുക്കില്‍  പോസ്റ്റ് ചെയ്തത്. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം ഉണ്ടായത്.  പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. കാപ്പ ചുമത്തേണ്ടന്ന നിലപാട് എടുത്തതിന്റെ കാരണമെന്തെന്ന് കോടതി ചേദിച്ചു. ഇത് ...

Read More »

മലപ്പുറം ജില്ലയില്‍ ‍ഡിഫ്തീരിയക്ക് പിന്നാലെ കോളറയും;കുറ്റിപ്പുറത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോളറ

ജില്ലയില്‍ ഡിഫ്തീരിയയ്ക്ക് പിന്നാലെ കോളറയും സ്ഥിരീകരിച്ചു. കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലുള്ള നാല് പേരിലാണ് രോഗം കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ശേഷം വ്യാഴാഴ്ച വൈകിട്ടോടെയാണ് നാലുപേര്‍ക്കും കോളറയാണ് പിടിപ്പെട്ടിരിക്കുന്നതെന്ന് സ്ഥിരീകരിച്ചത്. ജില്ലയില്‍ മാരകരോഗങ്ങള്‍ പടരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ചികിത്സയിലുളള കുടുംബം ഭക്ഷണം കഴിച്ചിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്ന് കഴിച്ച ഭക്ഷണമാണ് രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ...

Read More »

കോഴിക്കോട്ടെ ശുഭയാത്രയ്ക്ക് ;ഓര്‍ക്കേണ്ടത് ഈ നമ്പര്‍

നഗരയാത്രയെ സുരക്ഷിതവും ശുഭവുമാക്കാന്‍  കേരളാ പോലീസിന്റെ ‘ശുഭയാത്ര സുരക്ഷിതയാത്ര’ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ  ബോധവത്കരണ ലഘുലേഖകളുടെ വിതരണം ആരംഭിച്ചു. സിറ്റി ട്രാഫിക് പോലീസ് മാനാഞ്ചിറ ബിഇഎം സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍, എസ്പിസി കേഡറ്റുകള്‍ക്ക് ലഘുലേഖ കൈമാറി സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡി.സാലി, ട്രാഫിക് അസി.കമ്മീഷണര്‍ എ.കെ.ബാബു, ട്രാഫിക് എസ്‌ഐ എ.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീസുരക്ഷ, ഗതാഗത സുരക്ഷ, ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയടങ്ങുന്ന ലഘുലേഖകള്‍ മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ ...

Read More »

വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം

Read More »

ആട് ആന്‍റെണിക്കെതിരെ ഇന്ന് വിധി പറയും

Read More »

സുഡാനില്‍ നിന്ന് മലയാളികളടക്കം 156 പേരെ നാട്ടിലെത്തിച്ചു

Read More »

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം;80 മരണം

Read More »

കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശനം. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. കാപ്പ ചുമത്തേണ്ടന്ന നിലപാട് എടുത്തതിന്റെ കാരണമെന്തെന്ന് കോടതി ചേദിച്ചു. ഇത് കോടതിവിധിയുടെ ഗുരുതരമായലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

Read More »