Home » Author Archives: cjournal (page 5)

Author Archives: cjournal

തമിഴ്‌നാട്ടിലെ റേഷന്‍ അരി കേരളത്തിലെത്തിയാല്‍ ബ്രാന്‍ഡഡ് അരി

തമിഴ്നാട്ടില്‍ റേഷന്‍ കടകളില്‍ നല്‍കുന്ന അരി ബ്രാന്‍ഡഡ് അരിയായി കേരളത്തിലെ മാര്‍ക്കറ്റില്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തികളിലൂടെയാണ് അരികടത്ത് സംഘത്തിന്‍റെ പ്രവര്‍ത്തനം. അതിര്‍ത്തിക്കിപ്പുറത്തെത്തിച്ച അരി പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആക്കി വില്‍ക്കും. അധികൃതരെ വെട്ടിച്ചു കേരളത്തിലെത്തിച്ചാല്‍ ഒരു ചാക്ക് അരിക്ക് 225 രൂപയാണ് ലഭിക്കുക. ഇതു ബ്രാന്‍ഡ് ചെയ്ത ചാക്കുകളിലാക്കി മാറ്റി വില്‍പ്പന നടത്തുന്നത് 2,250 മുതല്‍ 2,600 രൂപയ്ക്ക്. സംസ്ഥാനത്തേക്കു ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ റേഷനരി കഴിഞ്ഞദിവസം പൊലീസ് പിടികൂടി. ആനമല സ്വദേശി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ മില്ലിലേക്കാണ് അരി ...

Read More »

കോഴിക്കോട് ബീച്ചില്‍ അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

Read More »

കോഴിക്കോട് ബീച്ചില്‍ അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി. 35 വയസ്സുള്ള സ്ത്രീയുടേയും 8 വയസ്സുള്ള ആണ്‍കുട്ടിയുടേയും മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More »

ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതു കൊണ്ടാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്; നിയമസഭയിലെ ബൈബിള്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം സ്വരാജ് എംഎല്‍എ

നിയമസഭയില്‍ നടത്തിയ ബൈബിള്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം. സ്വരാജ് എംഎല്‍എ. നിയമസഭക്കുള്ളില്‍ ബൈബിളിനുള്ളില്‍ നിന്നുളള വചനങ്ങള്‍ ഉദ്ധരിച്ചത് ആരെയും വിമര്‍ശിക്കാനല്ലെന്നും എം സ്വരാജ് എംഎല്‍എ പറഞ്ഞു.തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വിവാദം മാത്രമാണിതെന്ന് സ്വരാജ് പറഞ്ഞു. ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതു കൊണ്ടാണ് അതിന്റെ പേരില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പന്നികളെയും നായ്ക്കളെയും കുറിച്ചല്ല മത്തായിയുടെ സുവിശേഷം. അനഹര്‍ക്ക് അമൂല്യമായത് സമീപിക്കാനാകില്ലെന്നാണ് സുവിശേഷത്തിലുളളതെന്നും എതെങ്കിലും അംഗത്തെ ഉദ്ദേശിച്ചല്ല പരമാര്‍ശമെന്നും എം സ്വരാജ് പറഞ്ഞു. ഇന്നലെ നിയമസഭയില്‍ സ്വരാജ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ബൈബിളിലെ ...

Read More »

വിദേശയാത്രയില്‍ മുന്നില്‍ എം.കെ മുനീര്‍;ഏറ്റവും കൂടുതല്‍ യാത്രചെയ്തത് യു.എ.ഇ.യിലേക്ക്

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്ര നടത്തിയ മന്ത്രിമാരില്‍ ഏറ്റവും മുന്നില്‍ എം.കെ മുനീര്‍. മുപ്പത്തിരണ്ട് തവണയാണ് സമൂഹൂക നീതി വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മന്ത്രി എം.കെ മുനീര്‍ സര്‍ക്കാര്‍ ചെലവില്‍ അഞ്ച് വര്‍ഷത്തിനിടെ സഞ്ചരിച്ചത്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്. യു.എ.ഇ.യിലേക്കാണ് മുനീര്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്തത്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 13 തവണ മുനീര്‍ യു.എ.യിലേക്ക് യാത്രചെയ്തിട്ടുണ്ട്. കെ ബാബുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ...

Read More »

ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം നിരത്തിലിറങ്ങാന്‍ ജില്ലയില്‍ 10,000 ഓട്ടോറിക്ഷകള്‍ക്കുകൂടി; ഡീസല്‍ ഓട്ടോകള്‍ നിയന്ത്രിക്കാനും നീക്കം

ഇരുപത്തിയൊന്ന്  വര്‍ഷത്തിനു ശേഷം ജില്ലയില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റുകള്‍ അനുവദിക്കും. 10,000 ഓട്ടോറിക്ഷകള്‍ക്കുകൂടി പെര്‍മിറ്റ് അനുവദിച്ചേക്കും. മലിനീകരണം കൂടുതലായതിനാല്‍ പുതിയ ഡീസല്‍ ഒാട്ടോറിക്ഷകള്‍ക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പെര്‍മിറ്റ് നല്‍കേണ്ടെന്ന മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശുപാര്‍ശയുടെ ഭാഗമായാണ് കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍പിജി, സിഎന്‍ജി ആക്കി മാറ്റുന്നതിനും ശുപാര്‍ശയുണ്ട്. അതിനാല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍  കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.   ഇവിടങ്ങളില്‍ ഇരുപത്തിയൊന്ന് വര്‍ഷമായി ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റ് വര്‍ധിപ്പിച്ചിരുന്നില്ല.  അതിനാല്‍ ഈ ...

Read More »

വിഎസിന്‍റെ പദവി;നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

Read More »

വിവരക്കേട്​ പറയുന്ന പ്രതിപക്ഷ നേതാവ്​ നിയമസഭക്ക്​ അപമാനം –ജയരാജൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭക്ക് അപമാനമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജിയരാജൻ. കണ്ണൂരിലെ അക്രമങ്ങൾക്ക്  പി.ജയരാജൻ  പരസ്യമായി നേതൃത്വം നൽകുകയാണെന്നുള്ള ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആർ.എസ്.എസിെൻറ കാക്കി ട്രൗസറാണ്. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതാപരമാണ്. ആർ.എസ്.എസ് കൊലക്കത്തി താഴെവെച്ചാൽ മാത്രമേ കണ്ണൂരിൽ സമാധാനം സ്ഥാപിക്കാനാകൂ’-ജയരാജൻ ...

Read More »

കോഴിക്കോട്ട് മരുമകളുടെ ക്വട്ടേഷനെടുത്ത് അമ്മാവനെ കൊലപ്പെടുത്തിയ കേസ്;പ്രതി നവീന്‍ യാദവിന് ജീവപര്യന്തം തടവ്

ബാലുശേരി മണിച്ചേരിമല ഗോപാലന്‍ വധക്കേസില്‍ പ്രതി നവീന്‍ യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജീവപര്യന്തത്തിന് പുറമെ ഭവനഭേദനത്തിന് 10 വര്‍ഷം  കഠിനതടവും പ്രതി അനുഭവിക്കണം. 1,25,000 രൂപ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴ തുക ഗോപാലന്‍റെ കുടുംബത്തിന് കൈമാറണമെന്നും കോടതി അറിയിച്ചു. മരുമകള്‍ ലീലയുടെ ക്വട്ടേഷന്‍ പ്രകാരമാണ് ഭര്‍തൃപിതാവ് ഗോപാലനെ പ്രതി കൊലപ്പെടുത്തിയത്. കത്തി, ബ്ളേഡ് എന്നിവ ഉപയോഗിച്ച് ദേഹമാസകലം മുറിവുണ്ടാക്കിയാണ് പ്രതി കൊലപാതകം നടത്തിയത്. മൂന്നു മാസത്തിന് ശേഷം ക്വട്ടേഷന്‍ തുകയായ മൂന്നു ...

Read More »

കുരുന്നുകള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി;കോഴിക്കോട് വട്ടോളി വാഹനാപകടത്തില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു; കാറോടിച്ച 18കാരന്‍ അറസ്റ്റില്‍

കോഴിക്കോട് വട്ടോളിയിൽ ചൊവ്വാഴ്ച വൈകിട്ട്  അമിതവേഗതയിലെത്തിയ കാറിടിച്ച് മരണപെട്ട വിദ്യാർത്ഥികളുടെ മൃതദേഹം വട്ടോളി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. ആയിരങ്ങളാണ് നിറകണ്ണുകളുമായി അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നാടിനെ നടുക്കിയ അപകടം. കാറോടിച്ച കക്കട്ട് സ്വദേശി(18) ഫാസിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊകേരി സ്വദേശികളായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദില്‍ ചന്ദ്രന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അര്‍ജിത്ത് എന്നിവരാണ് മരിച്ചത്.                 അതിവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിച്ച ശേഷം ...

Read More »