Home » എഡിറ്റേഴ്സ് ചോയ്സ്

എഡിറ്റേഴ്സ് ചോയ്സ്

ഏറനാടൻ ശഹീദന്മാരുടെ മരണാനന്തര ഇടപെടൽ! വിജയരാഘവനിത് ചരിത്രനിയോഗം

കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ താൽക്കാലിക ഒഴിവിലേക്കാണെങ്കിലും വാരിയൻകുന്നത്തിന്റെ ചോരകിടക്കുന്ന മണ്ണിൽനിന്നുള്ള എ വിജയരാഘവൻ, ഒരു നിയോഗം ഏല്പിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു. ഇ രാജേഷ് എഴുതുന്നു   ഒടുവിൽ മലപ്പുറത്തിന് ഒരു സിപിഎം സെക്രട്ടറിയെ കിട്ടി. ഇന്ത്യയിലെ കർഷകസമരങ്ങളുടെ ഒന്നാംനിരയിൽവരുന്ന മലബാർ കലാപത്തിന്റെ നൂറാംവർഷത്തിൽ, കറങ്ങിത്തിരിഞ്ഞ് ആ പദവി മലപ്പുറത്തെ തേടിവന്നു! കമ്യൂണിസ്റ്റുകാർ എടുത്തുപറയാൻ മറക്കുകയും മടിക്കുകയും ചെയ്യുന്ന സമരപാരമ്പര്യമാണ് മലബാർ കലാപ പരമ്പരയുടേത്. പിണറായിക്കും കല്ലായിക്കും മുന്നേ ഇവിടെയുയർന്ന കർഷക ഉയിർത്തെഴുന്നേൽപ്പുകളാണ് ഇന്ത്യയിലെത്തന്നെ വിവിധ കാർഷികസമരങ്ങളുടെ ആദ്യതരംഗം. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും വയലാറും തൊട്ട് കേരളത്തിലെ ഏതു ...

Read More »

എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്?

ബീഹാർ തെരഞ്ഞെടുപ്പുഫലത്തിൽ പൊതുവിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്ന ഘടകം അസദുദ്ദീൻ ഒവൈസിയുടെ പങ്കാണ്. പഴയ ഹൈദരാബാദ് പട്ടണത്തിന്റെ പോക്കറ്റുകളിൽ ഒതുങ്ങിനിന്ന പാർട്ടിയായ ഓൾ ഇന്ടി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന കൊച്ചുപാർട്ടിയാണ് ബിജെപിയെ തോൽപിക്കാൻ രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാവി തുലച്ചത്! എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്? മുസ്ലിംഭൂരിപക്ഷപ്രദേശമായ സീമാഞ്ചലിൽ, പ്രത്യേകിച്ചും കിഷൻഗഞ്ചിൽ, മാത്രം കേന്ദ്രീകരിച്ചാണ് ഒവൈസി മഹാസഖ്യത്തിന്റെ പണി പാഴാക്കിയത്. വെറും അഞ്ചുകൊല്ലത്തെ പ്രയത്നം; നിയമസഭയിലേക്ക് ലഭിച്ച അഞ്ചു സീറ്റും – വളരെച്ചെറിയ കാലവും എണ്ണവും. പക്ഷെ, അത് മതിയായി ബീഹാറിന്റെ വിധി അട്ടിമറിക്കാൻ. ...

Read More »

ചെറുകക്ഷികൾക്കും മുഖ്യമന്ത്രിയാവാം.. ബീഹാർ ലോട്ടറി കേരളവിപണിയിലും!

കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ‘പാർട്ടിച്ചങ്ങലകൾ’ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം. അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം! ഇ. രാജേഷ് എഴുതുന്നു മൈനർ കക്ഷിയെ മുഖ്യമന്ത്രിസ്ഥാനത്തേക്കുയർത്തി ബിജെപി നൽകുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുപാർട്ടികൾക്കുള്ള മോഹനസന്ദേശമാണ്. മുന്നണിയിൽ ഏറ്റവുമധികം സീറ്റു നേടിയ കക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയാക്കുന്ന കീഴ്വഴക്കം മാറ്റിവെച്ച് ബിഹാറിൽ നിതീഷ്കുമാറിനെ അധികാരത്തിലിരുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയിലെ അധികാരമോഹികളെ പരിഗണിക്കുന്നതിനേക്കാൾ, മറ്റു പാർട്ടികളെ എൻഡിഎയിലേക്ക് ആകർഷിക്കുകയെന്ന ഈ അടവുനയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ തുറന്ന കത്താണ്. എൻഡിഎയെ വീണ്ടും അധികാരത്തിലേക്ക് തെരഞ്ഞെടുത്ത ...

Read More »

മന്ത്രി ജലീലിനെ കുടുക്കിയത് വാരിയൻകുന്നൻ വിവാദം; ഗവേഷണപ്രബന്ധം അബദ്ധപഞ്ചാംഗമെന്നു കണ്ടെത്തിയതങ്ങനെ

‘വാരിയംകുന്നൻ അടുത്ത കാലത്ത് ചർച്ചവിഷയമായപ്പോൾ മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചു. അപ്പോൾ മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടു. പുതിയ ഗവേഷണഫലമൊന്നും കണ്ടെത്തിയിട്ടില്ലാത്ത പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് നൽകിയതെന്നു മനസ്സിലായി. എഴുത്തിലാകെ വ്യാകരണ-അക്ഷര പിശകുകളും. പ്രബന്ധം സർവകലാശാലയ്ക്കും അക്കാദമിക ലോകത്തിനും അപമാനമാണ്’ കൈയിൽ കിട്ടിയ നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്ന ആക്ഷേപമടങ്ങുന്ന പരാതി, വൈസ് ചാൻസലറുടെ പരിശോധനക്ക് ഗവർണർ കൈമാറി. ഡോ. ജലീലിന്റെ പ്രബന്ധം വിദഗ്ധസമിതിയെക്കൊണ്ട് പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ...

Read More »

പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗാണെങ്കിൽ തരക്കേടില്ലായിരുന്നു!

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവിന് മുസ്ലിംലീഗ് നേതാവ് അയച്ചതെന്ന് പേരിൽ വോയ്‌സ് ക്ലിപ്പ് വൈറലാവുന്നു. മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽനിന്നെന്ന പേരിലാണ് വോയ്‌സ് ക്ലിപ്പ് ജില്ലയൊട്ടാകെയും പുറത്തേക്കും പറന്നു നടക്കുന്നത്. ഒരു കാലത്ത് വളരെ സാധാരണമായിരുന്നതും, സമീപകാലത്ത് പരസ്യമായി ഇല്ലാതിരുന്നതുമായ ആവശ്യമാണ് ക്ലിപ്പിൽ ലീഗ് നേതാവ് തുറന്നുതന്നെ ഉന്നയിക്കുന്നത് – പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗിനായിരുന്നെങ്കിൽ തരക്കേടില്ല! ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം: ‘ഞാനൊരു കാര്യം ചോദിക്കട്ടെ, ഇബ്രാഹിമേ. എന്ത് പണ്യാ ജ്ജ് ചെയ്തക്കണ്? അനക്ക് തോന്ന്ണ്ടോ ഇതൊരു നല്ല കാര്യാണ്ന്ന്? അവനോന്റെ പെണ്ണ്ങ്ങളെ ...

Read More »

‘മീശ’ പുരസ്കാരം തമസ്കരിച്ചു; വാർത്ത തിരിയാത്ത മാതൃഭൂമി ഇനി വീട്ടിൽക്കയറ്റില്ലെന്ന് ടി പി രാജീവൻ

‘അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയമുതൽ ഞാൻ വായിക്കുന്ന മാതൃഭൂമി എസ്. ഹരീഷിനോടും ‘മീശ’യോടുമുള്ള പ്രതികാരം തീർത്തു’. മലയാളസാഹിത്യത്തിന് ലോകാംഗീകാരം നേടിക്കൊടുത്ത സാഹിത്യപുരസ്‌കാരവാർത്ത മാതൃഭൂമി ദിനപത്രം തമസ്കരിച്ചതിൽ സാംസ്കാരികലോകത്തിന്റെ പ്രതികരണങ്ങൾ തുടരുകയാണ്. വാർത്തയെന്തെന്നു തിരിയാത്ത പത്രം വീട്ടിൽ കയറ്റുന്നത് നിർത്തുകയാണെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി. പി. രാജീവൻ പറഞ്ഞു. ഫേസ്‌ബുക്കിൽ രാജീവൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ ജെ സി ബി പുരസ്ക്കാരം ഈ വർഷം ലഭിച്ചത് എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം ‘Moustache’ നാണ്. ...

Read More »

വീണ്ടും മഹാമാരി: ലോകത്തോട് കരുതിയിരിക്കാൻ ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ അടുത്ത ഒരു പകര്‍ച്ചവ്യാധി കൂടി നേരിടാന്‍ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. ‘ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്ബോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം’- ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞു.

Read More »

കരുതലോടെ സർക്കാർ: സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ജനപക്ഷ നിലപാടുമായി കേരള സർക്കാർ ഇതിൻ്റെ ഭാഗമായി സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ചു ഉത്തരവിറങ്ങി. ഇനിമുതല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1,400 രൂപയായിരിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നൂറ് രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ അതാത് മാസത്തെ പെന്‍ഷന്‍ എല്ലാ മാസവും 20 നും 30 നും ഇടയിലുള്ള ദിവസം വിതരണം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു

Read More »

കൊറോണക്കാലത്തും കാരുണ്യമായി സുലൈമാൻ ഹാജി

പ്രവാസിയും വ്യവസായ പ്രമുഖനുമായ കാട്ടുപരുത്തി സുലൈമാൻ ഹാജി സ്വന്തം നാട്ടുകാർക്ക് ഈ കൊറോണക്കാലത്തും താങ്ങും തണലുമാവുകയാണ് . കൊറോണയിൽ ജീവിതം വഴിമുട്ടിയ നിത്യതൊഴിലുകാർക്കും ഇടത്തരക്കാർക്കും വിഷു ആഘോഷിക്കുവാൻ പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ കിറ്റ് തയ്യാറാക്കി എത്തിച്ചുകൊടുത്താണ് സുലൈമാൻഹാജി മാതൃകയാകുന്നത്‌. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വരന്റീനിൽ പാർപ്പിക്കാൻ തന്റെ സ്കൂൾ വിട്ട് തരാമെന്നും സുലൈമാൻ ഹാജി അറിയിച്ചിട്ടുണ്ട്. ജാതി-മത-വർഗ ചിന്തകൾക്കതീതമായി എന്നും മുതുവല്ലൂരിലെയും കൊണ്ടോട്ടിയിലേയും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സുലൈമാൻ ഹാജി നാടിന് ഏതു പ്രതിസന്ധിയിലും കൈതാങ്ങായി നിൽക്കുന്നതാണ് നാട്ടുകാരുടെ അനുഭവം.  

Read More »

ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി

കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. ഇതിന് പുറമെ അതിര്‍ത്തികള്‍ ഒരു മാസത്തേക്ക് അടച്ചിടാനും തീരുമാനമായി. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്ലാ ...

Read More »