Home » എഡിറ്റേഴ്സ് ചോയ്സ് (page 5)

എഡിറ്റേഴ്സ് ചോയ്സ്

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

|പി പി ഷാനവാസ്| അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ ഗാന്ധിയന്‍ സാഹിത്യം. ഗാന്ധിജിയുടെ മരുമകന്‍ പണിത ...

Read More »

‘സണ്ണിച്ചേച്ചിയും’ മലയാളികളുടെ പൊതുബോധവും

ഔട്ട് സ്പോക്കൺ ഇക്കഴിഞ്ഞ ആഗസ്ത് പതിനേഴാം തിയ്യതി സണ്ണി ലിയോൺ കൊച്ചിയിലെത്തിയതോടെ സൈബറിടങ്ങളിടെ എഴുത്തുകാർ മലയാളികളുടെ പൊതുബോധത്തെ കുറിച്ച് വിശ്രമമില്ലാതെ എഴുതിക്കൊണ്ടിരിക്കുകയാണ്. ട്രോളൻമാർ ആഴ്ചകൾക്കു മുൻപേ പണി തുടങ്ങിയിട്ടുണ്ട് കേട്ടോ ഇന്റർവ്യൂവിനു പോയ മകനെയും നല്ല തെങ്ങിൻ തൈ വാങ്ങാൻ പോയ അച്ഛനെയും കാൽമുട്ട് വേദനയ്ക്ക് കുഴമ്പ് വാങ്ങാൻ പോയ മുത്തശ്ശനെയും കാലിഫോർണിയ കടപ്പുറം വഴി അവർ നേരത്തെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഇനി സംഗതിയിലേക്കു വരാം പലരും പോൺ സ്റ്റാർ കൊച്ചിയിലെത്തി എന്ന തലക്കെട്ടോടെ അഭിസംബോധന ചെയ്യുന്നത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് പഴയൊരു തമാശയാണ് ‘ആർ ...

Read More »

ട്വിറ്ററുള്ളിടത്തോളം കാലം ചന്തൂനെ തോൽപ്പിക്കാനാവില്ല മക്കളെ….

ഔട്ട് സ്‌പോക്കൺ പറയുന്നത് മറ്റാരുമല്ല നമ്മുടെ കുമ്മനം രാജശേഖരനാണ്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ കുറിച്ച് നമ്മളെല്ലാം കേട്ടപോലെ പാർട്ടിയാപ്പീസിനു നേരെ, അതും സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെ ആക്രമണം ഉണ്ടായപ്പോൾ ട്വീറ്റ് ചെയ്യാൻ ഓടിയ നേതാവിനെ പറ്റിയും ഇനി വരും തലമുറ കേൾക്കുമായിരിക്കും. സംഗതി നമ്മക്ക് വായിക്കാൻ അറിയാഞ്ഞിട്ടോ വീണ കിട്ടാഞ്ഞിട്ടൊന്നുമല്ല മെട്രോ റെയിൽ ഉദ്ഘാടനത്തിനുപോയപോലെ ഇനി വിദേശ രാജ്യത്തേക്കെങ്ങാൻ ഒരു ക്ഷണം വന്നാലോ? ക്ഷണം വേണമെന്നില്ല അവസരം ആയാലും മതി. ‘എനിക്ക് മലയാളത്തിൽ മാത്രമല്ലടാ ഇഗ്ളീഷിലും ഉണ്ട് ...

Read More »

മാനാഞ്ചിറയിൽ ‘മുതല’: കുളം നികത്തുന്നു

ഔട്ട് സ്പോക്കൺ തലക്കെട്ട് കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കേണ്ട. ഇങ്ങനെ ഒരു വാർത്ത വരുന്ന സമയം വിദൂരത്തല്ല കോഴിക്കോട്ടുകാരേ… സഞ്ജയൻ പണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞ ഈ പ്രയോഗം ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ അണുവിട തെറ്റുമെന്നും തോന്നുന്നില്ല. മാനാഞ്ചിറയിലെ ഒരു മാവിന്റെ പൊത്തിൽ പാമ്പ് ഉണ്ട് ആയതിനാൽ മാവ് മുറിക്കുകയാണ് എന്ന അധികൃതരുടെ തീരുമാനത്തിനെതിരെയാണ് സഞ്ജയൻ പണ്ട് ഇങ്ങനെ പ്രതികരിച്ചത്. ഇനി പ്രശ്നത്തിലേക്ക് വരാം. ടൗൺ ഹാളിൽ നാടകവും ആർട് ഗാലറീൽ ചിത്ര പ്രദര്ശനവും തൊട്ടടുത്ത കടേൽ ചായയും ...

Read More »

ഹബീബ് സാഹിർ എവിടെ? കുൽഭൂഷൺ കേസിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കി പാക് സർക്കാരിന്റെ കത്ത്

കുൽഭൂഷൺ ജാദവ് കേസിൽ പുതിയ വഴിത്തിരിവ്. നേപ്പാളിൽനിന്നു ഏപ്രിൽ ആറിന് കാണാതായ പാക് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹബീബ് സാഹിറിനെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് പാകിസ്ഥാൻ ഇന്ത്യ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. കുൽഭൂഷൺ ജാദവിനെ വിട്ടുകിട്ടാൻ ഇന്ത്യ മുഹമ്മദ് ഹബീബ് സാഹിറിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വെളിപ്പെടുത്താത്ത സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പാക് സർക്കാർ ഇതുവരെ ഈ ആരോപണം സ്ഥിരീകരിച്ചിരുന്നില്ല. ഹബീബിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ ഹബീബ് റിസേർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

Read More »

സിനിമ സെൻസർ ബോർഡിന്റേതു മാത്രമല്ല സംവിധായകന്‍റേതു കൂടിയാണ്; ‘മുന്നറിയിപ്പുമായി’ 52 സെക്കന്‍റ്

ദിനു കടവ് അമ്പത്തിരണ്ട് സെക്കന്‍റ് കൊണ്ട് ഒരു സിനിമ അവസാനിക്കുമോ? അത്രയും സമയം കൊണ്ട് ഒരു പ്രേക്ഷകന്റെയും സംവിധായകന്റെയും കാഴ്ചകൾ ഒന്നാവുമോ? ചോദ്യങ്ങൾക്കിനി പ്രസക്തിയില്ല എന്ന് തെളിയിക്കുന്നതിനോടൊപ്പം സെൻസറിങ്ങിന്റെ കത്രിക പൂട്ടുകൾക്കിടയിൽ അവസാനിക്കുന്ന പുതിയ കാലത്തിന്റെ സിനിമകളുടെ ഭാവിയെ തുറന്നു കാട്ടുകയും ചെയ്യുന്നു ‘അമ്പത്തിരണ്ട് സെക്കന്‍റ്’എന്ന കൊച്ചു സിനിമ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം,തുടങ്ങിയ സിനിമകൾ മലയാളികൾക്ക് കാഴ്‌ചവെച്ച പ്രതാപ് ജോസഫിന്റെ ഏറ്റവും പുതിയ സിനിമയാണ് അമ്പത്തിരണ്ട് സെക്കന്‍റ്. ദൈർഘ്യം കൊണ്ടും പ്രമേയം കൊണ്ടും ഈ കാലഘട്ടത്തില്‍ ചർച്ച ചെയ്യപ്പെടേണ്ട സിനിമ. ‘ഈ സിനിമയുടെ കഥയും ...

Read More »

സഖാവിനും പൂമരത്തിനും ശേഷം ‘മഴ’; നനഞ്ഞത് ഒരുലക്ഷം പേർ

ദിനു കടവ് സഖാവിനും പൂമരത്തിനും ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്റെ മണ്ണിലും മനസ്സിലും പെയ്ത ‘മഴ’ യെ നെഞ്ചോടു ചേർത്ത് കേരളം. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത മഴ എന്ന മ്യൂസിക്കൽ ആൽബം ദിവസങ്ങൾക്കകം കണ്ടുതീർത്തത് ഒരുലക്ഷം പേർ.. ഒരു പുതുമഴ നനയാന്‍ നീകൂടി ഉണ്ടായിരുന്നെങ്കില്‍ ഓരോ തുള്ളിയേയും ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു. ഓരോ തുള്ളിയായി ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു ഒടുവില്‍ നാം ഒരു മഴയാകുംവരെ. ഡി – വിനയചന്ദ്രൻ ഈ വരികൾ ഓർത്തുവെക്കാത്തതായി ആരുമില്ല. മഴ എന്നും പ്രണയത്തിന്റെ പ്രതീകമാണ് കോഴിക്കോട്ടെ ഒരു ...

Read More »

കമൽ, നദീർ….. നിഷ്പക്ഷത മാപ്പർഹിക്കാത്ത കുറ്റമാണ്…

ഗുലാബ് ജാൻ കമലിന്‍റേയും നദീറിന്‍റേയും കേസിൽ ഇടപ്പെട്ട ഒരാൾ എന്ന നിലയിൽ ചിലത് പറയാനുണ്ട്. ഭരണകൂടത്തിന്‍റെ ഭാഷയിൽ സംസാരിക്കേണ്ട ബാധ്യത ഇടതുപക്ഷ പ്രവർത്തകർക്കില്ല. കേരളത്തിലെ ഇടതുപക്ഷം അങ്ങിനെ ചെയ്യുന്നില്ലായെന്ന് തന്നെയാണ് സമീപകാല അനുഭവങ്ങൾ കാണിക്കുന്നത്. പോലീസ് ചെയ്യുന്നതെല്ലാം ഇടതുപക്ഷ ഭരണത്തിന്‍റെ ഉത്തരവാദിത്വത്തിൽ വരുമെന്ന് ഭരണകൂടത്തെക്കുറിച്ചുള്ള സൂക്ഷ്മകാഴ്ചപ്പാട് പുലർത്തുന്നവർക്ക് അംഗീകരിക്കാനാവില്ല. ഭരണകൂടം പ്രവർത്തിക്കുന്നത് ഭരണവര്‍ഗ പ്രത്യയശാസ്ത്ര അടിത്തറയിലാണ്. അതൊരിക്കലും ഇടതുപക്ഷത്തിന്‍റെതല്ല . ഇന്നത് കൂടുതൽ കൂടുതൽ സംഘപരിവാർ യുക്തികളെയാണ് സ്വാംശീകരിക്കുന്നത്. രാജ്യസ്‌നേഹവും ദേശീയതയും എല്ലാം പ്രശ്‌നവൽക്കരിച്ച് യുദ്ധ സമാനമായ ഭയം പൗരന്മാരിൽ അടിച്ചേൽപ്പിക്കുന്ന ഫാസിസ്റ്റ്‌വത്കരണത്തിന്റെ നടത്തിപ്പുകാർക്ക് ...

Read More »

പ്ലീനത്തിന് കഴിയാത്തത് ഭരണത്തിന് കഴിയുമോ?

സംഘടനാപരമായ ശുദ്ധീകരണം ലക്ഷ്യം വച്ച് സി പി എം പാലക്കാട് നടത്തിയ പ്ലീനം അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനം സജീവമാണ്. എന്നാൽ പാർടി സെക്രട്ടറി എന്ന നിലയിൽ പ്ലീനത്തിലൂടെ കഴിയാത്തത് മുഖ്യമന്ത്രി എന്ന നിലയിൽ ഭരണത്തിലൂടെ നടപ്പിലാക്കുകയാണോ പിണറായി വിജയൻ എന്ന് തോന്നിപ്പിക്കുകയാണ് സമീപകാല സംഭവ വികാസങ്ങൾ. ഭരണത്തിന്റെ പ്രതിച്ഛായ നിലനിർത്തുക മാത്രമല്ല, ദുഷ്പ്രവണതകളിൽ പെടാതിരിക്കാനുള്ള ജാഗ്രത പാർടി സഖാക്കൾക്ക് പകർന്ന് നല്ലുക എന്നതും കർക്കശ നിലപാടുകൾ എടുക്കാൻ പിണറായിയെ പ്രേരിപ്പിച്ചു എന്നാണ് സൂചനകൾ. അഴിമതി, സ്വജനപക്ഷപാതം, റിയൽ എസ്റ്റേറ്റ് ബന്ധം, ...

Read More »

ഫോണോഗ്രാഫിയിൽ പതിഞ്ഞ മതിലുകൾ പ്രദർശനത്തിന്

കാഴ്ചകളിൽ കൗതുകമുണർത്തി ‘മതിലുകൾ’ പ്രദർശനം ആരംഭിച്ചു. ലൈറ്റ് സോഴ്സ് ഫേസ്ബുക് പേജിലെ ഫോണോഗ്രാഫി വിഭാഗത്തിൽ പോസ്റ്റ് ചെയ്ത നൂറോളം ചിത്രങ്ങളാണ് പ്രദര്ശനത്തിനുള്ളത് നവംബർ രണ്ടു മുതൽ ആറ് വരെ കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിലാണ് പ്രദർശനം. മൊബൈൽ ഫോൺ ക്യാമറയുടെ സാധ്യതകൾക്കപ്പുറത്തേക്കു നീളുന്ന ചിത്രങ്ങൾ‍ പകർത്തിയത് പ്രതാപ് ജോസഫാണ്. ഫോട്ടോഗ്രാഫിയിൽ മാത്രമല്ല സിനിമയിലും തന്റേതായ ഇടം നേടിയെടുക്കാൻ കഴിഞ്ഞ പ്രതാപ് ജോസഫ് തന്റെ വിശേഷങ്ങളും സിനിമ അനുഭവങ്ങളും കാലിക്കറ്റ് ജേര്ണ‍ലിനോട് പങ്കു വെക്കുന്നു. ഞാൻ നടന്ന വഴിയിലെ മതിലുകൾ പ്രതാപ് ജോസഫ് /ദിനു കടവ് ...

Read More »