Home » എഡിറ്റേഴ്സ് ചോയ്സ് (page 8)

എഡിറ്റേഴ്സ് ചോയ്സ്

മലയാളികളുടെ മുറ്റത്ത് സംഗീതത്തിന്‍റെ മുല്ലപ്പൂക്കളുമായി ശ്രേയ

ഇന്നേ ഞാനെന്‍റെ മുറ്റത്തിനറ്റത്ത് പുന്നാരിച്ചൊരു മുല്ലനട്ടുڈ ഒരു താരാട്ട് പോലെ കേരളം ഏറ്റുപാടുന്ന ഈ പാട്ടിന്‍റെ നല്ലവരികളേയും, സംഗീതത്തെയും വിസ്മയകരമായി ആലപിച്ച് ലോക മലയാളികളുടെ മനസ്സിലെത്തിച്ച കോഴിക്കോട്ടുകാരി 6-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രേയ ജയദീപും കുടുംബവുമായി കാലിക്കറ്റ് ജേര്‍ണല്‍ ഓണപതിപ്പിനോട് 1. ശ്രേയുടെ പഠനവും കുടുംബവും ദേവഗിരിപബ്ലിക് സ്ക്കൂളില്‍ 6-ാം ക്ലാസില്‍ പഠിക്കുന്നു. അച്ഛന്‍ ജയദീപ്, കണ്‍സ്ട്രക്ഷന്‍ ബിസിനസ്സ്, അമ്മ പ്രസീത, അനുജന്‍ സൗരവ് സില്‍വര്‍ ഹില്‍സില്‍ രണ്ടാം ക്ലാസിലാണ്. 2. എങ്ങിനെയായിരുന്നു ശ്രേയുടെ സംഗീത രംഗത്തേക്കുള്ള വരവ്. ചെറുപ്പം മുതലേ സംഗീതത്തോട് വല്ല്യ ...

Read More »

ഡി.ഡി ഓഫിസില്‍ പാഠപുസ്തകം കെട്ടിക്കിടക്കുന്നു

അധ്യയന വര്‍ഷം കാല്‍ഭാഗം പിന്നിട്ടിട്ടും പാഠപുസ്തകങ്ങള്‍ കിട്ടാതെ വിദ്യാര്‍ഥികള്‍ വലയുമ്പോള്‍ വിദ്യാഭ്യാസ ഓഫിസില്‍ ഇവ കെട്ടിക്കിടക്കുന്നു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലാണ് നൂറുകണക്കിന് പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്. വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്നതു കാരണം ജീവനക്കാര്‍ക്കും മറ്റും നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. മഴപെയ്താല്‍ നനഞ്ഞ് നശിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് പുസ്തകങ്ങള്‍ ഓഫിസില്‍ എത്തിയത്. ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ പുസ്തകങ്ങളാണ് ഇതിലുള്ളത്. വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശപ്രകാരം, സ്കൂളുകളില്‍ ബാക്കി വന്ന പുസ്തകങ്ങള്‍ ഡി.ഡി.ഇ ഓഫിസില്‍ ശേഖരിച്ചതാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാനത്തെ എല്ലാ ഡി.ഡി.ഇ ...

Read More »

ബാര്‍ കോഴ; മാണിയെ കുടുക്കിയതിന് പിന്നിലെ ഉന്നതരുടെ ലിസ്റ്റ് അടങ്ങുന്ന കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്

ചെന്നിത്തലയും അടൂര്‍പ്രകാശുമാണ് മാണിയെ കുടുക്കിയതെന്ന് കേരള കോണ്‍ഗ്രസ് റിപ്പോർട്ട്. കേരള കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് പ്രകാരം ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതായും ഇക്കാര്യം ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. സി.എഫ് തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ബാര്‍കോഴക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി ജോസ്, ആന്റണി രാജു, ടി.എസ് ജോണ്‍ എന്നിവര്‍ സമിതിയില്‍ ...

Read More »

ഡ്രോപ്പ് ബോക്‌സിന്റെ പാസ്‌വേര്‍ഡും ചോര്‍ന്നു

ക്ലൗഡ് അധിഷ്ഠിത ഡാറ്റ് സ്റ്റോറേജ് കമ്പനി ഡ്രോപ്പ് ബോക്‌സിന്റെ വിവരങ്ങള്‍ ചോര്‍ന്നു. ഏതാണ്ട് 6.8 കോടി പാസ്‌വേര്‍ഡുകള്‍ മോഷണം പോയി എന്നാണ് ഡ്രോപ്പ് ബോക്‌സ് തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മോഷ്ടിക്കപ്പെട്ട പാസ്‌വേര്‍ഡുകള്‍ 4 കൊല്ലം മുന്‍പ് തന്നെ കവര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ട്. പാസ്‌വേര്‍ഡ് പുറമേ മറ്റ് വല്ല വിവരങ്ങളും ചോര്‍ന്നതായി ഡ്രോപ്പ് ബോക്‌സ് സമ്മതിക്കുന്നില്ലെങ്കിലും, തങ്ങളുടെ ഉപയോക്താക്കളോട് അടിയന്തരമായി പാസ്‌വേര്‍ഡ് മാറ്റുവാന്‍ ഡ്രോപ്പ് ബോക്‌സ് ആവശ്യപ്പെടുന്നുണ്ട്.

Read More »

ഭരണ പരിഷ്കാര കമ്മിഷൻ; മൂന്ന് അംഗങ്ങളും മുപ്പത് സ്റ്റാഫും

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ(എം)നേതാവുമായ വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്‍റെ ഓഫീസ് സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടില്‍ പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പിന്നാലെ കമ്മിഷന് വേണ്ടി വിവിധ തസ്തികകൾ സൃഷ്ടിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി. കമ്മിഷന് ആവശ്യമായ തസ്തികകളും കാബിനറ്റ് റാങ്കുള്ള വിഎസിന്റെ പഴ്സനൽ സ്റ്റാഫിന്റെ തസ്തികകളും പ്രത്യേകമാണു സൃഷ്ടിച്ചിരിക്കുന്നത്. ഭരണ പരിഷ്കാര കമ്മീഷനില്‍ അഡീഷണൽ സെക്രട്ടറി അടക്കം 30 പേരാണ് കമ്മിഷന്‍ സ്റ്റാഫ് ലിസ്റ്റിലുള്ളത്. ഈ മുപ്പത് പേരില്‍ 14 പേര്‍ കമ്മിഷന്‍ ചെയര്‍മാനായ വിഎസ്സിന്‍റെ സേവനത്തിനു വേണ്ടി ...

Read More »

ജോലി സമയത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി

ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റില്‍ ഉണ്ടാവുക പ്രധാനമാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ട് എന്ന് വെച്ചാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യഥാസമയം തീര്‍പ്പുണ്ടാക്കുക എന്നാണര്‍ത്ഥമെന്നും പിണറായി സൂചിപ്പിച്ചു. അതിനു കൃത്യമായ ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്. അധികാരേേറ്റയുട സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോള്‍ കൃത്യനിഷ്ഠയേയും ഓരോ ഫയലിന്റെ പ്രാധാന്യത്തെയും ക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തുപോയി വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓണാഘോഷം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു ...

Read More »

മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനില്‍ അന്യായമായി തടഞ്ഞുവെച്ചെന്ന പരാതിയിലൊഴികെ കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഹൈകോടതി റദ്ദാക്കി.

രണ്ട് കേസിലായി ആറ് കുറ്റം ചുമത്തിയിരുന്നതില്‍ സ്റ്റേഷനില്‍ തടഞ്ഞുവെച്ചെന്ന ആരോപണത്തില്‍ അന്വേഷണം തുടരാമെന്നാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവ്. മറ്റുകേസുകളില്‍ അന്വേഷണം തുടരേണ്ടതില്ളെന്നും വ്യക്തമാക്കി. ജൂലൈ 30നാണ് ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ഏഷ്യാനെറ്റ് ലേഖകന്‍ ബിനുരാജിനെയും മറ്റും എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം കോടതി പരിസരത്തുനിന്ന് നീക്കിയത്. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ വിമോദിനെ താല്‍ക്കാലികമായി ചുമതലയില്‍നിന്ന് ഒഴിവാക്കി. ഇതിനുശേഷവും വിമോദ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. സംഭവത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രണ്ടുകേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിമോദ് ഹൈകോടതിയിലത്തെിയത്. ഹരജി ...

Read More »

സംസ്ഥാനത്ത് കോടതി വാര്‍ത്തകള്‍ പുറംലോകമറിഞ്ഞിട്ട് ഒരു മാസം.

സംസ്ഥാനത്ത് കോടതി വാര്‍ത്തകള്‍ പുറംലോകമറിഞ്ഞിട്ട് ഒരു മാസം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നിലച്ച കോടതി വാര്‍ത്താ ശേഖരണം ഇപ്പോഴും പുനരാരംഭിക്കാനായില്ല. സുപ്രധാന കോടതിനടപടികള്‍ ജൂലൈ 19 ന് ശേഷം മാധ്യമങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൗഡര്‍ എഡിറ്റര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയെ കയറിപ്പടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ ...

Read More »

നന്മ ചോരാതെ ഒരു നാട്, ചേർത്തു പിടിച്ചത് മൂന്ന് ജീവനുകൾ

ചരിത്രത്തിൽ കടത്തനാട് എന്ന ദേശത്തെ അടയാളപ്പെടുത്തിയത് അങ്കത്തട്ടുകളുടേയും, വാൾ പോരിൻ്റെ യും നാടായി ട്ടാണ്, പിന്നീടത് രാഷ്ട്രീയ സംഘർഷങ്ങളുടേയും,വിഭാഗീയ പോർവിളികളുടേയും ഊരായി മാറി, വിവിധ മേഖലകളിൽ ഒരു പാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും പുറം ലോകം കടത്തനാടിൻ്റെ പേര് ഓർത്തെടുത്തത് പോർവിളികളുടേയും, സംഘർഷങ്ങളുടേയും പേരിലായിരുന്നു.എന്നാൽ ഇന്നിതാ മാനവിക ക യുടെ, സ്നേഹത്തിൻ്റെ, കൂട്ടായ്മയുടെ, കാരുണ്യത്തിൻ്റെ പേരിൽ ഒരു നാട് സ്വന്തം മേൽവിലാസം മാറ്റിയെഴുതുന്നു. തൊട്ടിൽപ്പാലം സ്വദേശി  അ നു സുഭാഷിന് മഞ്ഞപ്പിത്തം ബാധിച്ചു. കരൾ മാറ്റി വച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. ...

Read More »

മോഹന്‍ലാലിനെ വലിയ നടനാക്കിയ നാലു കോഴിക്കോട്ടുകാര്‍!!

സ്വന്തം  നാടിനേക്കാള്‍  കൂടുതല്‍ സ്‌നേഹം കോഴിക്കോടിനോടുള്ളതായി മോഹന്‍ലാല്‍ പലപ്പോഴും  പറഞ്ഞിട്ടുണ്ട്. തന്നെ ഉയര്‍ച്ചകളില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള നഗരമാണ് കോഴിക്കോട്. അതിന് കാരണം, തന്നെ വലിയൊരു നടനാക്കി മാറ്റിയ നാല് പേര്‍ കോഴിക്കോടുകാരാണെന്നും മോഹന്‍ലാല്‍ പറയുന്നു. 1985ല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉയരും ഞാന്‍ നാടാകെ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പിഎം താജായിരുന്നു. വയനാട്ടില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രീകരണ സമയത്ത് താജ് എപ്പോഴും സെറ്റിലുണ്ടാകും. തന്നെ ഏറെ സ്വാധീനിച്ച ഒരു എഴുത്തുകാരാനായിരുന്നു താജ്. സമപ്രായക്കാരായിരുന്നു ഞാനും താജും മോഹന്‍ലാല്‍ പറയുന്നു. നേരായ ദിശയില്‍ ...

Read More »