Home » ഇലക്ഷന്‍ (page 2)

ഇലക്ഷന്‍

നികേഷിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കെഎം ഷാജി

അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്‍റെ വേറിട്ട പ്രചരണത്തിനെതിരെ കെഎം ഷാജി. അഴീക്കോട് തുറമുഖത്ത് താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒാരോന്നും കെഎം ഷാജി വീഡിയോയില്‍ വിശദീകരിക്കുന്നു. 35 വര്‍ഷത്തെ വികസനം തന്‍റെ 5 വര്‍ഷം കൊണ്ട് കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് അവകാശപ്പെടുന്ന കെഎം ഷാജി  നികേഷ് കുമാര്‍ തനിക്കെതിരെ  കുപ്രചരണം നടത്തുകയാണെന്ന്  വീഡിയോയില്‍ പറയുന്നു. ശേഷം  അഴിക്കോടിന്റെ വികസനത്തെ കുറിച്ച്  തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്ന് ഷാജി വെല്ലുവിളിക്കുന്നു. അഴീക്കോട് തുറമുഖമടക്കമുള്ള വികസന പദ്ധതികള്‍ മുരടിപ്പിലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് വെല്ലുവിളി. അഴീക്കോട് നടന്ന വികസനത്തെക്കുറിച്ചും ഒപ്പം ...

Read More »

ഉമ്മന്‍ചാണ്ടിക്ക് വിഎസിന്‍റെ മറുപടി; പിണറായിയെ ധര്‍മ്മടത്ത് തോല്‍പ്പിക്കാന്‍ വേറെ ആളെ അന്വേഷിക്കണം

ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കിലൂടെ വിഎസിനോട് ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഫെയ്സ്ബുക്കിലൂടെ തന്നെ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് വിഎസ്.  കെ കരുണാകരനെ പുറത്തുചാടിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ നീക്കങ്ങള്‍ ഒാര്‍മ്മിപ്പിച്ച വിഎസ് ഉമ്മന്‍ചാണ്ടിയുടെ ഓരോ ചോദ്യങ്ങള്‍ക്കും എണ്ണിയെണ്ണിയാണ് മറുപടി നല്‍കുന്നത്. ലാവലിന്‍  കേസ് – വിചാരണ കോടതിയുടെ വിധി വന്നപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ആ കോടതിവിധി അംഗീകരിക്കുന്നു എന്നും അതിനെതിരെ മറ്റൊരു മേല്‍ക്കോടതി വിധി വരുന്നതുവരെ നിലപാടില്‍ മാറ്റമില്ലെന്നും വിഎസ്. ആര്‍ ബാലകൃഷ്ണപിള്ള- ബാലകൃഷ്ണപിള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ അംഗമല്ലെന്നും ആ നില തുടരുമെന്നും വിഎസ്. പിണറായി വിജയന്‍- ...

Read More »

വിഎം സുധീരന്‍ സര്‍ക്കസ് കമ്പനിയിലെ കോമാളിയെന്ന് വിഎസ്

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിപ്പെടുത്തി കളയുന്നത് വിഎസിനെയാകുമെന്ന വിഎം സുധീരന്റെ പ്രസ്താവനക്ക് വിഎസ് അച്ചുതാനന്ദന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മറുപടി നല്‍കിയത്.ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൂട്ടാളികളും ചേര്‍ന്ന് മൂലക്കിലിരുത്തിയ വിഎം സുധീരന്‍ യുഡിഎഫ് എന്ന തരികിട സര്‍ക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണെന്ന വിഎസ് കളിയാക്കുന്നു. ആദര്‍ശത്തിന്റെ പൊയ്മുഖം അണിഞ്ഞ് സുധീരന്‍ കാണികളെ കുടുകുടാ ചിരിപ്പിക്കുകയാണെന്ന് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ  

Read More »

പ്രകടന പത്രിക ചിത്രങ്ങളാക്കി പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വിവിധ ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, പഴയകാല കയ്യെഴുത്ത് ബോര്‍ഡുകളെ പുതുമയോടെ കൊണ്ടുവരികയാണ് ചില സ്ഥാനാര്‍ത്ഥികള്‍. പേരാമ്പ്ര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്റെ പ്രചാരണ ബോര്‍ഡുകളാണ് കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായിരിക്കുന്നത്. പ്രകൃതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വിവിധ വിഷയങ്ങള്‍ മനോഹരമായ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.

Read More »

ജനകീയ എംഎല്‍എയോ? ‍ട്രേ‍ഡ് യൂണിയന്‍ നേതാവോ? കോഴിക്കോട് നോര്‍ത്തില്‍ പോരാട്ടം മുറുകുന്നു

വെന്തുരുകുന്ന കാലാവസ്ഥയിലും നാടെങ്ങും തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തിരിക്കെ കഴിഞ്ഞ നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിന്റ മുഖചിത്രം. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ വാർഡുകൾ എന്നിവ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട്‌‌ വടക്ക് നിയമസഭാ മണ്ഡലം. ഇത് കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2008ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പൊതുവിൽ കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തോട് ആഭിമുഖ്യം കാട്ടുന്ന മണ്ഡലം ആണ്. ...

Read More »

ബേപ്പൂര്‍ എന്ന ഇടത് കോട്ട തകരുമോ?

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അഞ്ച് സീറ്റ് നേടി ബിജെപി കരുത്ത് കാട്ടിയപ്പോള്‍ മുതല്‍ ഇടത് കേന്ദ്രങ്ങളില്‍ പോലും ഉള്ള ആശങ്കയാണിത്. കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാര്‍ കേരളത്തില്‍ നിലമെച്ചപ്പെടുത്താന്‍ ഒരുങ്ങുമ്പോള്‍ അതില്‍ പ്രധാനമായും ലക്ഷ്യംവെക്കുന്ന ഒന്നാണ് മാറാട് ഉള്‍പ്പെടുന്ന ബേപ്പൂര്‍ നിയമസഭാ മണ്ഡലം. ആര്‍ എസ്സ് എസ്സിന്റെ രാഷ്ട്രീയ മൂശ്ശയില്‍ വാര്‍ത്തെടുത്ത തിരക്കഥയുടെ വിജയമാണ് മാറാട്, ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍ എന്നീ ഡിവിഷനുകളിലെ നേട്ടമെന്ന് കാണാം. ബിജെപി ജയിച്ച 5 ല്‍ 3 ഉം തീരദേശ മേഖലയടങ്ങുന്ന ഡിവിഷനുകളാണ്. ബേപ്പൂര്‍ ...

Read More »

സംവദിക്കാം ഇനി പിണറായി വിജയനുമായി

ആശയ സംവേദനത്തിന് സ്വന്തം വെബ്‌സൈറ്റുമായി പിണറായി വിജയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് . www.pinarayivijayan.in എന്ന വെബ്‌സൈറ്റ് ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ സിഇഒയുമായ എസ്ഡി ഡോക്ടര്‍ ഷിബുലാല്‍ പ്രകാശനം ചെയ്തു. കേരളത്തെ കുറിച്ച് നല്ല സ്വപ്‌നങ്ങള്‍ വച്ച് പുലര്‍ത്തുന്ന യുവതലമുറയുമായി സംവദിക്കാനുള്ള മാധ്യമമായി പുതിയ വെബ്‌സൈറ്റിനെ മാറ്റുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിണറായി വിജയന്റെ ജിവചരിത്രവും, കാഴ്ചപ്പാടുകളും, പ്രതികരണങ്ങളും അഭിപ്രായങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. രാഷ്ട്രീയ സാമൂഹികവിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, സാമൂഹികമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ...

Read More »

മാധ്യമ പ്രവര്‍ത്തനം നിര്‍ത്തി, ഇനി രാഷട്രീയ പ്രവര്‍ത്തനത്തിലേക്ക്; എം വി നികേഷ് കുമാര്‍

മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നേരിട്ട് നടത്തണമെന്ന് മനസാക്ഷി പറഞ്ഞതുകൊണ്ടാണ് താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് വിരാമമിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായ നികേഷ്‌കുമാര്‍ പറയുന്നു. ജന്മനാട്ടില്‍  നിന്നും ജനവിധി തേടാനിരിക്കെ ജന്മനാടുമായി വൈകാരിക ബന്ധമുണ്ടെന്നും, അതില്‍ സന്തോഷമാണുള്ളതെന്നും ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലേക്ക് മാറാനുള്ള അവസരമാണിതെന്നും  രാഷ്ട്രീയമായി ഇതുവരെ പുലർത്തിപ്പോന്ന നിലപാടുകളുടെ തുടർച്ച തന്നെയാണ് മനസിലുള്ളതെന്നും നികേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. നികേഷ് ...

Read More »

നിലവിലെ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ മാന്യതകള്‍ക്ക് നിരക്കാത്തത്-പോള്‍ കല്ലനോട്

നിലവിലെ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ മാന്യതകള്‍ക്ക് നിരക്കാത്തതും നിലപാടുകള്‍ക്ക് നിരക്കാത്തതുമാണ്. അഴിമതി സംബന്ധമായതും ഇമേജുകള്‍ നഷ്ടപ്പെട്ടതുമായ ഗവണ്‍മെന്‍റായാണ് വിലയിരുത്തുന്നത്. അതിന്‍റെ തുടര്‍ച്ചയുണ്ടാവുക എന്നത് ജനാധിപത്യ ബോധമുള്ള പൗരന്‍മാരില്‍ നിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം മൊത്തം ഗവണ്‍മെന്‍റിനെ അരാജകമാക്കി തീര്‍ക്കുകയും, ഇങ്ങനെയൊക്കയാണ് ഭരണമെന്നും ജനങ്ങളില്‍ ബോധമുണ്ടാക്കും വിധത്തില്‍ ഈ ഗവണ്‍മെന്‍റ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് ഒരു തുടര്‍ച്ച എന്നത് ശാശ്വതമല്ല. ഇനി പുതിയൊരു ഭരണം വരികയാണെങ്കില്‍ അത് തീര്‍ച്ചയായും ഇടതുപക്ഷമാവും പക്ഷേ എങ്കില്‍ പോലും ഇടതുപക്ഷം ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും, വിഭാഗീയത ഇല്ലാത്ത നിലപാടുകളും തിരിച്ചുപിടിച്ചില്ലെങ്കില്‍ പുതിയ ...

Read More »

ഇനി തെരഞ്ഞെടുപ്പിന് കുട പിടിക്കാം; പാര്‍ട്ടി കുടകള്‍ വിപണി കീഴടക്കുന്നു

വേനല്‍ചൂടും തെരഞ്ഞെടുപ്പ് ചൂടും കനത്തതോടെ വിപണിയിലെ താരം ഇപ്പോള്‍ കുടയാണ്. പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടാന്‍ കുടപിടിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ വെയിലേറ്റ് വാടാതിരിക്കാനാണ് ഈ പുത്തന്‍ കുടകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുമ്പോള്‍ വെയിലിനെ വെല്ലാനും എതിരാളികളെ വെല്ലാനും കുട ആയുധമാക്കുകയാണ് പ്രവര്‍ത്തകര്‍. ഓരോ പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ പതിച്ച കളര്‍ കുടകളാണ് വിപണിയില്‍ രാഷ്ടരീയ പാര്‍ട്ടികളുടെ മനസ് കീഴടക്കി വോട്ട് തേടാനൊരുങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തൊപ്പികളും സണ്‍ഗാര്‍ഡുകളും പ്രചാരണ രംഗത്തുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ കുടകള്‍ രംഗത്തെത്തിയത്. പ്രചാരണ രംഗത്തിറങ്ങുന്ന പ്രവര്‍ത്തകര്‍ക്കു സ്‌ക്വാഡ് പ്രവര്‍ത്തനത്തിനും ...

Read More »