Home » ആരോഗ്യം

ആരോഗ്യം

വിദ്യാര്‍ത്ഥികള്‍ക്ക് ജന്മദിനത്തില്‍ കളര്‍ വസ്ത്രമിടാം; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

സ്‌കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) അറിയിച്ചു. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കാതറിന്റെ പരാതിയില്‍ വ്യക്തമാക്കി. ഇതിനെതുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന ...

Read More »

വെളിച്ചെണ്ണയില്‍ മായം; എഴുപത്തിനാല് ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു നിരോധിച്ച ബ്രാന്‍ഡുകള്‍: എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ ...

Read More »

നിപ ബാധിച്ച് സംസ്ഥാനത്ത് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്

നിപ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. 17 പേര്‍ മരിച്ചെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. 23 പേര്‍ക്ക് നിപ ബാധിച്ചതായും ഗവേണഷ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ റേഡിയോളജിസ്റ്റ് മരിച്ചതും രോഗം ബാധിച്ചാണ്. നിപയാണെന്ന് തിരിച്ചറിയാതെ മരിച്ചത് 5 പേരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിസ്റ്റര്‍ ലിനിയല്ല കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നും അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ...

Read More »

പബ്ലിക‌് ഹെൽത്ത‌് ലാബ‌് മലപ്പുറത്ത‌് പ്രവർത്തനസജ്ജമായി

മലപ്പുറം പകർച്ചവ്യാധി സ്ഥിരീകരണത്തിനും തുടർ ചികിത്സ ലഭ്യമാക്കുന്നതിനും ഇനി കോഴിക്കോട്ടുനിന്ന‌് സാമ്പിൾ പരിശോധനാഫലം വരുന്നതും കാത്തിരിക്കേണ്ട‌. ജില്ലയിൽ സ്ഥാപിക്കുമെന്ന‌് സർക്കാർ നേരത്തെ പ്രഖ്യാപിച്ച പബ്ലിക‌് ഹെൽത്ത‌് ലാബ‌് മലപ്പുറത്ത‌് പ്രവർത്തനസജ്ജമായി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രാരംഭഘട്ടത്തിൽതന്നെ സ്ഥിരീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാനുമുള്ള സാഹചര്യമാണ‌് ഇതോടെ ഒരുങ്ങിയത‌്. ഇതുവരെ കോഴിക്കോടിനെയും ഗൗരവതരമായ കേസുകളിൽ തിരുവനന്തപുരത്തെയുമാണ‌് മലപ്പുറം ആശ്രയിച്ചിരുന്നത‌്.

Read More »

ആയുഷ്മാന്‍ ഭാരത് ഇലക്ഷന് വേണ്ടിയുള്ള പ്രചാരണ തട്ടിപ്പ്: മന്ത്രി തോമസ് ഐസക്ക്

ആയുഷ്മാൻ ഭാരത് പദ്ധതിയും കേരളവും ========================= ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായിട്ടാണ് ആയുഷ്മാൻ ഭാരത് പ്രചരിപ്പിക്കപ്പെടുന്നത്. 2008 ൽ യുപിഎ സർക്കാർ ആർ.എസ്.ബി.വൈ പദ്ധതി ആരംഭിച്ചപ്പോഴും ഇതുതന്നെയായിരുന്നു പ്രചരണം. പക്ഷെ, ആർ.എസ്.ബി.വൈ.യുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള എല്ലാവർക്കും കിടത്തി ചികിത്സയ്ക്ക് 30,000 രൂപയുടെ ഇൻഷ്വറൻസ് എന്നായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പിന്നീട് 60 വയസ്സിനു മുകളിൽ പ്രായമുള്ള കുടുംബാംഗങ്ങൾക്ക് 30000 രൂപ വീതം അധികം പ്രഖ്യാപിച്ചു. ഗുണഭോക്താവ് ഒന്നും നൽകേണ്ടതില്ല. ഇൻഷ്വറൻസ് പ്രീമിയം മുഴുവൻ സർക്കാർ അടച്ചുകൊള്ളും. 75 ശതമാനം കേന്ദ്ര ...

Read More »

ആയുഷ്മാന്‍ ഭാരത്: ഭൂരിപക്ഷം ജനങ്ങളും പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന് ആശങ്ക: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന് ആശങ്കയുള്ളതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പദ്ധതിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകും. ആര്‍.എസ്.ബി.വൈ.യില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുന്നത്. ഈ പദ്ധതികള്‍ക്ക് 2019 മാര്‍ച്ച് 31 വരെ ...

Read More »

മുതിര്‍ന്ന പൗരന്‍മാരെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

മുതിര്‍ന്ന പൗരന്‍മാരെ തെരുവിലും ആശുപത്രികളിലും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. ആരോരും ഇല്ലാത്തവര്‍ക്ക് സന്നദ്ധ സംഘടനക്കള്‍ വഴി പുനരധിവാസം ഉറപ്പു വരുത്തും. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലവില്‍ 16 പേരുണ്ട്. ഇതില്‍ 10 പേര്‍ ചികിത്സയിലാണ്. ആറ് പേര്‍ ചികിത്സ കഴിഞ്ഞെങ്കിലും പോകാന്‍ ഇടമില്ലാത്തവരാണ്. ഇതില്‍ മക്കളും ഭാര്യയും ബന്ധുക്കളും ഉളളവരുമുണ്ട്. അടുത്ത ബന്ധുക്കള്‍ ഉളളവര്‍ ആശുപത്രിയില്‍ കഴിയുന്നവരെ കൂടിക്കൊണ്ടുപോകേണ്ടതാണ്. അല്ലാത്ത പക്ഷം മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്ന നിയമം ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കും. ...

Read More »

വിദ്യാലയങ്ങളില്‍ ജൈവകൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും

ജില്ലാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ ജൈവകൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ 100 വിദ്യാലയങ്ങളിലാണ് ജൈവകൃഷി തുടങ്ങുക. താല്‍പ്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് വിത്തും ഉപദേശങ്ങളും നല്‍കും, മേല്‍നോട്ട ചുമതലയും വഹിക്കും. കുടുംബാംഗങ്ങളെല്ലാവരും ജൈവ കൃഷിയെ കുറിച്ച് മനസ്സിലാക്കുമ്പോള്‍ മാത്രമേ ജൈവകൃഷിയുടെ വ്യാപനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് കുടുംബങ്ങളെ ഒരുമിച്ച് വിളിച്ചുചേര്‍ത്ത് ക്ലാസുകള്‍ നല്‍കും. ഒരുവര്‍ഷത്തിനകം ഇത്തരം 100 ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വേങ്ങേരി ശാന്തിനികേതനില്‍ ചേര്‍ന്ന ജില്ലാ ജൈവ കര്‍ഷക സംഗമത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. താല്‍പര്യമുള്ള ...

Read More »

എലിപ്പനി നിയന്ത്രണ വിധേയം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കുടുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ബുധനാഴ്ച എലിപ്പനി ബാധിച്ച് ഒരാളും സംശയാസ്പദമായി ഒരാളുമാണ് മരണമടഞ്ഞത്. പ്രളയം ഉണ്ടായി ഓഗസ്റ്റ് മാസം മുതല്‍ എലിപ്പനി സംശയിച്ച 45 മരണവും 13 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്. അതേസമയം ജനുവരി മുതല്‍ എലിപ്പനി സംശയിച്ച 85 മരണവും 43 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്. ഇത്രയേറെ വെള്ളപ്പൊക്കമുണ്ടായ സമയത്തും മരണനിരക്ക് കുറച്ച് നിര്‍ത്താന്‍ കഴിഞ്ഞത് വളരെ വലിയ ...

Read More »

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര വീട്ടില്‍ നിര്‍മ്മല (50) ആണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി (കോഴിക്കോട്-3, പാതക്കാട്-2, മലപ്പുറം-2, തിരുവനന്തപുരം-1). 68 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇന്ന് 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ നിര്‍ണയത്തിനായി കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശനിയാഴ്ച മാത്രം ഒന്‍പതു പേരാണ് ...

Read More »