Home » ഇൻ ഫോക്കസ്

ഇൻ ഫോക്കസ്

ഇത് ബംഗാൾ മോഡൽ പരീക്ഷണം

ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് കത്തെഴുതി: ‘ഹിംസയിലും വ്യക്തിപരമായ ഉന്മൂലനത്തിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴക്കൽ ആയിരുന്നു.’ ഹിംസയുടെ അതേ പിഴച്ച വഴികളിലൂടെ സഞ്ചരിക്കുകയാണ് മാവോയിസ്റ്റുകൾ എന്ന് എം. ബി. രാജേഷ് മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടികളോടുള്ള പ്രതികരണങ്ങളുടെ ഒരു പൊതുസ്വഭാവം അവരെ ആദർശാത്മക വിപ്ലവകാരികളും നിഷ്കളങ്കരുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നതാണ്. എന്താണ് വസ്തുത? ‘തോക്കേന്തിയ ഗാന്ധിയന്മാ’രാണോ മാവോയിസ്റ്റുകൾ? പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ച്  2004ൽ ഉണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ...

Read More »

പശുരാഷ്ട്രത്തിലെ ഇടയകുലം: കൃഷ്ണന്റെ കുലത്തിന് ‘രാമരാജ്യം’ തൊഴിൽരക്ഷയൊരുക്കുമോ?

ഇന്ത്യയുടെ മഹത്തായ ദേശീയപാരമ്പര്യത്തിൽ ബിജെപി സർക്കാരിനുള്ള താൽപര്യം എത്രത്തോളം ഉണ്ട്? വനവാസകാലത്ത് രാമന്റെ വിവരങ്ങൾ, ദേശത്ത് കാതോർത്തിരുന്ന ജനതയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന കുലത്തിന് അഭിനവ രാമരാജ്യക്കാർ നൽകുന്ന മൂല്യം എന്താണ്?     ഇന്ത്യൻ ഗ്രാമ ജീവിതത്തിന് സഹസ്രാബ്ദങ്ങളായി ഉപജീവനമൊരുക്കുന്ന ഒരു തൊഴിലിന് പതിയെ അന്ത്യം കുറിക്കപ്പെടുകയാണ്. ഇടയവൃത്തിയെന്ന, ഏതാണ്ട് മനുഷ്യരാശിയുടെ ആരംഭത്തോളം പഴക്കമുള്ള ഈ തൊഴിലിന് സംരക്ഷണം ആവശ്യപ്പെട്ട് തെക്കനേഷ്യൻ രാജ്യങ്ങളിലെ ഇടയന്മാരുടെ പ്രതിനിധികൾ രാജസ്ഥാനിലെ ഉദയ്പൂരിൽ സംഗമിച്ചു. എന്താണ് ഇടയവൃത്തി? മനുഷ്യകുലം വേട്ടയാടി ജീവിക്കലിൽനിന്ന് കാർഷികവൃത്തിയിലേക്ക് മാറുന്നതിന്റെ ഒരു പ്രധാന ഘട്ടമായി ...

Read More »

നടൻ മധു മരിച്ചെന്ന് വ്യാജപ്രചാരണം; നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുതിർന്ന ചലച്ചിത്രതാരം മധു മരിച്ചെന്ന വിധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിർദ്ദേശം നൽകി. മധുവിന്റെ വ്യാജ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മകൾ ഉമ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോട് ആവശ്യപ്പെട്ടത്.

Read More »

ആധാര്‍കാര്‍ഡ് അപ്ഡേഷന് പ്രത്യേക രേഖകള്‍ നല്‍കേണ്ടതില്ല

ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍, ഫോട്ടോ, മെയില്‍ ഐ.ഡി തുടങ്ങിയവ അപ്ഡേറ്റ് ചെയ്യുന്നതിനായി പ്രത്യേക വ്യക്തി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ആധാര്‍ കാര്‍ഡുമായി മാത്രം ആധാര്‍ സേവ കേന്ദ്രങ്ങളില്‍ പോയാല്‍ ഈ സേവനങ്ങള്‍ ലഭ്യമാകും.ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ആധാര്‍ കാര്‍ഡ് മാത്രം മതിയാകും. യു.ഐ.ഡി.എ.ഐ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് പറയുന്നത്. ഇത് യു.ഐ.ഡി.എ.ഐ ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്. ആധാറില്‍ നിലവിലുള്ള ഫോണ്‍ നമ്പര്‍ നല്‍കുകയോ പുതിയത് അപ്ഡേറ്റു ചെയ്യുകയോ ചെയ്യാം. ഫോണ്‍ നമ്പര്‍, മെയില്‍ ഐ.ഡി തുടങ്ങിയ ...

Read More »

നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു. മികച്ച നടനായും പിന്നീട് വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003-ന് ...

Read More »

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഐഎന്‍എസ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റ അറസ്റ്റ് ഒഴിവാക്കാന്‍ പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇപ്പോള്‍ ചിദബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടെ ഇന്ന് പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന്‌ അറസ്റ്റ് ചെയ്യാനാകും. മുന്‍കൂര്‍ ജാമ്യം ആരുടേയും മൗലിക അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.സി.ബി.ഐ കസ്റ്റഡി ഇന്ന് തീരും. തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എന്‍ഫോഴ്‌മെന്റിന് കയ്യിലില്ലെന്നും പി ചിദംബരം വാദിച്ചു. എന്നാല്‍ ചിദംബരത്തിനെതിരായ കുറ്റങ്ങള്‍ മുദ്രവച്ച കവറില്‍ ...

Read More »

നഷ്ടമായ അധ്യയന ദിവസങ്ങള്‍ വീണ്ടെടുക്കാന്‍ സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനാണ് നിര്‍ദ്ദേശം. ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്. ഓഗസ്റ്റ് 26-നാണ് ഓണപ്പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, അടുപ്പിച്ച് അവധി നല്‍കേണ്ടി വന്നതിനാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പരീക്ഷ മാറ്റുന്നത് വാര്‍ഷിക അധ്യയന കലണ്ടറിനെ ബാധിക്കും. അതിനാല്‍ ...

Read More »

ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദര്‍ശിക്കും. തിരുവനന്തപുരത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചു. ഒൻപത് മണിയോടെ സംഘം കരിപ്പൂരിൽ എത്തും.

Read More »

ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി

ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഞായറാഴ്ച സാധാരണ പ്രവൃത്തി ദിനമുള്ള സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 11 പ്രവൃത്തിദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

Read More »

ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി വ്യാഴാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത ...

Read More »