Home » കലാസാഹിതി

കലാസാഹിതി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു. ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്തുവെച്ചു നടക്കുന്ന ഈ കലാ-സാഹിത്യ മാമാങ്കത്തിന് വൈകിട്ട് ആറ് മണിയ്ക്ക് ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായര്‍ തിരി തെളിയ്ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, എം.കെ. രാഘവന്‍ എം.പി, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എം.കെ. മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍(മേയര്‍), നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയ് വാള്‍തര്‍, കളക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരം ...

Read More »

‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയ നിസീമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര്കഥാപാത്രങ്ങളായി എത്തുന്നു. ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുക.

Read More »

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായി മജീദ് മജീദിക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം നല്‍കും. സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്ര അക്കാദമി സ്വന്തമായി പണം കണ്ടെത്തിയ നടത്തുന്ന മേളയെന്ന പ്രത്യേകതയുണ്ട് 23ാമത് രാജ്യാന്ത ചലിത്രമേളക്ക്. ചെലവ് ചുരുക്കിയുള്ള ...

Read More »

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന്

23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ നടത്താൻ തീരുമാനമായി. ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, Humans of someone, Sleepelessly Yours,Ave maria എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് ...

Read More »

ജിമ്മി ജോര്‍ജ് അവാര്‍ഡ് ജിന്‍സണ്‍ ജോണ്‍സണ്

സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഒളിമ്പ്യന്‍ അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ഹനായി. ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2015 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതോടെയാണ് ജിന്‍സണ്‍ കായിക രംഗത്തു ശ്രദ്ധയാകര്‍ഷിച്ചത്. 2016 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്പ്രിയില്‍ സ്വര്‍ണം കരസ്ഥമാക്കി. ജിന്‍സന്റെ കായിക രംഗത്തെ ...

Read More »

ഫഹദിന്റെ ‘വരത്തൻ’ ഈ നാട്ടിലെ ഓരോ സ്ത്രീയുമാണ്

വീണ ജെ എസ് എഴുതുന്നു. ഫഹദ് as വരത്തൻ. സിനിമ അങ്ങനെയാണ് ആളുകളിലേക്കെത്തിയത്. ഐശ്വര്യ ലക്ഷ്മി എന്ന നായികയെക്കുറിച്ച് എത്രപേർ എഴുതിയെന്നറിയില്ല. എനിക്കെഴുതാൻ ഉള്ളത് ആ നടി അത്രയും അസാധ്യമായ തരത്തിൽ അഭിനയിച്ചു പ്രതിനിധാനം ചെയ്ത പെൺവർഗത്തെക്കുറിച്ചു മാത്രമാണ്. ആദ്യദിവസം തന്നെയാണ് സിനിമ കണ്ടത്. കണ്ടപ്പോൾ മുതൽ ചെയ്ത ഒരു ജോലി എത്രപേർ റിവ്യൂ എഴുതി എന്നാണ്. സിനിമയിലെ സംഗീതം എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല എന്നതൊഴിച്ചു Sreejith Divakaran എഴുതിയതിനപ്പുറം ഒന്നും എഴുതാനില്ല. ശ്രീജിത്ത്‌ എഴുതിയത് ഇപ്പോഴാണ് വായിക്കുന്നത്. അത് മുഴുവൻ വായിക്കും മുന്നേ ...

Read More »

അന്താരാഷ്ട്ര ചലച്ചിത്ര മേള: ചെലവ് ചുരുക്കാനുള്ള 12 വഴികള്‍

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ചിലവ് ചുരുക്കി നടത്താൻ നടപടികൾ സ്വീകരിക്കും എന്നും മുഖ്യമന്ത്രി തിരികെ എത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നും സാംസ്കാരിക മന്ത്രിയുടെ പ്രസ്താവന തീർത്തും സ്വാഗതാർഹവും ഉചിതവും ആണ് . ഇതിനായി ഒരു എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നും വാർത്തയിൽ കാണുന്നു . വളെരെ നല്ല ഒരു നീക്കം ആണിത് .പക്ഷെ അതോടൊപ്പം ഇത്തവണ വിദേശ ജൂറിയെ ഒഴിവാക്കിയുള്ള മേളയാണ് നിർദ്ദേശിക്കുന്നത് എന്ന വാർത്തയും കണ്ടു. അങ്ങനെയെങ്കിൽ അത് തീർത്തും ശരിയല്ലാത്ത ഒരു തീരുമാനം ആണ് . സർക്കാരിന് മുൻപിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ...

Read More »

അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് ‘നാന്‍ പെറ്റ മകന്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത് സജി പാലമേലാണ്. ബാലതാരമായിരുന്ന മിനോണ്‍ ജോണ്‍ ആണ് അഭിമന്യുവായി വേഷം ഇടുന്നത്. ചിത്രത്തിന്റെ ലോഞ്ചിംങ്ങ് തിരുവനന്തപുരത്ത് നടന്നു. സിനിമയുടെ ലോഞ്ചിംഗ് അഭിമന്യവിന്റെ മാതാപിതാക്കള്‍ നിര്‍വഹിച്ചു .ഇന്ദ്രന്‍സ് ,പന്ന്യന്‍ രവീന്ദ്രന്‍ ,ലെനിന്‍ രാജേന്ദ്രന്‍ , നടി സരയു, സീനാ ഭാസ്‌ക്കര്‍ ,വട്ടവടയിലെ ഗ്രാമവാസികള്‍ ,മഹാരാജാസിലെ അഭിമന്യുവിന്റെ സഹപാഠികള്‍ എന്നീവരുടെ സാന്നിധ്യത്തിലാണ് ലോഞ്ചിംഗ് നടന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ...

Read More »

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ തീരുമാനമായി

ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയിലും കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താന്‍ തീരുമാനമായി. വിദ്യാഭാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കൊല്ലത്ത് നടക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയായിരിക്കും പരിപാടികള്‍ നടത്തുക. ഇതിന്റെ ഭാഗമായി നാലു മേളകളിലും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഈ വര്‍ഷമുണ്ടായിരിക്കില്ല. കായികോത്സവം തിരുവനന്തപുരത്ത് ഒക്ടോബര്‍ അവസാനമാണ് നടക്കുക. എല്ലാ മേളകളിലും കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ ഇനങ്ങളുമുണ്ടാകും. എല്ലാ മേളകളും പരമാവധി ചെലവ് ചുരുക്കി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മേളകളുടെ ദിവസങ്ങള്‍ കുറയ്ക്കുന്നതിന് ശ്രമം ...

Read More »

മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.ഹരീഷ് ...

Read More »