Home » കലാസാഹിതി » സിനിമാക്കൊട്ടക

സിനിമാക്കൊട്ടക

‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയ നിസീമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര്കഥാപാത്രങ്ങളായി എത്തുന്നു. ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുക.

Read More »

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന്

23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ നടത്താൻ തീരുമാനമായി. ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, Humans of someone, Sleepelessly Yours,Ave maria എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് ...

Read More »

ഓണചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയില്‍; സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍

പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഓണക്കാലത്തെ മലയാള സിനിമകളുടെ റിലീസ് അിശ്ചിതത്വത്തില്‍. പത്തിലേറെ സിനിമകളുടെ റിലീസ് വൈകും. ബിഗ് ബജറ്റ് ചിത്രങ്ങളുടെയടക്കം റിലീസ് മാറ്റിവെച്ചേക്കും. റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംഘടനകളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ബിജുമേനോന്റെ പടയോട്ടം, നിവിന്‍പോളിയുടെ കായംകുളം കൊച്ചുണ്ണി, രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം ഡ്രാമ, മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളാണ് ഓണം റിലീസിനായി ഒരുക്കിയത്.’കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.’ എന്ന് രഞ്ജിത് ...

Read More »

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു; ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. 1,അമ്മ ...

Read More »

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് (66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. പാലക്കാട് പെരിങ്ങോട് സ്വവസതിയിലായിരുന്നു അന്ത്യം. 40 ലധികം സിനിമകളില്‍ അഭിനയിച്ച വിജയന്‍ പെരിങ്ങോട് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയിട്ടാണ് ചലിച്ചിത്ര മേഖലയിലെത്തിയത്. പി എന്‍ മേനോന്‍ 1983ല്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയായിരുന്നു വിജയന്‍ നടനായി മാറുന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read More »

പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കോഴിക്കോട് തുടക്കമാകും

സംസ്ഥാന ചലച്ചിത്ര അക്കാദമി നാളെ മുതല്‍ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനു കൈരളി തിയറ്ററില്‍ ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’ ആണ് ഉദ്ഘാടനം ചിത്രം. ഈ ചിത്രം അതേ സമയം തന്നെ ശ്രീ തിയറ്ററിലും പ്രദര്‍ശിപ്പിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂന്നു ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ 56 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകളും പ്രദര്‍ശിപ്പിക്കും. 10 ...

Read More »

ഓസ്‌കാർ വേദിയിൽ തിളങ്ങി ഷെയ്പ് ഓഫ് വാട്ടർ

ഓസ്‌കാർ വേദിയിൽ തിളങ്ങി ഷെയ്പ് ഓഫ് വാട്ടർ എന്ന ചിത്രം. മികച്ച ചിത്രം, മികച്ച സംവിധായകൻ അടക്കം നാല് ഓസ്‌കാറുകളാണ് ഷെയ്പ് ഓഫ് വാട്ടർ കലസ്ഥമാക്കിയത്. സംഗീതം, പ്രൊഡക്ഷൻ ഡിസൈനർ എന്നീ പുരസ്‌കാരങ്ങൾ കൂടി ചിത്രം സ്വന്തമാക്കി. 12 നാമനിർദേശ പട്ടികയാണ് ചിത്രത്തിനുണ്ടായിരുന്നത്. ക്രിസ്റ്റഫർ നോളന്റെ ഡൻകിർക്കിനെ പിന്തള്ളിയാണ് ഈ നേട്ടം മികച്ച നടനായി ഡാർക്കസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ്മാനെ തെരഞ്ഞെടുത്തു. ത്രീ ബിൽബോർഡ് ഔട്ട്‌സെഡ് എബ്ബിംഗ് മിസോറിയിലെ അഭിനയത്തിന് ഫ്രാൻസിസ് മക്‌ഡോർമണ്ട് മികച്ച നടിയായി. ഡൻകിർക്കിന് മൂന്ന് ഓസ്‌കാർ പുരസ്‌കാരങ്ങളും ബ്ലേഡ് ...

Read More »

‘തോറ്റ’ സാംസ്കാരിക ജീവിതങ്ങൾക്ക് ഒരാമുഖം: പാവനാടകക്കാരനായ സുഹൃത്തിനെക്കുറിച്ച് വി. മുസഫർ അഹമ്മദ്

അരീക്കോടിനടുത്ത് തച്ചണ്ണയിലെ പാവനാടക-നാടകകലാകാരനായിരുന്നു ഇ. സി. ദിലീപൻ. മൈത്ര ഗവ: യു പി സ്കൂളിൽ അധ്യാപകനായിരിക്കെ 2010ൽ അകാലത്തിൽ പിരിഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുളള മനുഷ്യരുമായി സമാനസൗഹൃദബന്ധം പുലർത്തുകയും ലോക ക്ലാസിക്ക് സിനിമകളെ ദേശത്തിനു പരിചയപ്പെടുത്തുകയും ചെയ്തു ദിലീപൻ. കോഴിക്കോട് ഒഡേസ, അരീക്കോട് റീഡേഴ്സ് ഫോറം എന്നീ കൂട്ടായ്മകളിൽ പങ്കാളിയായിരുന്നു. തച്ചണ്ണയിലെ തെങ്ങിന്‍ തോപ്പില്‍ ചേർന്ന അനുസ്മരണസമ്മേളനത്തിൽ സഞ്ചാര സാഹിത്യകാരനും ദിലീപന്റെ ഉറ്റ മിത്രവുമായിരുന്ന വി. മുസഫർ അഹമ്മദ് ചെയ്‌ത പ്രഭാഷണം. “നമ്മുടെ ഗ്രാമങ്ങളില്‍ ഇങ്ങനെ ജീവിച്ച എത്രയോ മനുഷ്യരുണ്ട്. അവരുടെ കാലം കഴിയുമ്പോള്‍ നാം ...

Read More »

കമലിനോടു കൂടിയായി ആമി അന്നേ പറഞ്ഞിരുന്നു: ‘വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി’

കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാതായവളാണ് ആമി. എന്നാൽ കമലിന്‍റെ ‘ആമി’ തീര്‍ന്നപ്പോള്‍ ബാക്കിയാവുന്നത് ഒരു ശൂന്യത. ആമിയുടെ ആത്മാവ് കണ്ടെത്താന്‍ കമലിന് ആയില്ല – മീനാക്ഷി മേനോന്‍ എഴുതുന്നു എത്ര അറിഞ്ഞാലും പിന്നെയും അറിയാന്‍ ബാക്കി. എത്ര പറഞ്ഞാലും പിന്നെയും പറയാന്‍ ബാക്കി – ഇതവളെക്കുറിച്ചാണ്; കമലയെക്കുറിച്ച് . അവള്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഹൃദയത്തില്‍ തൊട്ടതിനെക്കുറിച്ചെല്ലാം എഴുതിക്കൊണ്ടേയിരുന്നു. വേലിക്കെട്ടുകളെല്ലാം പൊളിച്ചെറിഞ്ഞ വാക്കുകളിലൂടെ അവള്‍ കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാത്തവളായി. തിയേറ്ററിലെ തണുപ്പില്‍ കമലിന്‍റെ ‘ആമി’ക്കൊപ്പം ചെലവഴിച്ച കുറച്ചു മണിക്കൂറുകളില്‍ ഞാന്‍ തിരഞ്ഞതു മുഴുവനും ആ കമലയുടെ ആത്മാവിനെയായിരുന്നു. ...

Read More »

ചുംബിച്ച ചുണ്ടുകള്‍ പകരുന്ന വിരഹമാണ് പത്മരാജന്‍ സിനിമകള്‍; 27 വര്‍ഷത്തിനിപ്പുറവും മലയാള സിനിമയ്ക്ക് പൂരിപ്പിക്കാനാവാത്ത വിടവ്

പ്രണയത്തിന്റെ തീവ്രത മഴയുടെ ആന്ദോളനങ്ങളില്‍ സന്നിവേശിപ്പിച്ച പത്മരാജന്‍ മലയാള സിനിമയില്‍ ഇന്നും പൂരിപ്പിക്കാനാവാത്ത ഇടം ബാക്കിവച്ച് യാത്രയായിട്ട് 27 വര്‍ഷം തികഞ്ഞു. തിരശ്ശീലയിലും പുസ്തകത്താളിലും തീവ്രാനുരാഗത്തിന്റെ ഗാന്ധര്‍വം തീര്‍ത്ത ഗഗനചാരി… ഇന്നും നമ്മെ മോഹിപ്പിക്കുന്ന മുന്തിരിത്തോട്ടങ്ങള്‍ സമ്മാനിച്ച ചലച്ചിത്രകാരന്‍… ഉദകപ്പോളയില്‍ ജീവിതത്തിന്റെ നശ്വരതയും ആവേശവും നിറച്ച സ്വപ്നാടകന്‍. പത്മരാജന്‍ എന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട പപ്പേട്ടനെ, തൂവാനത്തുമ്പികള്‍, ഇന്നലെ എന്നീ സിനിമകളിലൂടെ ഒരിയ്ക്കല്‍ക്കൂടി വായിച്ചെടുക്കുകയാണ് വിഷ്‌ണു പടിക്കപ്പറമ്പിൽ   അവനവൻ തുരുത്ത് ജയകൃഷ്ണൻ എന്നെ ആകർഷിക്കുന്നത് ജയകൃഷ്ണനാണ്, ക്ലാരയല്ല! ഒരൊറ്റ സ്റ്റെപ്പെടുത്താൽ കടിഞ്ഞാൺ പൊട്ടുന്ന ടൈപ്പാണ് എന്ന് ...

Read More »