Home » കലാസാഹിതി (page 25)

കലാസാഹിതി

അന്താരാഷ്ട്ര നാടകോത്സവം ജനുവരി പത്തു മുതല്‍

കേരള സംഗീത നാടക അക്കാദമിയുടെ എട്ടാമത് രാജ്യാന്തര നാടകോത്സവത്തിന് ജനുവരി 10 മുതല്‍ 16 വരെ അക്കാദമി കാമ്പസ് വേദിയാവുകയാണ്. ചന്ദ്രലേഖ ഗ്രൂപ്പിന്‍റെ ‘’ശരീര’ എന്ന സമകാലീന നൃത്തരൂപത്തിന്‍റെ അവതരണത്തോടെ തുടക്കം കുറിക്കുന്ന നാടകോത്സവത്തില്‍ പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ അരങ്ങേറും. ഏഴ് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ ലോകനാടകം,  ഇന്ത്യന്‍നാടകം,  മലയാളനാടകം,  റേഡിയോനാടകം, പാരമ്പര്യകലകള്‍,  നാടകസിനിമകള്‍ എന്നീ ഇനങ്ങളിലായിരിക്കും നാടകങ്ങള്‍ അവതരിപ്പിക്കുക. മേളയോടൊപ്പം ‘മീറ്റ് ദ ആര്‍ട്ടിസ്റ്റ്സ്’, ‘ഡയറക്ടേഴ്സ് റൗണ്ട് ടേബിള്‍ ടോക്’ എന്നിവയുമുണ്ടാകും. കെ ടി മുഹമ്മദ് സ്മാരക തിയറ്റര്‍,  നടന്‍ മുരളി ...

Read More »

ഇതൊരു തൃക്കരിപ്പൂര്‍ ഇതിഹാസം….

ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നാടകമാവുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നാണ് കോഴിക്കോട് നിന്നും തൃക്കരിപ്പൂരിലേക്ക് യാത്ര ആരംഭിക്കുന്നത്. ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായ ദീപന്‍ ശിവരാമന്‍ എന്ന നാടക പ്രതിഭയുടെ ‘സ്‌പൈനല്‍കോഡ്’ എന്ന നാടകം കണ്ട അനുഭവവും തനിച്ചുള്ള യാത്രയ്ക്ക് ആക്കം കൂട്ടി. തൃക്കരിപ്പൂരില്‍ സ്റ്റോപ്പുള്ള ലോക്കല്‍ ട്രെയിന്‍ 6.25ന് എത്തി. നാടകവുമായി ബന്ധപ്പെട്ട ഒരു നമ്പറില്‍ വിളിച്ചപ്പോള്‍..എടാട്ടുമ്മല്‍ എത്തണം, ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് മതി. നാട്ടിന്‍പ്പുറത്തെ ചെറിയ റോഡിലൂടെ ഓട്ടോ ഓടിയെത്തിയത് അമ്പലപറമ്പെന്ന് തോന്നിക്കുന്ന സ്ഥലത്താണ്.മൂന്ന് വലിയ ആല്‍മരങ്ങള്‍ക്ക് ...

Read More »

ചാര്‍ളി: ഉള്ളിലൊന്നുമില്ലാത്ത, കുളിരുള്ള ചലച്ചിത്രം

      മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകനിലോ ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരപുത്രനിലോ ഉള്ള പ്രതീക്ഷയല്ല ചാര്‍ളിയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണി ആര്‍ എന്ന കഥാകാരന്റെ സൃഷ്ടികളോട് ഉള്ള പ്രതീക്ഷയുടെ പുറത്താണ് രാവിലെ തന്നെ തിയറ്ററിലേക്ക് വണ്ടി കയറിയത്. തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമാ റിലീസ് ദിവസം തിയറ്ററിനു മുന്നില്‍ ആരാധകര്‍ കാട്ടിക്കൂട്ടുന്ന അതേ കലാപരിപാടികളെല്ലാം ചാര്‍ളിയുടെ റിലീസിന് ദുല്‍ഖര്‍ ഫാന്‍സുകാരും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാലഭിഷേകം മുതല്‍ ബാന്റ് മേളം വരെ തിയറ്ററിനെ പൂരപ്പറമ്പാക്കി. ആദ്യഷോ ഹൗസ്ഫുള്‍ ആയതിനാല്‍ രണ്ടാമത്തെ ഷോയ്ക്കുള്ള കാത്തിരിപ്പ്. പക്ഷെ ...

Read More »

ഓക്സിജൻ കുപ്പിയിൽ.. യാഥാർത്ഥ്യമാകുന്നത് നാടക പ്രവചനം

    ഓക്സിജന്‍ കുപ്പിയിലാക്കി വില്‍പ്പന നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ കേരളം ഞെട്ടി പിന്തിരിഞ്ഞുനോക്കുന്നത് കോഴിക്കോട്ടുകാരനായ ഒരു നാടകകാരനെ. ‘ഫാന്‍റസി കൂടുതലാണ്’ എന്ന് ആദ്യനാടകത്തിന് വിമര്‍ശനമേൽക്കേണ്ടിവന്ന രാധാകൃഷ്ണന്‍ പേരാമ്പ്രയുടെ ‘നാടകപ്രവചന’മാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. കാര്‍ഡുള്ളവര്‍ക്കു മാത്രം ഓക്സിജന്‍ പരിമിതപ്പെടുത്തുകയും അല്ലാത്തവരെ ചേമ്പറില്‍ അടക്കുകയും ചെയ്യുന്നതായിരുന്നു ‘O2 അഥവാ അവസാന ശ്വാസം’ എന്ന രാധാകൃഷ്ണന്‍ പേരാമ്പ്രയുടെ നാടകത്തിന്‍റെ പ്രമേയം. പ്രതിരോധിച്ച് ശ്വാസംപിടിച്ച് ജീവിക്കുന്ന ‘മോണ്ടി കാസ്റ്റോ’ എന്ന കഥാപാത്രവും കഥാപാത്രത്തിനുണ്ടായിവരുന്ന അനുയായിവ‍ൃന്ദവും തിയേറ്റർ വൄത്തങ്ങളിൽ കാര്യമായി സ്വീകരിക്കപ്പെട്ടെങ്കിലും, അതിശയോക്തിപരമെന്ന വിമർശനം നിലനിന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ ...

Read More »

മറ്റ് മാധ്യമങ്ങളേക്കാൾ സ്വാതന്ത്ര്യം നവമാധ്യമങ്ങളിൽ: ടി എം ഹർഷൻ

    പത്രത്തിനും ടെലിവിഷനും അപ്പുറത്തേക്ക് വലിയ ചർച്ചകൾ നടക്കുന്നതും സ്വതന്ത്രമായി ആശയവിനിമയം നടത്താനാകുന്നതും നവമാധ്യമങ്ങളിലാണെന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ വാർത്താ എഡിറ്റർ ടി എം ഹർഷൻ. കാലിക്കറ്റ് ജേർണൽ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷനും നവമാധ്യമങ്ങളും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ടിഎം ഹർഷൻ. മന്ത്രി എം കെ മുനീറാണ് പോർട്ടലിന്റെ പ്രകാശനം നിർവഹിച്ചത്. ചെയർമാൻ കെ പി സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. എഡിറ്റര്‍ (കാലിക്കറ്റ് ജേര്‍ണല്‍ & കേരള എ‍ഡിറ്റര്‍) ഇ രാജേഷ്, കണ്‍സേര്‍ജ് മീഡിയ സി ഇ ഒ സി. ടി. അനൂപ്, ...

Read More »

ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍

സിനിമകള്‍ മിക്കപ്പോഴും പുരുഷ കേന്ദ്രീകൃതമാകാറാണ് പതിവ്. പേരിന് ഒന്നു രണ്ട് സീനുകളില്‍ മുഖം കാട്ടാനുള്ള അവസരം മാത്രമാണ് പലപ്പോഴും നായികമാര്‍ക്കുണ്ടാവുക. ചിലപ്പോല്‍ അത് മേനി പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്യും. സിനിമ മുഴുവന്‍ ഹീറോകളുടെ കൈപിടിയിലാകുന്നതിനിടയിലും സ്ത്രീകേന്ദ്രീകൃത സിനിമകളും വെള്ളിത്തിരയില്‍ മുഖം കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഹീറോകളെ അംഗീകരിക്കുന്ന അതേ നിലയില്‍ ഷീറോകളെ അംഗീകരിക്കാന്‍ കാണികള്‍ക്ക് മടിയാണ്. പക്ഷെ മികച്ച കഥാപാത്രങ്ങളും കഥയുമായെത്തി ഹീറോകളോട് മത്സരിച്ച് ബോക്‌സോഫീസില്‍ വിജയം നേടിയ ഷീറോ ചിത്രങ്ങളിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍. പഞ്ചാഗ്‌നി ...

Read More »

റിലീസിന് മുമ്പേ കേരളത്തില്‍ ചാര്‍ലി തരംഗം

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ചാര്‍ലി തരംഗമാണ്. ആരാണ് ഈ ചാര്‍ലി എന്ന് ചോദിക്കേണ്ട കാര്യമേ ഇല്ലല്ലോ. യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ക്രിസ്തുമസ് ചിത്രമാണ് ചാര്‍ലി. റിലീസ് തിയതി പോലും തീരുമാനിച്ചിട്ടില്ലെങ്കിലും ചാര്‍ലി തരംഗം കേരളത്തില്‍ ആഞ്ഞടിച്ചു തുടങ്ങിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം റിലീസിന് മുന്നേ ഹിറ്റ്  ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ദുല്‍ഖറിന്റെ താടിയും കഴുത്തിലെ അയഞ്ഞ മാലയും ചാര്‍ലി സ്‌പെഷല്‍ കോസ്റ്റിയൂസുകളും ആരാധകരുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു. കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും താടിയും വച്ച് പ്രേമം സ്റ്റൈല്‍ ആഘോഷിച്ച യുവത്വം ഇപ്പോള്‍ ...

Read More »

‘ദൈവദശക’ത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാന്‍ സാധ്യത

നാരായണ ഗുരുവിന്‍റെ ‘ദൈവദശകം’ എന്ന പ്രാര്‍ത്ഥനാഗീതത്തിന് ദേശീയപ്രാര്‍ത്ഥനാ പദവി ലഭിക്കാനുള്ള സാധ്യതയേറി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലേക്കെത്തുന്ന പ്രധാനമന്ത്രി ഡിസംബര്‍ 15ന് ശിവഗിരിയിലെത്തുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠക്കു ശേഷം നാരായണഗുരു മാനവരാശിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’. ‘ദൈവദശകം’ ദേശീയപ്രാർത്ഥനയാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ വിഷയത്തിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ‘ദൈവദശകം’ ദേശീയപ്രാര്‍ത്ഥനയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് മോദിയുടെ ശിവഗിരി പരിപാടിയുടെ ഏകോപകൻ സ്വാമി സച്ചിദാനന്ദന്‍ അറിയിച്ചു. ശിവഗിരിയിലെ മഹാസമാധിയിൽ പുഷ്പാർച്ചന നടത്തുകയും ശാരദാമഠത്തിൽ പ്രാർത്ഥന നടത്തുകയും ...

Read More »

ഗുലാം അലിയെ കേൾക്കാൻ നാളുകളെണ്ണി കോഴിക്കോട്ടുകാർ

വിശ്വപ്രസിദ്ധ ഗസൽ ചക്രവർത്തിയെ കേൾക്കാൻ കോഴിക്കോട്ടുകാർ നാളുകൾ എണ്ണിത്തുടങ്ങി. തിരുവനന്തപുരത്തെ വേദിക്കുശേഷം ജനുവരി 17 -ന് സ്വപ്നനഗരിയിലാണ് ഗുലാം അലി കോഴിക്കോട്ടുകാർക്കായി പാടുക. സ്വരലയയാണ് ഗുലാം അലിക്ക് കേരളത്തിൽ വേദിയൊരുക്കുന്നത്. പാക്കിസ്ഥാനി ആയതുകൊണ്ട് ഗുലാം അലിയെ മുംബൈയിലും പൂനെയിലും പാടാനനുവദിക്കില്ലെന്ന് ശിവസേന ഭീഷണിയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്  ഇന്ത്യയിലെ ഗസല്‍ പരിപാടികള്‍ വേണ്ടെന്നുവെക്കേണ്ടിവന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതാ നിലപാടുകൾക്കെതിരെ കടുത്ത പ്രതിഷേധമുയരാൻ  ഈ വിവാദം ഇടയാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് അസഹിഷ്ണുതയെ പ്രതിരോധിച്ചുകൊണ്ട് കേരളത്തില്‍ പാടാനായി ഗുലാം അലിക്ക് വേദിയൊരുക്കുന്നത്. കോഴിക്കോട് പരിപാടിക്ക് നേതൃത്വം നല്‍കാൻ മേയര്‍ ...

Read More »

കടത്തനാടൻ കളരിയ്ക്കുണ്ട് വേദ-സംഘ കാലങ്ങളോളം പഴമ!

കേരളത്തിന്‍റെ തനതു ആയോധനകലയായ കളരി അതിന്‍റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ  ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന  പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ...

Read More »