Home » മറുകാഴ്ച (page 10)

മറുകാഴ്ച

‘സതോരി’ വിളിക്കുന്നു; അരിമ്പ്ര മലനിരകൾ കാക്കാൻ നാരായണഗുരു ദർശനം

ശ്രീനാരായണഗുരുവിന്റെ ദർശനവും സെൻ ബുദ്ധിസ്റ്റ് സമ്പ്രദായവും പരിചയപ്പെടുത്തുന്ന അപൂർവ്വ ശില്പശാലയ്ക്ക് മലപ്പുറം ജില്ല വേദിയാവുന്നു. ‘സതോരി’ എന്ന പേരിൽ അരിമ്പ്ര മലനിരകളിലെ രമണീയ പ്രകൃതിയിൽ നിലകൊള്ളുന്ന തിരുവോണ മലയും പരിസരവും പശ്ചാത്തലമാക്കിയാണ് മൂന്നു ദിവസത്തെ പരിപാടി – മെയ് 8, 9, 10 തിയ്യതികളിൽ. ഷൗക്കത്തും ഗീത ഗായത്രിയും അതിഥികൾ പരിപാടിയിൽ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യ പരമ്പരയിലെ മുഖ്യകണ്ണികളായ ഷൗക്കത്ത്, ഗീത ഗായത്രി എന്നിവർ മുഖ്യാതിഥികളാവും. നാരായണ ഗുരുവിന്റെ ‘ആത്മോപദേശശതക’ത്തെ മുൻനിർത്തി ഷൗക്കത്തും, സൗന്ദര്യശാസ്ത്രവും മൂല്യങ്ങളും നാരായണഗുരുവിന്റെ ദർശനത്തിൽ എന്ന വിഷയത്തിൽ ഗീത ഗായത്രിയും ...

Read More »

നാല് ദിവസമായി തുടരുന്ന ഡോക്ടർമാരുടെ സമരം പിൻവലിച്ചു

നാല് ദിവസമായി തുടരുന്ന ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ചർച്ച നടത്തിയ ശേഷമാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ചർച്ചക്കായി കെജിഎംഒഎ ഭാരവാഹികൾ മന്ത്രിയുടെ ഓഫീസിലെത്തുകയായിരുന്നു സമരം നിർത്താതെ ഡോക്ടർമാരുമായി ചർച്ചക്കില്ലെന്ന് മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഐഎംഎയുടെ ഇടപെടലാണ് ഒത്തുത്തീർപ്പിന് കളമൊരുക്കിയത്. സസ്‌പെൻഷനിലുള്ള ഡോക്ടർമാർ മാപ്പപേക്ഷ എഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. ആർദ്രം മിഷനുമായി സഹകരിക്കാമെന്ന് ഡോക്ടർമാരും ഉറപ്പ് നൽകി. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ ...

Read More »

സന്തോഷ് ട്രോഫി കേരളത്തിന്‌

14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് കേരളം ആറാം കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകായിരുന്നു. കേരളത്തിന്റെ ഗോള്‍കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന്‍ തടഞ്ഞു. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ...

Read More »

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം. പുതുക്കിയ നിരക്ക് അനുസരിച്ച് കേരളത്തില്‍ 42 രൂപ വര്‍ധിക്കും. ഇതോടെ പ്രതിദിന വേതനം 271 രൂപയായാകും. ഇത്രയുംനാള്‍വരെ ദിവസവേതനം 229 രൂപയായിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കണമെന്നാവശ്യം തൊഴിലാളികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു കേരളത്തില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ 125 രൂപയായിരുന്നു കൂലി.

Read More »

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ഒപി ടിക്കറ്റ് സംവിധാനം

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി പ്രകാരം ഇ-ഹോസ്പിറ്റല്‍ സൗകര്യം തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ഒപി ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത് നടപ്പില്‍ വരുന്നതോടുകൂടി രോഗികള്‍ക്ക് പുതിയ തിരിച്ചറിയല്‍ നമ്പര്‍ അനുവദിക്കും. ഇതായിരിക്കും ആജീവനാന്തം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ചികിത്സകള്‍ക്കു ഉപയോഗപ്പെടുത്തുക. രോഗികള്‍ ശരിയായ പേര്, വയസ്, മേല്‍വിലാസം തുടങ്ങിയവ ഒപി കൗണ്ടറുകളില്‍ നല്‍കണം. ആധാര്‍ കാര്‍ഡോ/ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരുന്നത് ഉചിതമായിരിക്കും. ഈ രേഖകള്‍ കൈവശമില്ലെങ്കിലും ചികിത്സ നിഷേധിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ...

Read More »

വന്യജീവി ആക്രമണം: നഷ്ടപരിഹാരം പത്തു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും

വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരിക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാല്‍ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.  മൃഗങ്ങളുടെ ആക്രമണത്തില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപവരെ നഷ്ടപരിഹാരം അനുവദിക്കും. ഇപ്പോള്‍ എഴുപത്തയ്യായിരം രുപവരെയാണ് അനുവദിക്കുന്നത്.  വീടുകള്‍, കുടിലുകള്‍, കൃഷി, കന്നുകാലികള്‍ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ...

Read More »

ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിർദേശം കാർഷിക വകുപ്പാണ് മുന്നോട്ടുവച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ ...

Read More »

വനിതകള്‍ക്കായുള്ള തൊഴില്‍ മേള 17ന് മലാപ്പറമ്പ് പോളിടെക്‌നിക്കിൽ രജിസ്‌ട്രേഷൻ സൗജന്യം

സംസ്ഥാന തൊഴില്‍ വകുപ്പും എംപ്ലോയബിലിറ്റി സെന്ററും മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളജും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 17ന് രാവിലെ 9.30 മുതല്‍ മലാപ്പറമ്പ് പോളിടെക്നിക്കിലാണ് മേള. കോഴിക്കോട് ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന വനിതകള്‍ക്കുമാത്രമായുള്ള മേളയില്‍ സംസ്ഥാനത്തിനകത്തും ബംഗളുരുവിലും ഉള്ള 40 ലേറെ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. 2500 ഒഴിവുകളാണുള്ളത്. രജിസ്ട്രേഷന്‍ ഫീസ് ഇല്ല. മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് സബ് കളക്ടര്‍ വി. വിഘ്‌നേശ്വരി നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370176. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ സി.ജി. സാബു, ...

Read More »

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ബ്രിട്ടീഷ് പൗരനായ ഇദ്ദേഹം ഭൗതികശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്നത് ഉള്‍പ്പെടെ നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബത്തിന്റെ വക്താവാണ് മരണവിവരം അറിയിച്ചത്. ‘ഞങ്ങളുടെ പ്രിയ പിതാവ് കടന്നുപോയതില്‍ ആഴമായി ദുഃഖിക്കുന്നു. അദ്ദേഹം അസാധാരണ സവിശേഷതയുള്ള ഒരു മനുഷ്യനും മഹനായ ശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പാരമ്പര്യവും ഇനിയും ദീര്‍ഘകാലം നിലനില്‍ക്കുമെന്ന്’ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആല്‍ബര്‍ട്ട് ...

Read More »

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. ആധാര്‍ കേസിലെ വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ 2018 മാർച്ച് 31വരെ ആയിരുന്നു കേന്ദ്ര സർക്കാർ സമയം അനുവദിച്ചിരുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ പ്രഖ്യാപനം. തത്കാൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശിച്ചു. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ നമ്പർ ലഭ്യമാക്കണമെന്നും നിർദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് ...

Read More »