Home » മറുകാഴ്ച (page 4)

മറുകാഴ്ച

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; രാഷ്ട്രീയം എനിക്ക് താത്പര്യമുള്ള വിഷയമല്ല നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

രാഷ്ട്രീയമല്ല തന്റെ വഴിയെന്നും എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് തന്റെ താല്‍പര്യമെന്നും മോഹന്‍ലാല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ ആദ്യമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം. ‘അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ആശ്രയിക്കും.അതൊട്ടും എളുപ്പമല്ല താനും.എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാല്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തണമെന്ന താല്‍പര്യമില്ല.’- മോഹന്‍ലാല്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ബിജെപിയുടെ തിരുവനന്തപുരം ...

Read More »

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,600 രൂപ

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,075 രൂപയും പവന് 24,600 രൂപയുമാണ് നിരക്ക്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമായിരുന്നു ജനുവരി 17ലെ സ്വര്‍ണ്ണ വില. ഇതോടെ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയായി. വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.

Read More »

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാര്‍: മുഖ്യമന്ത്രി

ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുന്നോട്ട് പോക്ക് തടയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നു പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപത്തിനായി നീക്കം നടന്നതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കരുതലോടെയാണു നീങ്ങുന്നത്. ജനങ്ങളുടെ സഹകരണവും വേണം. ചില കാര്യങ്ങൾ ...

Read More »

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ല: മഞ്ജു വാര്യര്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി മഞ്ജു വാര്യര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതും സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു. മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. അത്തരം ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ല. ഇതിനുവേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ല. താന്‍ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. അതിന്റെ ഇടയിലാണ് ഇത്തരം വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. കേട്ടതല്ലാതെ വാര്‍ത്ത ...

Read More »

പ്രവാസികളെ ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും: സുഷമാ സ്വരാജ്‌

പ്രവാസി കൂട്ടായ്മകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിയമഭേഗദതിക്കൊരുങ്ങുന്നു. പ്രവാസി ഭാരതി സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. പുതിയ എമിഗ്രേഷന്‍ ബില്ലിന്‍മേല്‍ ചര്‍ച്ച നടത്താനും സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിലവില്‍ ആധാര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. ആധാര്‍ ആക്ട് പ്രകാരം പ്രവാസികള്‍ക്ക്ആധാര്‍കാര്‍ഡിന് അര്‍ഹതയും ഇല്ല. ഇന്ത്യയിലെ പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കെ പ്രവാസി സമൂഹം വലിയ പ്രയാസം നേരിടുന്നുണ്ട്. നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി ആധാര്‍ ആക്ടില്‍ പ്രവാസികളെ കൂടി ...

Read More »

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രത്യേക ഒ.പി; രാജ്യത്തിന് മാതൃകയായി കോഴിക്കോട് ബീച്ച് ഗവ. ആശുപത്രി

കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മാത്രമായുള്ള ഒപി വിഭാഗം ഇന്നു ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 10ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം.ആര്‍.അനിത ഉദ്ഘാടനം ചെയ്യും. എല്ലാ ബുധനാഴ്ചകളിലും നിലവിലെ ഒപി സമയത്തു തന്നെയാണു പ്രത്യേക ഒപിയും പ്രവര്‍ത്തിക്കുക. പിങ്ക് നിറത്തിലുള്ള പ്രത്യേക ഒപി കാര്‍ഡാണു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നല്‍കുന്നത്. ഇതിന് പ്രത്യേക ഫീസ് ഇല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ഒപിയിലേക്കു മാത്രമായി ഡോക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനത്തിനു തിയതി നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിയുടെ അസൗകര്യം മൂലം നടന്നില്ല. തുടര്‍നടപടികള്‍ താമസിച്ചതിനെ തുടര്‍ന്ന് ലീഗല്‍ ...

Read More »

ആലപ്പാട് ജനകീയസമരം: സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാവില്ലെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നും അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Read More »

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു. ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്തുവെച്ചു നടക്കുന്ന ഈ കലാ-സാഹിത്യ മാമാങ്കത്തിന് വൈകിട്ട് ആറ് മണിയ്ക്ക് ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായര്‍ തിരി തെളിയ്ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, എം.കെ. രാഘവന്‍ എം.പി, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എം.കെ. മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍(മേയര്‍), നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയ് വാള്‍തര്‍, കളക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരം ...

Read More »

ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം തടയാനാകില്ലെന്ന് മന്ത്രി കെ രാജു

അഗസ്ത്യാര്‍കൂടത്തില്‍ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നാണ് മന്ത്രി കെ രാജുവിന്റെ വിശദീകരണം. ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് ...

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ജന്മദിനത്തില്‍ കളര്‍ വസ്ത്രമിടാം; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

സ്‌കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) അറിയിച്ചു. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കാതറിന്റെ പരാതിയില്‍ വ്യക്തമാക്കി. ഇതിനെതുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന ...

Read More »