Home » നമ്മുടെ മലപ്പുറം

നമ്മുടെ മലപ്പുറം

ഏറനാടൻ ശഹീദന്മാരുടെ മരണാനന്തര ഇടപെടൽ! വിജയരാഘവനിത് ചരിത്രനിയോഗം

കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ താൽക്കാലിക ഒഴിവിലേക്കാണെങ്കിലും വാരിയൻകുന്നത്തിന്റെ ചോരകിടക്കുന്ന മണ്ണിൽനിന്നുള്ള എ വിജയരാഘവൻ, ഒരു നിയോഗം ഏല്പിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു. ഇ രാജേഷ് എഴുതുന്നു   ഒടുവിൽ മലപ്പുറത്തിന് ഒരു സിപിഎം സെക്രട്ടറിയെ കിട്ടി. ഇന്ത്യയിലെ കർഷകസമരങ്ങളുടെ ഒന്നാംനിരയിൽവരുന്ന മലബാർ കലാപത്തിന്റെ നൂറാംവർഷത്തിൽ, കറങ്ങിത്തിരിഞ്ഞ് ആ പദവി മലപ്പുറത്തെ തേടിവന്നു! കമ്യൂണിസ്റ്റുകാർ എടുത്തുപറയാൻ മറക്കുകയും മടിക്കുകയും ചെയ്യുന്ന സമരപാരമ്പര്യമാണ് മലബാർ കലാപ പരമ്പരയുടേത്. പിണറായിക്കും കല്ലായിക്കും മുന്നേ ഇവിടെയുയർന്ന കർഷക ഉയിർത്തെഴുന്നേൽപ്പുകളാണ് ഇന്ത്യയിലെത്തന്നെ വിവിധ കാർഷികസമരങ്ങളുടെ ആദ്യതരംഗം. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും വയലാറും തൊട്ട് കേരളത്തിലെ ഏതു ...

Read More »

പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗാണെങ്കിൽ തരക്കേടില്ലായിരുന്നു!

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവിന് മുസ്ലിംലീഗ് നേതാവ് അയച്ചതെന്ന് പേരിൽ വോയ്‌സ് ക്ലിപ്പ് വൈറലാവുന്നു. മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽനിന്നെന്ന പേരിലാണ് വോയ്‌സ് ക്ലിപ്പ് ജില്ലയൊട്ടാകെയും പുറത്തേക്കും പറന്നു നടക്കുന്നത്. ഒരു കാലത്ത് വളരെ സാധാരണമായിരുന്നതും, സമീപകാലത്ത് പരസ്യമായി ഇല്ലാതിരുന്നതുമായ ആവശ്യമാണ് ക്ലിപ്പിൽ ലീഗ് നേതാവ് തുറന്നുതന്നെ ഉന്നയിക്കുന്നത് – പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗിനായിരുന്നെങ്കിൽ തരക്കേടില്ല! ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം: ‘ഞാനൊരു കാര്യം ചോദിക്കട്ടെ, ഇബ്രാഹിമേ. എന്ത് പണ്യാ ജ്ജ് ചെയ്തക്കണ്? അനക്ക് തോന്ന്ണ്ടോ ഇതൊരു നല്ല കാര്യാണ്ന്ന്? അവനോന്റെ പെണ്ണ്ങ്ങളെ ...

Read More »

കൊറോണക്കാലത്തും കാരുണ്യമായി സുലൈമാൻ ഹാജി

പ്രവാസിയും വ്യവസായ പ്രമുഖനുമായ കാട്ടുപരുത്തി സുലൈമാൻ ഹാജി സ്വന്തം നാട്ടുകാർക്ക് ഈ കൊറോണക്കാലത്തും താങ്ങും തണലുമാവുകയാണ് . കൊറോണയിൽ ജീവിതം വഴിമുട്ടിയ നിത്യതൊഴിലുകാർക്കും ഇടത്തരക്കാർക്കും വിഷു ആഘോഷിക്കുവാൻ പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ കിറ്റ് തയ്യാറാക്കി എത്തിച്ചുകൊടുത്താണ് സുലൈമാൻഹാജി മാതൃകയാകുന്നത്‌. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വരന്റീനിൽ പാർപ്പിക്കാൻ തന്റെ സ്കൂൾ വിട്ട് തരാമെന്നും സുലൈമാൻ ഹാജി അറിയിച്ചിട്ടുണ്ട്. ജാതി-മത-വർഗ ചിന്തകൾക്കതീതമായി എന്നും മുതുവല്ലൂരിലെയും കൊണ്ടോട്ടിയിലേയും ജനങ്ങൾക്കൊപ്പം നിൽക്കുന്ന സുലൈമാൻ ഹാജി നാടിന് ഏതു പ്രതിസന്ധിയിലും കൈതാങ്ങായി നിൽക്കുന്നതാണ് നാട്ടുകാരുടെ അനുഭവം.  

Read More »

സംസ്ഥാനത്തെ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്‌. 8,9 ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.

Read More »

കൊവിഡ് 19: കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് എംഎല്‍എമാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന. അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളില്‍ ഉള്‍പ്പെടെ വൈറസ് ബാധിതന്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് പുലര്‍ച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് ...

Read More »

കൊവിഡ് 19: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊവിഡ് 19 പശ്ചാത്തലത്തില്‍ സിബിഎസ്ഇയുടെ 10, പ്ലസ്ടു അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ പരീക്ഷകളും മാര്‍ച്ച് 31 ന് ശേഷം നടത്താവുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ ...

Read More »

കൊറോണ ഭീതി: റെയിൽവേ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേയിൽ തീവണ്ടി യാത്രക്കാരിൽ വൻ കുറവ്. തിരുവനന്തപുരം ഡിവിഷനിൽ ജനറൽ കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം 61 ശതമാനം കുറഞ്ഞു. മാർച്ച് 10ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15ന് 80,188 പേരായാണ് കുറഞ്ഞത് മാർച്ച് പത്തിന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്രക്കാരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു തുടങ്ങിയത്. ജനറൽ കോച്ചുകളിലെ ശരാശരി ദിവസ വരുമാനം ഒരു കോടിയിൽ നിന്ന് 80 ലക്ഷമായി താഴുകയും ചെയ്തു. റിസർവേഷൻ ചെയ്ത യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുന്നതും കൂടിവരികയാണ്. ...

Read More »

കൊറോണ വൈറസ്; ബാറുകൾ പൂട്ടില്ല, അണുവിമുക്തമാക്കാൻ നിർദേശം

കൊറോണ ആശങ്കയിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ബാറുകൾ അണുവിമുക്തമാക്കാനും ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനായി മേശകൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുമാണ് നിർദേശം. രണ്ടാം ഘട്ട കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി കൂടുതൽ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, സമൂഹജീവിതം പൂർണമായും ഇല്ലാതാക്കേണ്ടതില്ലെന്നും അതിൻ്റെ ആവശ്യമില്ലെന്നുമാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമാണ് പുതിയ ക്രമീകരണങ്ങൾ.

Read More »

കൊവിഡ് 19; മരണം 7,000 കടന്നു

കൊറോണ വെെറസ് ബാധയെ തുടർന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. 7,007 പേരാണ് ഇതുവരെ മരിച്ചത്. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158പേര്‍ മരിച്ചു. ലോകത്താകെ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അഞ്ഞൂറ്റിമുപ്പത്തിയാറ് പേരാണ്. രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങൾ നടപടി കടുപ്പിച്ച് രംഗത്തെത്തി. ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്സർലൻഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികില്‍സയിലുള്ളത്. യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗിതകൾ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയിൽ ഇന്നലെ മാത്രം 349 ...

Read More »

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. ചത്ത കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച് അധികൃതര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്കയച്ച മൂന്ന് സാമ്പിളുകളില്‍ രണ്ടും പോസീറ്റിവാണെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കളക്ട്രറേറ്റില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ...

Read More »