Home » വാർത്തകൾ

വാർത്തകൾ

ആലപ്പാട് ഖനനം: സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

ആലപ്പാട് അനധികൃത ഖനനം നടത്തണം എന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന് നടക്കും.വൈകിട്ട് മന്ത്രി ഇപി ജയരാജന്‍ സമരസമതി നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ഖനനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഈ റിപ്പോര്‍ട്ട് ലഭിക്കുംവരെ തീരം ഇടിയാന്‍ കാരണമാകുന്ന സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

Read More »

ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം;കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനമേറ്റു. തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ സുമതി ...

Read More »

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിർമിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ കന്യാകുമാരി കോറിഡോർ ഉടൻ യാഥാർത്ഥ്യമാക്കും. ചില പദ്ധതികൾ മുടങ്ങികിടക്കുകയാണ്. മുപ്പത് വർഷമായി മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ട്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പദ്ധതികൾ വൈകിപ്പിച്ച് പൊതുപണം പാഴാക്കരുത്. എല്ലാവരുടേയും വികസനമാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം വലിയ പരിഗണന നൽകി.നിരവധി പദ്ധതികൾക്ക് കേരളത്തിന് കേന്ദ്രം പണം അനുവദിച്ചു.കേരള പുനർനിർമ്മാണത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അദ്ധ്യക്ഷത ...

Read More »

പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍

കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ബോബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരെയാണ് പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തത്.

Read More »

ഇഖാമ പുതുക്കുന്നതില്‍ വീഴ്ചവരുത്തുന്നവരെ നാടുകടത്തും: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ഹവിയ്യതു മുഖിം എന്നറിയപ്പെടുന്ന അഞ്ചു വര്‍ഷം കാലാവധിയുളള താമസാനുമതി രേഖയാണ് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് മൂന്ന് വര്‍ഷമായി വിതരണം ചെയ്യുന്നത്. ഓരോ വര്‍ഷവും പുതിയ കാര്‍ഡ് വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് അഞ്ച് വര്‍ഷം കാലാവധിയുളള കാര്‍ഡ് വിതരണം ആരംഭിച്ചത്. ഇതില്‍ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്താറില്ല. എന്നാല്‍ ഓരോ വര്‍ഷവും നിശ്ചിത ഫീസ് ...

Read More »

മകരവിളക്ക് മഹോത്സവം ഇന്ന് ; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്‌

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല. പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. ജ്യോതി ദര്‍ശനത്തിനായുള്ള എല്ലാ ഒരുക്കുങ്ങളും പമ്പയിലും സന്നിധാനത്തും പൂര്‍ത്തിയായി. മകരവിളക്കിനോടനുബന്ധിച്ച് കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് തിരുവാഭരണം ശരംകുത്തിയില്‍ എത്തിച്ചേരുക. തുടര്‍ന്ന് അധികൃതര്‍ വരവേറ്റ് എത്തിക്കുന്ന തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിക്കും. ജ്യോതി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പമ്പയിലും സന്നിധാനത്തും പൂര്‍ത്തിയായി.രാത്രി 7.52 നാണ് അഭിഷേകവും സംക്രമ പൂജയും നടക്കുക. സാന്നിധാനത്തും പരിസരങ്ങളിലുമായി ...

Read More »

ആലപ്പാട് ജനകീയസമരം: സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാവില്ലെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നും അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Read More »

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു. ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്തുവെച്ചു നടക്കുന്ന ഈ കലാ-സാഹിത്യ മാമാങ്കത്തിന് വൈകിട്ട് ആറ് മണിയ്ക്ക് ജ്ഞാനപീഠ ജേതാവായ എം.ടി വാസുദേവന്‍ നായര്‍ തിരി തെളിയ്ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, എം.കെ. രാഘവന്‍ എം.പി, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എം.കെ. മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍(മേയര്‍), നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയ് വാള്‍തര്‍, കളക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരം ...

Read More »

മിഠായി തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കോഴിക്കോട് സിറ്റി പൊലീസാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ കാണുന്നവരെ സംബന്ധിക്കുന്ന വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന കുറിപ്പും ചിത്രങ്ങളിലുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചിരുന്നു. കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പല സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വ്യാപകമായ ആക്രമണം അഴിച്ചുവിട്ട സംഘം ഒരു മതവിഭാഗത്തിനെതിരെ ഭീഷണി മുഴക്കി. സമരത്തില്‍ ആക്രമി സംഘം വിദ്വേഷ മുദ്രാവാക്യം മുഴക്കിയതും പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രദേശത്ത് ലാത്തിചാര്‍ജ് ...

Read More »

സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും

ലോക്‌സഭയില്‍ പാസായ സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. ലോക്‌സഭയില്‍ പാസാവുകയും കോണ്‍ഗ്രസ് അനുകൂലിക്കുന്നതിനാലും രാജ്യസഭയിലും ബില്‍ പാസായേക്കും. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ക്കാനുള്ള സാഹചര്യം പോലും പ്രതിപക്ഷത്തിന് ലഭിച്ചിരുന്നില്ല. വളരെ തിടുക്കത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍, ശിവസേന, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ കൂടെ ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസിനും പിന്തുണയ്‌ക്കേണ്ടി വരികയായിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നോക്ക വോട്ടുകള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ...

Read More »