Home » വാർത്തകൾ (page 4)

വാർത്തകൾ

ബുൾബുൾ ചുഴലി: ബംഗാളിലും ഒഡിഷയിലുമായി ഒൻപത് മരണം

Read More »

ഇറാൻ പുതിയ എണ്ണപ്പാടം കണ്ടെത്തി; അയ്യായിരം കോടി ബാരൽ നിക്ഷേപമെന്നു പ്രസിഡണ്ട്

അയ്യായിരം കോടി ബാരൽ അസംസ്‌കൃത എണ്ണ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയെന്ന് ഇറാൻ. അമേരിക്കൻ ഉപരോധംകാരണം രാജ്യത്തിന് പുറത്തേക്ക് എണ്ണവില്പന നടത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായ ഖുസസ്ഥാനിലാണ് പുതിയ എണ്ണഖനിയെന്നു പ്രസിഡണ്ട് അറിയിച്ചു. നിലവിൽ 15000 കോടി ബാരലാണ് ഇറാന്റെ എണ്ണനിക്ഷേപം. ലോകത്തെ എണ്ണനിക്ഷേപത്തിൽ നാലാമതും പ്രകൃതിവാതക നിക്ഷേപത്തിൽ രണ്ടാമതുമാണ് നിലവിൽ ഇറാൻ. 6500 കോടി ബാരൽ എണ്ണനിക്ഷേപം കണക്കാക്കുന്ന അഹ്‌വാസ് കഴിഞ്ഞാൽ  രണ്ടാമത്തെ എണ്ണനിക്ഷേപകേന്ദ്രമാവും ഇനി ഖുസസ്ഥാനിലേത്.

Read More »

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി; ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു

Read More »

രാവണനിൽനിന്നു ബാബറിലേക്ക്; ചരിത്രം വില്ലന്മാരെയുണ്ടാക്കുന്നത്

1980ൽ ആരംഭിച്ച രാമജന്മഭൂമിപ്രസ്ഥാനത്തിനും ‘രാമായണനന്മ’യുടെ വിജയം പ്രഖ്യാപിക്കാൻപോന്ന ഒരു ‘ദുഷ്ടശക്തി’യെ വേണമായിരുന്നു. കൊളോണിയൽ അനുഗ്രഹാശിസ്സുകളോടെ പിറവികൊണ്ട നവരാഷ്ട്രീയത്തിൽ രാവണന്റെ സ്ഥാനം ബാബറിനായി – ധ്രുവൻ എഴുതുന്നു   ബാബർ. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുംവില്ലന്റെ കുപ്പായം പേറുന്ന നാമം. 1483ൽ ജനിച്ച്, 1530ൽ മരണമടഞ്ഞു ചെങ്കിസ് ഖാന്റെ ഈ പിൻഗാമി. അതിനിടയിൽ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ അധിപനായി വാണത് വെറും നാലുവർഷം. എന്നാൽ തന്റെ ജനനത്തിനും സഹസ്രാബ്ദങ്ങൾ മുമ്പത്തെ പുരാണഗാഥകളിലെ വരെ പ്രതിനായകനായി പ്രതിചേർക്കപ്പെട്ടിരിക്കുന്നു ഇന്ന് പൊതുബോധത്തിൽ, ഈ മുഗൾ സുൽത്താൻ! ആ സാമാന്യബോധം ...

Read More »

ഇനി രജിസ്‌ട്രേഷൻ ദിനങ്ങൾ; സിനിമാ തിരഞ്ഞെടുപ്പു വിവാദവും ഉച്ചസ്ഥായിയിലേക്ക്

മേളയുടെ ഓഫ് ലൈന്‍ രജിസ്ട്രേഷനാണ് നവംബര്‍ എട്ടിന് ആരംഭിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ചലച്ചിത്രമേളയിലേക്കുള്ള എൻട്രി തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളെച്ചൊല്ലി  ഭിന്നാഭിപ്രായങ്ങൾ കൂടുതൽ ശക്തമായി ഉയരുകയാണ്. ചലച്ചിത്ര പ്രവർത്തകനും ട്രോപ്പിക്കൽ സിനിമയുടെ കോ-ഫൗണ്ടറുമായ കെ.ആർ. മനോജ് എഴുതുന്നു: ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്? “ആരാണ് ക്യൂറെറ്റർ? എന്താണ് ക്യുറെറ്റിങ്? നമ്മുടെ ചലച്ചിത്ര അക്കാദമി അങ്ങനെ എന്തെങ്കിലും പ്രവർത്തനം നടത്തുന്നുണ്ടോ? അതീവശ്രദ്ധയോടെ, കരുതലോടെ ചിത്രങ്ങൾ കാണുകയും അവയുടെ കാഴ്‌ച/വായനാ സാധ്യതകൾ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്ത് ...

Read More »

ഇത് ബംഗാൾ മോഡൽ പരീക്ഷണം

ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് കത്തെഴുതി: ‘ഹിംസയിലും വ്യക്തിപരമായ ഉന്മൂലനത്തിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴക്കൽ ആയിരുന്നു.’ ഹിംസയുടെ അതേ പിഴച്ച വഴികളിലൂടെ സഞ്ചരിക്കുകയാണ് മാവോയിസ്റ്റുകൾ എന്ന് എം. ബി. രാജേഷ് മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടികളോടുള്ള പ്രതികരണങ്ങളുടെ ഒരു പൊതുസ്വഭാവം അവരെ ആദർശാത്മക വിപ്ലവകാരികളും നിഷ്കളങ്കരുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നതാണ്. എന്താണ് വസ്തുത? ‘തോക്കേന്തിയ ഗാന്ധിയന്മാ’രാണോ മാവോയിസ്റ്റുകൾ? പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ച്  2004ൽ ഉണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ...

Read More »

ഇതെല്ലാം വിപ്ലവപ്രവർത്തനമാണെന്നു കരുതാൻ പ്രയാസമുണ്ട്

‘മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത് ഭരണകൂടഭീകരതയാണെന്ന് രമേശ്‌ ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും ഗർജിക്കുമ്പോൾ അവർ ഉദ്ദേശിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയാണ്. അവരുടെ ആക്രോശങ്ങളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവരാനും, തങ്ങൾ ചെയ്യാൻ  ഉദ്ദേശിക്കുന്നതെന്തെന്നു സത്യസന്ധമായി തുറന്നു പറയാനും മാവോയിസ്റ്റുകൾ ബാധ്യസ്ഥരാണ്.’ യുഎപിഎ ചുമത്തിയതിനോടുള്ള പ്രതിഷേധത്തിൽ പങ്കുചേരുമ്പോഴും, മാവോയിസ്റ്റുകൾ മറുപടി പറയേണ്ട ചില കാര്യങ്ങൾ ഉന്നയിക്കുന്നു, ഡോ. കെ. എൻ. ഗണേഷ്. ‘കോഴിക്കോട് മാവോയിസ്റ്റ് രേഖകളും കോഡും കണ്ടെടുത്തതിനു പൊലീസ് യുഎപിഎ ചുമത്തിയതിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ പങ്കു ചേരുന്നു. ലഘുലേഖകൾ കയ്യിൽ വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും കൊണ്ടു മാത്രം ...

Read More »

തരിഗാമിയെ ഡൽഹി എയിംസിലേക്ക്‌ മാറ്റാൻ സുപ്രീകോടതി ഉത്തരവ്‌

ശ്രീനഗറിൽ വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെയും ഹർജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. നാല് തവണ കുൽഗാം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലിൽ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഹർജി നൽകിയത്. സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവും അനുമതിയും തേടി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക് തരിഗാമിയെ കാണാൻ പോയിരുന്നു. പ്രത്യേക സുരക്ഷയോടെയാണ് യെച്ചൂരി അന്ന് തരിഗാമിയെ കാണാൻ പോയത്. ഒരു ദിവസം ശ്രീനഗറിൽ തരിഗാമിയ്ക്ക് ഒപ്പം ...

Read More »

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 320 രൂപ കൂടിയിട്ടുണ്ട്. ഇതോടെ സ്വര്‍ണവില പവന് 28,320 രൂപയായി. ഇത് വിപണിയിലെ സർവകാല റെക്കോഡാണ്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. വിവാഹ സീസണ്‍ തുടങ്ങിയതോടെയാണ് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത്. ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27,840 വരെ താഴ്‌ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നു

Read More »

‘സ്ത്രീശക്തി’ പുരസ്കാരം മന്ത്രി കെകെ ശൈലജയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഈ വര്‍ഷത്തെ സ്ത്രീ ശക്തി പുരസ്കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം. ആഗസ്റ്റ് 26 ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ ടാഗോര്‍ സെന്‍റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെകെ ശൈലജയ്ക്ക് സ്ത്രീശക്തി പുരസ്കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം . ഗായിക വൈക്കം വിജയലക്ഷ്മി , സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമൻ, ആദിവാസി നേതാവ് സികെ ജാനു, വിദ്യാഭ്യാസ പ്രവര്‍ത്തക സന്ധ്യ പ്രജിൻ, ...

Read More »