Home » ന്യൂസ് & വ്യൂസ്

ന്യൂസ് & വ്യൂസ്

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും. രാഹുലിന് വേണ്ടി പിന്മാറിയെന്ന് ടി സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നും സിദ്ധിഖ് അറിയിച്ചു രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെ പി സി സി ആവശ്യപ്പെട്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവിൽ വയനാട്ടിൽ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുകൂലതീരുമാനം ...

Read More »

കേരളത്തില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് ശരാശരിയിലും നാല് ഡിഗ്രിവരെ കൂടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിട്ടില്ല. ഈ വരുന്ന 23-24 തീയ്യതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയരാം എന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 25-26 തീയ്യതികളില്‍ മൂന്ന് മുതല്‍ നാല് ...

Read More »

മലയാളികളെ അധിക്ഷേപിച്ചതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

കേരളത്തെ അപമാനിച്ച കേസില്‍ അര്‍ണാബ് ഗോസ്വാമിയോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. അര്‍ണാബ് ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. ലോകത്തിലെ മലയാളികളെ ഏറെ ചൊടിപ്പിച്ച പ്രസ്താവനയായിരുന്നു അര്‍ണാബിന്റേത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കാന്‍ യു.എ.ഇ. ഭരണകൂടം സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെതിരേ മലയാളികളില്‍നിന്ന് ശക്തമായ പ്രതികരണമുയര്‍ന്നപ്പോഴാണ് ‘ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ചാനലിലൂടെ ...

Read More »

വടകരയില്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ കെ. മുരളീധരന്‍ എംഎല്‍എ മത്സരിക്കും. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കെ. മുരളീധരനെ യുഡിഎഫ് രംഗത്ത് ഇറക്കിയത്. വടകരയില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസി, എഐസിസി നേതൃത്വം സംയുക്തമായാണ് തീരുമാനിച്ചത്. നേരത്തെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെ. മുരളീധരന്‍ വടകരയില്‍ എത്തുന്നത്.

Read More »

വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥി

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ കെ. മുരളീധരന്‍ എംഎല്‍എ മത്സരിക്കും. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കെ. മുരളീധരനെ യുഡിഎഫ് രംഗത്ത് ഇറക്കിയത്. വടകരയില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസി, എഐസിസി നേതൃത്വം സംയുക്തമായാണ് തീരുമാനിച്ചത്. നേരത്തെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെ. മുരളീധരന്‍ വടകരയില്‍ എത്തുന്നത്.

Read More »

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപീകരിച്ചത്. ആദായനികുതി വകുപ്പ് ജോ. കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസി. കമ്മീഷണര്‍ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകള്‍ പ്രവര്‍ത്തിക്കുക. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസറും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുമുണ്ടാവും. ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് സ്‌ക്വാഡുകളുമായി യോജിച്ചാവും ഇവര്‍ പ്രവര്‍ത്തിക്കുക. ആദായനികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ...

Read More »

യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും

സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ പ്രഖ്യാപനം വൈകുകയാണ്. അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിലെ പോരും വലിയ പ്രതിസന്ധിയായി തുടന്നു. ഇതിനൊക്കെ ഇടയിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യര്‍ത്ഥന നടത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം ...

Read More »

പിജെ ജോസഫിന് സീറ്റ് നിഷേധിച്ചു; കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി എം ജോർജ്ജും പദവി രാജിവച്ചു. നാല് ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ പാർട്ടിക്കുള്ളത്. തുടർന്ന് കേരള കോൺഗ്രസ് സ്ഥാനാർഥി തർക്കത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് ഇടപെടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ച ഉണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. ...

Read More »

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: കുമ്മനം രാജശേഖരന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. ശബരിമല വിഷയം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തുവെന്ന് കരുതുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്തെത്തിയ ...

Read More »

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് : ഏപ്രിൽ 4 വരെ പത്രിക സമർപ്പിക്കാം.

കേരളത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഏപ്രിൽ 23ന‌് ഒറ്റഘട്ടമായി നടക്കും. വോട്ടെടുപ്പിനുശേഷം ഒരുമാസം കഴിഞ്ഞ‌് മെയ‌് 23നാണ‌് വോട്ടെണ്ണൽ. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ്‌ സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയത‌ി ഏപ്രിൽ എട്ടാണ്‌. 17–-ാം ലോക‌്സഭയിൽ കേരളത്തിൽനിന്നുള്ള ഇരുപത‌് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ രണ്ടരക്കോടി പേർക്കാണ‌് വോട്ടവകാശം. 2,54,08,711 വോട്ടർമാരിൽ 1,31,11,189 പേർ വനിതകളാണ‌്. പുരുഷന്മാർ 1,22,974,03. ഈ വർഷം ജനുവരി 30 വരെയുള്ള കണക്കാണിത‌്

Read More »