Home » ന്യൂസ് & വ്യൂസ് (page 117)

ന്യൂസ് & വ്യൂസ്

പ്രഫ. രവീന്ദ്രനാഥ്, ഈ മാടമ്പിത്തത്തെ താങ്കൾ എന്തു ചെയ്യാൻ പോകുന്നു?

അതെന്തായാലും നന്നായി. ഇനി മുണ്ടശ്ശേരിയുടെയും വിദ്യാഭ്യാസ ബില്ലിന്റെയുമൊന്നും വീരകഥകൾ വല്ലാതെ കേൾക്കേണ്ടി വരില്ല. മൂലത്തിന് പാരകേറ്റിയിട്ടും ജീവൻ പോകാതിരുന്ന അധ്യാപകന്, മരിക്കാതെ പോയതിനാണോ എന്തോ, ശിക്ഷ തുടരാൻ മാനേജർ തമ്പ്രാൻ കല്പിച്ച് ഉത്തരവായിരിക്കുന്നു. എൽ ഡി എഫിന്റെ തിണ്ണയിൽ കയറാൻ ഇടം കിട്ടിയെങ്കിൽ, തിണ്ണമിടുക്കും കാണിക്കാം ബാലകൃഷ്ണപിള്ളക്ക്. അതത്രക്കും സ്വാഭാവികം. അങ്ങനെയാണോ? കുപ്രസിദ്ധമായ വാളകം സ്കൂൾ അധ്യാപകാക്രമണ കേസിൽ അധ്യാപകൻ കൃഷ്ണകുമാറിനെ സ്കൂൾ മാനേജർ കൂടിയായ ആർ ബാലകൃഷ്ണപിള്ള എന്ന പുത്തൻകൂറ്റ് ഇടതുപക്ഷ നേതാവ് സസ്പെന്റ് ചെയ്തിരിക്കുന്നു. എന്തായാലും മാനേജരെ ആക്രമിച്ചുവെന്നാരോപിച്ചല്ല സസ്പെൻഷൻ. പിള്ളയുടെ ...

Read More »

‘സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ അധികാര വീതുവെപ്പുശാലകളില്‍ ഒത്തുതീര്‍ന്നാലും ചോദ്യങ്ങള്‍ ക്ലാസ് മുറിയില്‍ ബാക്കി നില്‍ക്കുക തന്നെയാണ്. ആര്‍എംപി ആ ചോദ്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നു’-കെകെ രമ

ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കമ്മ്യൂണിസം രക്തത്തിലലിഞ്ഞ ഒരു ഗ്രാമമൊട്ടാകെ ആ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍   ആര്‍എംപിയുടെ രാഷ്ട്രീയ ഭാവിയെന്ത് എന്ന ചോദ്യത്തിന് കെകെ രമയുടെ മറുപടി. വടകര മേഖലയില്‍ യുഡിഎഫ് നേടിയ വിജയങ്ങളുടെ പാപഭാരം മുഴുവന്‍ ആര്‍എംപിയുടെ ചുമലില്‍ വെക്കുന്ന ...

Read More »

ആര്‍എംപിക്ക് മുന്നില്‍ ഇനിയെന്ത്?

തെരഞ്ഞെടുപ്പ് മാനദണ്ഡമാക്കി അളക്കാവുന്നതല്ല ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രസക്തി. സമൂഹം നേരിടുന്ന വിഷയങ്ങളോടുള്ള പ്രസ്ഥാനത്തിന്റെ നിലപാടുകളും, പ്രതീക്ഷയര്‍പ്പിക്കുന്ന ജനതയ്ക്ക് പ്രസ്ഥാനം നല്‍കുന്ന പ്രത്യയശാസ്ത്ര ഇന്ധനവുമാണ് ഓരോ പാര്‍ട്ടിയുടെയും പ്രസക്തി വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന്റെ വലതുവത്ക്കരണം ചൂണ്ടിക്കാട്ടി ചുവപ്പിന് ചുവപ്പ് പോരെന്ന് പറഞ്ഞവർ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്നുവേണം ആര്‍എംപിയെ പരിശോധിക്കാന്‍. ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടി ...

Read More »

ഇടതിനെ ഇടനെഞ്ചിലേറ്റി കേരളം

പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനെ ഇടനെഞ്ചിലേറ്റി കേരളം. 90ഓളം സീറ്റിലാണ് ഇടത് മുന്നണി വിജയം നേടിയത്.

Read More »

തിരുവമ്പാടി അട്ടിമറിജയം; ജോര്‍ജ്ജ് എം തോമസ് വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫലം  കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് എം തോമസ് വിജയിച്ചു.  ശക്തമായ പോരാട്ടം നടന്ന തിരുവമ്പാടി മണ്ഡലത്തില്‍ 3008 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജോര്‍ജ്ജ് എം തോമസ് വിജയിച്ചത്.

Read More »

എല്‍ ഡി എഫിന് 90 മുതല്‍ 95 സീറ്റുകള്‍, യുഡിഎഫിന് 45 മുതല്‍ 50 വരെ സീറ്റ്, എന്‍ഡിഎക്ക് സീറ്റില്ല

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 90 മുതല്‍ 95 സീറ്റുകള്‍ വരെ  നേടി അധികാരത്തില്‍ വരുമെന്ന് കാലിക്കറ്റ് ജേര്‍ണല്‍ നടത്തിയ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു. ചാഞ്ചാട്ട സ്വഭാവവും,  അട്ടിമറി പ്രവണതകള്‍ ഉള്ളതുമായ 50ഓളം മണ്ഡലങ്ങളില്‍ വ്യക്തികളില്‍ നിന്നും,  രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സര്‍വ്വേയില്‍ എല്‍ ഡി എഫിന് 95 വരെ സീറ്റും യുഡിഎഫിന് 45 മുതല്‍ 50 വരെ സീറ്റിലും വിജയസാധ്യത കാണുന്നു. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെങ്കിലും എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സര്‍വ്വേ നല്‍കുന്ന ...

Read More »

രാഷ്‌ട്രീയക്കാര്‍ ശ്രദ്ധിക്കാന്‍: പാവങ്ങള്‍ അപകടം മണത്തറിയും!

ശല്യമെന്നു തോന്നുന്നവരെ മതഫാസിസം വകവരുത്തും. പുരസ്‌കാരം തന്നത്‌ ഇവരല്ലല്ലോ, ഞാനെന്തിനു തിരിച്ചു നല്‍കണം! മതഫാസിസത്തെ തടയാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും യോജിക്കണം. വാതില്‌ക്കല്‍ ഫാസിസഭൂതം വന്നുനില്‌ക്കുമ്പോഴും രാഷ്‌ട്രീയക്കാര്‍ക്ക്‌ കുടുംബകലഹം! അഴിമതിയോടുള്ള ജനങ്ങളുടെ പ്രതികരണം വയലന്റായിരിക്കും; രാഷ്‌ട്രീയക്കാര്‍ ജനങ്ങളെ മറന്നാല്‍ നേട്ടം ഫാസിസത്തിനായിരിക്കും. ചിലര്‍ ഇന്റര്‍നെറ്റില്‍നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ച്‌ കെട്ടിടം ഉണ്ടാക്കുന്നതുപോലെ നോവലുകള്‍ നിര്‍മ്മിക്കുന്നു. അന്താരാഷ്‌ട്ര പുസ്‌തകമേളക്ക്‌ ബഹ്‌റൈനില്‍ എത്തിയ എം മുകുന്ദൻസംസാരിക്കുന്നു / അഭിമുഖ൦: പി എൻ അനസ് പുസ്‌തക മേളയിലെ പ്രസംഗത്തിലെ പ്രധാന ഭാഗം കേരളത്തില്‍ യുവ തലമുറ വായന ആഘോഷമാക്കി മാറ്റി എന്നായിരുന്നല്ലോ? ...

Read More »

ഭൗതിക വികസനമുണ്ട് പക്ഷേ കര്‍ഷക ആത്മഹത്യക്ക് കുറവില്ല എം എന്‍ കാരശ്ശേരി

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രമുഖര്‍ കാലിക്കറ്റ് ജേര്‍ണലിന്റെ ‘വോട്ടൊരുക്ക’ത്തിലൂടെ തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുന്നു അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തില്‍ പേര് മോശമാക്കിയ സര്‍ക്കാര്‍ ആയതു കൊണ്ടു തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ കുറിച്ച് നല്ല അഭിപ്രായം ഇല്ല. കഴിഞ്ഞ അ!ഞ്ച് വര്‍ഷക്കാലയളവില്‍ പാലം, റോഡ്, ആശുപത്രി തുടങ്ങി ഭൗതിക വികസനം നടന്നിട്ടുണ്ടെങ്കിലും കര്‍ഷക ആത്മഹത്യക്ക് കുറവില്ല. മണ്ണ്, പാറ, മരം എന്നിവയെ നശിപ്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്തു. നാട് മുഴുവന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് വേണം എന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍, മറിച്ച് ഇവിടത്തെ കര്‍ഷകര്‍ ആത്മഹത്യ ...

Read More »

കേരളം ഇത്തവണ ഇടതിനൊപ്പം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 90 മുതല്‍ 95 സീറ്റുകള്‍ വരെ  നേടി അധികാരത്തില്‍ വരുമെന്ന് കാലിക്കറ്റ് ജേര്‍ണല്‍ നടത്തിയ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു. ചാഞ്ചാട്ട സ്വഭാവവും,  അട്ടിമറി പ്രവണതകള്‍ ഉള്ളതുമായ 50ഓളം മണ്ഡലങ്ങളില്‍ വ്യക്തികളില്‍ നിന്നും,  രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സര്‍വ്വേയില്‍ എല്‍ ഡി എഫിന് 95 വരെ സീറ്റും യുഡിഎഫിന് 45 മുതല്‍ 50 വരെ സീറ്റിലും വിജയസാധ്യത കാണുന്നു. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെങ്കിലും എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സര്‍വ്വേ നല്‍കുന്ന ...

Read More »

കൊടുവള്ളിയില്‍ ആവര്‍ത്തിക്കുമോ 2006ലെ എല്‍ഡിഎഫ് വിജയം

വര്‍ഷങ്ങളായി ലീഗ് ഭരിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ യുഡിഎഫിന്‍റെ സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ് കൊടുവള്ളി.  ലീഗില്‍ നിന്നും രാജിവെച്ച് ലീഗിനെതിരെ  മത്സരിച്ച  അഡ്വ. പിടിഎ റഹീമിലൂടെയാണ് മണ്ഡലം  ഒറ്റത്തവണ ഇടത്തോട്ട് തിരിഞ്ഞത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാ മണ്ഡലം. കോഴിക്കോട് ലോകസഭാമണ്ഡലത്തിലാണ് കൊടുവള്ളി ഉൾപ്പെടുന്നത്. മുസ്ലീം ലീഗിൻറെ കുത്തക മണ്ഡലം ആണ് കൊടുവള്ളി. 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ലീഗ് സ്ഥാനാർത്ഥികൾ അല്ലാതെ വേറെ ആരും ഇവിട നിന്നും ജയിച്ചിട്ടില്ല. ...

Read More »