Home » ന്യൂസ് & വ്യൂസ് (page 2)

ന്യൂസ് & വ്യൂസ്

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നിര്‍ദ്ദേശിച്ച ഡോക്ടര്‍ എം എ ഖാദര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ.ഇത് നടപ്പാക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളാണ് ്‌സ്റ്റേ ചെയ്തിരിക്കുന്നത്. വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ മികവ് ലക്ഷ്യമാക്കിയുള്ളതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ അധ്യയന വര്‍ഷം മുതല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കി വരുകയായിരുന്നു.

Read More »

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് പാകിസ്താന്‍ പ്രധാനാമന്ത്രി ഇമ്രാന്‍ ഖാന്‍ . എസ്.സി.ഒ സമ്മിറ്റില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലെത്തും മുമ്പാണ് ഇമ്രാന്റെ പ്രതികരണം. സൈനിക നടപടികളിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. കശ്മീര്‍ വിഷയങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യാമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

Read More »

ഇന്ന് മുതൽ സിനിമാ ടിക്കറ്റ് നിരക്കിൽ വർദ്ധനവ്

ഇന്നു മുതല്‍ സംസ്ഥാനത്ത് സിനിമാടിക്കറ്റുകള്‍ക്ക് വില കൂടും. ഇനിമുതൽ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി കഴഞ്ഞിട്ടുണ്ട്. കേന്ദ്രം ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പക്ഷേ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി തദ്ദേശഭരണവകുപ്പ് കൂട്ടിചേര്‍ത്തു. അങ്ങനെ ജിഎസ്ടി ഇളവിലൂടെ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതെയാകുകയായിരുന്നു. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഈ ഉത്തരവിറക്കിയത്. 2019ലെ കേരള ധനകാര്യബില്ലില്‍ ഇതിനുള്ള വ്യവസ്ഥകള്‍ ...

Read More »

ചികിത്സയിലുളള 3 പേർക്കും നിപയില്ല

നി ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി നിപാ രോഗം ഇല്ലെന്ന് പരിശോധനാ ഫലം. കളമശേരി, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നത്.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ്‌ മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്‌. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയി. വൈറസ് ബാധയെന്ന സംശയത്തിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തിൽ കഴിയുന്ന 329 പേർക്കും നിപാ ലക്ഷണങ്ങളില്ല. നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കടുത്ത മസ്തിഷ്ക ജ്വരം ...

Read More »

യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. ഭാവിയില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുവി കാന്‍ സജീവമാകുമെന്ന് താരം അറിയിച്ചു 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ...

Read More »

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി

സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വന്നു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് നിരോധനം. ജൂലൈ 31 ന് ട്രോളിങ് നിരോധനം അവസാനിക്കും. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് നിരോധനം ഇല്ല. മൺസൂൺ കാലത്ത് വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ബയോമെട്രിക് തിരിച്ചറിയിൽ കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നാലായിരത്തോളം ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്കു മീൻ പിടിക്കാൻ പോകുന്ന ഗിൽനെറ്റ്, ചൂണ്ട, പഴ്സീൻ ബോട്ടുകൾക്കും നിരോധനം ബാധകമാണ്. നിരോധനകാലത്ത് കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ...

Read More »

കേരളത്തില്‍ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജൂൺ 9 ന് ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ ...

Read More »

നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം

കൊച്ചിയിലെ നിപ ബാധിതനുമായി അടുത്തിടപഴകിയ ആറുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമണ് പുറത്തു വന്നത്. അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ...

Read More »

കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ വധഭീഷണി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരായ വധഭീഷണിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണി മുഴക്കിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം വന്നത്. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് 30നാണ് എന്‍ഡിഎ മന്ത്രിസഭയില്‍ പാര്‍ലിമെന്ററി-വിദേശകാര്യ സഹമന്ത്രിയായി രാജ്യസഭ എം.പിയായ മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്.;

Read More »

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്‌കാരം ...

Read More »