Home » നമ്മുടെ കോഴിക്കോട്

നമ്മുടെ കോഴിക്കോട്

കേരളത്തില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് ശരാശരിയിലും നാല് ഡിഗ്രിവരെ കൂടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിട്ടില്ല. ഈ വരുന്ന 23-24 തീയ്യതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയരാം എന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 25-26 തീയ്യതികളില്‍ മൂന്ന് മുതല്‍ നാല് ...

Read More »

മലയാളികളെ അധിക്ഷേപിച്ചതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

കേരളത്തെ അപമാനിച്ച കേസില്‍ അര്‍ണാബ് ഗോസ്വാമിയോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. അര്‍ണാബ് ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. ലോകത്തിലെ മലയാളികളെ ഏറെ ചൊടിപ്പിച്ച പ്രസ്താവനയായിരുന്നു അര്‍ണാബിന്റേത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കാന്‍ യു.എ.ഇ. ഭരണകൂടം സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെതിരേ മലയാളികളില്‍നിന്ന് ശക്തമായ പ്രതികരണമുയര്‍ന്നപ്പോഴാണ് ‘ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ചാനലിലൂടെ ...

Read More »

വടകരയില്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ കെ. മുരളീധരന്‍ എംഎല്‍എ മത്സരിക്കും. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കെ. മുരളീധരനെ യുഡിഎഫ് രംഗത്ത് ഇറക്കിയത്. വടകരയില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസി, എഐസിസി നേതൃത്വം സംയുക്തമായാണ് തീരുമാനിച്ചത്. നേരത്തെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെ. മുരളീധരന്‍ വടകരയില്‍ എത്തുന്നത്.

Read More »

വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥി

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ കെ. മുരളീധരന്‍ എംഎല്‍എ മത്സരിക്കും. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കെ. മുരളീധരനെ യുഡിഎഫ് രംഗത്ത് ഇറക്കിയത്. വടകരയില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസി, എഐസിസി നേതൃത്വം സംയുക്തമായാണ് തീരുമാനിച്ചത്. നേരത്തെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെ. മുരളീധരന്‍ വടകരയില്‍ എത്തുന്നത്.

Read More »

യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും

സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ പ്രഖ്യാപനം വൈകുകയാണ്. അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിലെ പോരും വലിയ പ്രതിസന്ധിയായി തുടന്നു. ഇതിനൊക്കെ ഇടയിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യര്‍ത്ഥന നടത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം ...

Read More »

പിജെ ജോസഫിന് സീറ്റ് നിഷേധിച്ചു; കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു

പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എമ്മിൽ രാജി തുടരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി എം ജോർജ്ജും പദവി രാജിവച്ചു. നാല് ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ പാർട്ടിക്കുള്ളത്. തുടർന്ന് കേരള കോൺഗ്രസ് സ്ഥാനാർഥി തർക്കത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് ഇടപെടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റിൽ ഒരു പാളിച്ച ഉണ്ടാകാൻ അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. ...

Read More »

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: കുമ്മനം രാജശേഖരന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. ശബരിമല വിഷയം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തുവെന്ന് കരുതുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്തെത്തിയ ...

Read More »

വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കും:രമേശ് ചെന്നിത്തല

വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് ആണ് വടകരയിലെ നിലവിലെ എംപിയെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.ആര്‍എംപി ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേര്‍ത്തു കൊണ്ടുപോകുന്നത് ചര്‍ച്ചയിലൂടെ മാത്രമാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യം. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കെ.കെ രമയെ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥിയായി വടകരയില്‍ മത്സരിപ്പിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

Read More »

കോഴിക്കോട്ട് എ പ്രദീപ് കുമാർ എംഎൽഎ മത്സരിക്കും

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എ പ്രദീപ് കുമാർ ഇടതുമുന്നണി സ്ഥാനാർഥി. കോഴിക്കോട് മണ്ഡലത്തിൽ രംഗത്തിറക്കാവുന്ന ഏറ്റവും ജനകീയനായ സ്ഥാനാർഥി തന്നെയാണ് എ പ്രദീപ് കുമാർ. നിലവിൽ കോഴിക്കോട് നോർത്ത് എംഎൽഎയാണ് എ പ്രദീപ് കുമാർ. നാട്ടുകാർ സ്നേഹത്തോടെ ‘പ്രദീപേട്ടൻ’ എന്ന് വിളിക്കുന്ന എ പ്രദീപ് കുമാർ ജനപ്രിയപദ്ധതികൾ നിരവധി മണ്ഡലത്തിൽ നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ്, മെഡിക്കൽ കോളേജ് ക്യാംപസ് സ്കൂളുകളടക്കം സർക്കാർ വിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തിയത് മുതൽ നിരവധി നേട്ടങ്ങളുണ്ട് പ്രദീപ് കുമാറിന് ഉയർത്തിക്കാട്ടാൻ.

Read More »

ഡ്രൈവിംഗ് ലൈസന്‍സുകളുടെ മുഖം മാറുന്നു : ഇനി ഏകീകൃത സംവിധാനം

ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ രാജ്യത്ത് പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും ഏകീകൃത സംവിധാനംവരുന്നു. ഇതോടെ രാജ്യത്തെങ്ങുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് ഒരേ രൂപവും വലുപ്പവും ആയിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവില്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്‌തെടുക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി കാര്‍ഡ് രൂപത്തിലേയ്ക്ക് മാറും. പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂആര്‍ കോഡ്, സര്‍ക്കാരിന്റെ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, അള്‍ട്രാ വയലറ്റ് എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ലൈസന്‍സിന്റെ ...

Read More »