Home » നമ്മുടെ കോഴിക്കോട് (page 10)

നമ്മുടെ കോഴിക്കോട്

സുനിൽ പി ഇളയിടത്തിന്റെ ഓഫീസിനു നേരെ സംഘപരിവാർ ആക്രമണം

സുനിൽ പി ഇളയിടത്തിന്റെ ഓഫീസിനു നേരെ സംഘപരിവാർ ആക്രമണം ഫേസ് ബുക്കിലൂടെ വധഭീഷണി നടത്തിയതിനു പിന്നാലെയാണ് സർവ്വകലാശാലയിലെ പ്രഫസറുടെ കാബിൻ ആക്രമിക്കപ്പെട്ടിരിക്കുന്നത് വാതിലിന് പുറത്ത് കാവികൊണ്ട് നെടുനീളൻ ഗുണന ചിഹ്നം വരഞ്ഞു വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നെയിം ബോർഡും നഷ്ടപ്പെട്ടിട്ടുണ്ട് updating….

Read More »

കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കലില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി റഷീദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More »

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി 550 യുവതികള്‍

ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍. പൊലീസ് പോര്‍ട്ടലില്‍ കൂടുതല്‍ പേര്‍ അനുമതിക്കായി രജിസ്റ്റര്‍ ചെയ്തു. 10 മുതല്‍ 50 വരെ വയസ്സിനിടയിലുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. മൂന്ന് ലക്ഷം പേരാണ് ഇതുവരെ തീര്‍ത്ഥാടനം ബുക്ക് ചെയ്തത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ...

Read More »

കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കായി നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Read More »

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് ഉച്ചക്ക് രണ്ടു മണി വരെ ഓട്ടോ ടാക്‌സി പണിമുടക്ക്. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ടുമാണ് സമരം നടത്തുന്നത്.

Read More »

ഭക്തരായ സ്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം നൽകണം: സുഗതകുമാരി

അയ്യപ്പനെ കാണണമെന്ന‌് നിർബന്ധമുള്ള ഭക്തരായ സ്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം നൽകാൻ നാം തയ്യാറാകണമെന്ന‌് കവി സുഗതകുമാരി പറഞ്ഞു. സ്ത്രീകളെ കണ്ടാൽ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ‌്ഢിത്തമായ കാര്യമാണ്. ശബരിമലയിൽ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്നും സുഗതകുമാരി പറഞ്ഞു. ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത‌് ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവർക്കും വേണം. അവിടെ യഥാർത്ഥ ഭക്തർക്ക് മാത്രമായി പോകാൻ കഴിയണം. ശബരിമല ഇപ്പോൾത്തന്നെ ...

Read More »

ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

മണ്ഡല മകരവിളക്ക് കാലത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം സജ്ജമായി. കേരള പൊലീസിന്റെ sabarimalaq.com എന്ന പോര്‍ട്ടലിലാണ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ടിക്കറ്റില്‍ പത്തുപേര്‍ക്ക് വരെ ദര്‍ശനം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ശബരിമല ദര്‍ശനത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. തീര്‍ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു

Read More »

സ്‌കൂള്‍ കായിക മേള: കിരീടം നിലനിര്‍ത്തി എറണാകുളം

62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. പാലക്കാട് രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജാണ് ജേതാക്കള്‍. 253 പോയിന്റുകളുമായാണ് എറണാകുളത്തിന്റെ ജൈത്രയാത്ര. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് 196 പോയിന്റ് നേടി. 101 പോയിന്റാണ് ആതിഥേയര്‍ക്കുള്ളത്. കോഴിക്കോട് (100), തൃശൂര്‍ (74) ജില്ലകളാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (50), മലപ്പുറം (29), ആലപ്പുഴ (28), കണ്ണൂര്‍ (24), കൊല്ലം (24), ഇടുക്കി (18), പത്തനംതിട്ട (12), കാസര്‍കോട് (എട്ട്), ...

Read More »

സ്വകാര്യബസുകള്‍ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു; യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന് ചുമതല

സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു. വാഹന നികുതിയില്‍ ഇളവ് വരുത്തുകയോ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയോ വേണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ബസുടമകള്‍ ഉയര്‍ത്തിയത്. ഇതനുസരിച്ചാണ് കമ്മീഷനെ നിയമിക്കുന്നത്. മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയും, മിനിമം ചാര്‍ജില്‍ ...

Read More »

കേരളത്തിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ല’; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പു വരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. ...

Read More »