Home » പ്രകൃതി

പ്രകൃതി

വേനല്‍ച്ചൂട്;സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനക്രമീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ആയിരിക്കും. ഉച്ചക്ക് 12.00 മണിമുതല്‍ വൈകുന്നേരം മൂന്നുവരെ ഇവര്‍ക്ക് വിശ്രമസമയമായിരിക്കും. രാവിലെയുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളവ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തുമെന്നും ഓഫീസ് വ്യക്തമാക്കി.

Read More »

വാക്ക് പാലിച്ച് സര്‍ക്കാര്‍; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേര്‍ തീരദേശ പൊലീസ് സേനയിലേക്ക്

ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു. തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്‍ഡന്മാരായി നിയമനം നല്‍കുമെന്ന വാഗ്ദാനമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും. ഓഖി ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്കടക്കമുള്ളവര്‍ക്കാണ് തീരദേശ സേനയില്‍ നിയമനം നല്‍കുന്നത്. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് , തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുക

Read More »

ആലപ്പാട് ജനകീയസമരം: സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാവില്ലെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നും അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Read More »

വെളിച്ചെണ്ണയില്‍ മായം; എഴുപത്തിനാല് ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു. ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു നിരോധിച്ച ബ്രാന്‍ഡുകള്‍: എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ ...

Read More »

പ്രളയം തകര്‍ത്ത 17000 വീടുകളുടെ പുനർനിർമാണത്തിനായി നൂറുദിന ചലഞ്ച്

പ്രളയം തകര്‍ത്ത 17,000ത്തോളം വീടുകൾ നവംബര്‍ ഒന്നിന് ആരംഭിച്ച് നൂറു ദിവസം കൊണ്ട് പുനര്‍നിര്‍മിക്കുന്ന ചലഞ്ച് സർക്കാർ തുടക്കമിടുന്നു. വീടുകളുടെ നിര്‍മാണം സ്പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ചില വീടുകള്‍ ഗുണഭോക്താക്കള്‍ തന്നെ പുതുക്കിപ്പണിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗുണഭോക്താവിന് ഭാവിയില്‍ വീടിന്‍റെ വിസ്തൃതി ആവശ്യമെങ്കില്‍ കൂട്ടാവുന്ന വിധമായിരിക്കണം നിര്‍മാണം. പ്രീ ഫാബ്രിക്കേഷന്‍, പ്രീ എന്‍ജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കുന്ന ഏജന്‍സികളുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. 400 ചതുരശ്ര അടി വീടുകള്‍ നിര്‍മിക്കുന്നതിന് നാലു ലക്ഷം ...

Read More »

വിദ്യാലയങ്ങളില്‍ ജൈവകൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും

ജില്ലാ ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ ജൈവകൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ 100 വിദ്യാലയങ്ങളിലാണ് ജൈവകൃഷി തുടങ്ങുക. താല്‍പ്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് വിത്തും ഉപദേശങ്ങളും നല്‍കും, മേല്‍നോട്ട ചുമതലയും വഹിക്കും. കുടുംബാംഗങ്ങളെല്ലാവരും ജൈവ കൃഷിയെ കുറിച്ച് മനസ്സിലാക്കുമ്പോള്‍ മാത്രമേ ജൈവകൃഷിയുടെ വ്യാപനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് കുടുംബങ്ങളെ ഒരുമിച്ച് വിളിച്ചുചേര്‍ത്ത് ക്ലാസുകള്‍ നല്‍കും. ഒരുവര്‍ഷത്തിനകം ഇത്തരം 100 ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വേങ്ങേരി ശാന്തിനികേതനില്‍ ചേര്‍ന്ന ജില്ലാ ജൈവ കര്‍ഷക സംഗമത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. താല്‍പര്യമുള്ള ...

Read More »

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയേയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേ കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു തവണയായി നൽകാമല്ലോ. “പ്രവാസി ...

Read More »

സഖാവ് പിണറായി വിജയൻ; താങ്കളെഴുതാനിരിക്കുന്ന ആ കവിത നവകേരളത്തിന്റെ മാനിഫെസ്റ്റോ ആയി മാറുമെന്ന് ഉറപ്പാണ്

അത്രമേൽ പ്രിയപ്പെട്ട സഖാവ് പിണറായി വിജയൻ, ഒരു ഭരണാധികാരിയോട് സ്നേഹം തോന്നേണ്ട കാര്യമുണ്ടോ എന്ന് ആലോചിച്ചു. ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ പ്രത്യേകിച്ചും. വിമർശനങ്ങളും എതിർപ്പുകളും തുടർന്നും ഉന്നയിക്കാൻ, സ്ഥിരമായി ഭരണകൂടത്തിന്റെ പ്രതിപക്ഷമായിരിക്കാൻ, സ്നേഹത്തിന്റെ ഒരു ആനുകൂല്യവും ഒരൊറ്റ വാക്കിലും കലരാതിരിക്കാൻ, സ്നേഹം അഴിമതിയായി മാറാതിരിക്കാൻ ഭരണാധികാരികളോട് സ്നേഹം തോന്നരുത് എന്നാണ് ബോധ്യം. പക്ഷേ പ്രളയ – പ്രളയാനന്തര കാലത്ത് താങ്കളോട് സ്നേഹം തോന്നുന്നുണ്ട്. ഭരണാധികാരി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും. അതിനു കാരണം താങ്കൾ നിരന്തരം മാനവികതയെയും അതിജീവനത്തെയും കുറിച്ച് പറയുന്നതാണ്. സ്റ്റേറ്റ് ...

Read More »

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു:മാധവ് ഗാഡ്ഗില്‍

കേരളത്തിലെ പ്രളയ ദുരന്തത്തിന് കാരണം ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന് . പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന ജനകീയമായ പാരസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാക്കുമെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി. വിശദമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ നല്‍കിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ഒന്നും നടപ്പായില്ല. ‘കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. വലിയ പേമാരിയാണ് കേരളത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ ...

Read More »

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

വീണ്ടും കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13-വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും 14 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ ...

Read More »