Home » മതം/പാരമ്പര്യം (page 4)

മതം/പാരമ്പര്യം

മുത്തലാഖ് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷയത്തിൽ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. വിവിധ മുസ്‌ലിം രാജ്യങ്ങളിൽ മുത്തലാഖ് നിയമവിരുദ്ധമാണ്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതിൽനിന്നു മാറാനാകുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നിയമം ...

Read More »

മലപ്പുറത്ത് മാസം 1000 പേരെ വീതം മതം മാറ്റുന്നു: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

മലപ്പുറം ജില്ലയില്‍ മാസം ആയിരം പേരെ വീതം മാറ്റുന്നതായി കേന്ദ്ര സംസ്ഥാന ആഭ്യന്തരകാര്യ മന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമാക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് കേരളസര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഹദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. വലിയൊരു കേന്ദ്രമുണ്ട്. മലപ്പുറം ജില്ലയിലാണത്. അവിടെയാണ് മതപരിവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. ഒരു മാസം 1000 പേരെയാണ് മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Read More »

മ​അ്​​ദ​നി ഇന്ന് കേ​ര​ള​ത്തി​ലെ​ത്തും

പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ള്‍ നാസ​ർ മ​അ്​​ദ​നി ഇന്ന് കേ​ര​ള​ത്തി​ലെ​ത്തും. ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റി​​ന്റെ വി​വാ​ഹ​ത്തി​ൽ പങ്കെടുക്കാനും അ​സു​ഖ​ബാ​ധി​ത​യാ​യ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​യി ഇൗ ​മാ​സം ആ​റു മു​ത​ൽ 19 വ​രെ​യാ​ണ്​ നാ​ട്ടി​ൽ ത​ങ്ങാ​ൻ മ​അ്​​ദ​നി​ക്ക്​ ​സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. കേ​ര​ള​യാ​ത്ര മു​ട​ക്കാ​നു​ള്ള ക​ർ​ണാ​ട​ക പൊ​ലീ​സിന്റെ ശ്ര​മ​ങ്ങ​ളെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലൂ​ടെ മ​റി​ക​ട​ന്നാ​ണ്​ മ​അ്​​ദ​നി​യെ​ത്തു​ന്ന​ത്. രാ​വി​ലെ ബം​ഗ​ളൂ​രു ബെ​ൻ​സ​ൺ ടൗ​ണി​ലെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്ന്​ മ​അ്​​ദ​നി സ​ഹാ​യി​ക​ൾ​ക്കും സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്കു​മൊ​പ്പം യാ​ത്ര പു​റ​പ്പെ​ടും. ഉ​ച്ച​ക്ക്​ 2.20ന്​ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക്​ ...

Read More »

സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മലബാറിന്റെ ചരിത്രം ഇനി വിരല്‍ത്തുമ്പില്‍

മലബാറിന്റെ ചരിത്രം മുഴുവന്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള സാമൂതിരിക്കൊട്ടാരം രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് ആര്‍ക്കും എവിടെയിരുന്നും പരിശോധിക്കാവുന്ന വിധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തൂടക്കമായി. കമ്പ്യൂട്ടറില്‍ വിരലമര്‍ത്തിയാല്‍ 13ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതേ ലിപികളില്‍ അവ കാണാനും പഠിക്കാനുമുള്ള സംവിധാനമാണ് രേഖകള്‍ സൂക്ഷിച്ച എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ആരംഭിച്ചിട്ടുള്ളത്. സാമൂതിരിയുടെ കാലശേഷം അനാഥമായ രേഖകളില്‍ 120 താളിയോലക്കെട്ടുകളാണ് എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദരലിയുടെ ആക്രമണത്തില്‍ നശിച്ചുപോകാതെ അവശേഷിച്ച ഇവ മീഞ്ചന്ത കോവിലകത്തുനിന്നാണ് ഇവര്‍ കണ്ടെടുത്തത്. ഇവയ്ക്കുപുറമേ 450-ഓളം വലിയ ലെഡ്ജറുകളും ഡോ. ...

Read More »

ആസ്വാദ്യ ഹൃദയങ്ങളിൽ അവിസ്മരണീയ ഗാനങ്ങൾ സമ്മാനിച്ച ഹമീദ്ഷർവാനി യാത്രയായി

‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’ എന്ന ഒറ്റഗാനത്തിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് ചിരപ്രതിഷ്ഠ നേടിയ ഹമീദ്ഷർവാനി യാത്രയായി അദ്ദേഹം ത​െൻറ അനുഗൃഹീത ശബ്ദത്തിലൂടെ നാട്ടിലും വിദേശത്തുമായി നിരവധി വേദികളെയാണ് കോരിത്തരിപ്പിച്ചത്. ജ്യേഷ്ഠ സഹോദരൻ എം.എ. റഹീമി​െൻറ പാട്ടുകളാണ് അദ്ദേഹം ഏറെയും പാടിയത്. താൻ എഴുതുന്ന പാട്ടുകൾ കുട്ടിയായിരുന്ന ഹമീദിനെ കൊണ്ടാണ് ആദ്യം പാടിപ്പിച്ചിരുന്നതെന്ന് എം.എ. റഹീം പറഞ്ഞു. കുറ്റ്യാടി ആസാദ് കലാമന്ദിറാണ് ഷർവാനിയെ പുറംലോകത്തെത്തിച്ചത്. ഇതോടെ അദ്ദേഹം മാപ്പിളപ്പാട്ട് േപ്രമികളുടെ പ്രിയങ്കരനായി മാറി. ഫറോക്ക് കോളജ് രജത ജൂബിലി ആഘോഷ വേദിയിലാണ് ‘ഉണ്ടോ സഖീ’ ...

Read More »

ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഇ- സംവിധാനം

ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഇ- സംവിധാനം ഏര്‍പ്പെടുത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ സീസണ്‍ അവസാനിക്കാറായതിനാല്‍ ജിദ്ദ വിമാനത്താവളത്തിലും മറ്റ് പ്രവേശന കവാടങ്ങളിലും തിരിച്ചുപോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ഹജ്ജ്, ഗതാഗതം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഹൗസിംങ്, വകുപ്പുകളെയും ഉംറ കമ്പനികള്‍, വിമാന കമ്പനികള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഇ -ട്രാക്കില്‍ തിരിച്ചുപോകുന്നവരുടെ വിവരങ്ങള്‍ ഉംറ കമ്പനികള്‍ ചേര്‍ക്കുന്നതോടെ തീര്‍ഥാടകരുടെ വിമാന ബുക്കിങ്, സമയം, ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി, ബസുകളുടെ ലൈസന്‍സ്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം, ...

Read More »

അയിത്തം മാറാത്ത പേരാമ്പ്ര: അതിവൈകാരികമായ ബഹളങ്ങളേക്കാള്‍ പ്രയോഗികമായ പരിഹാരങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്

വിവാദമായ പേരാമ്പ്ര സ്‌കൂളിലെ അയിത്തത്തതിനെ ബഹളങ്ങളേക്കാള്‍ പ്രയോഗികമായ പരിഹാരങ്ങളെ കുറിച്ചായിരിക്കണം നാം ചര്‍ച്ച ചെയ്യേണ്ടത്. ഈ അവസരത്തിൽ സിവിക് ചന്ദ്രൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് സ്കൂൾ സന്ദർശിച്ചതിനു ശേഷം സിവിക് ഫേസ് ബുക്കിൽ കുറിച്ച കാര്യങ്ങൾ തീർച്ചയായും ചർച്ചക്കെടുക്കേണ്ടതുണ്ട് സിവിക് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് …………………………പേരാമ്പ്രയിലെ മൂന്ന് സ്കൂളുകൾ അടുപ്പിൻ കല്ലുകൾ പോലെ .വലിയൊരു ഹയർ സെക്കണ്ടറി സ്കൂൾ ,തൊട്ടുതാഴെ രണ്ട് പ്രൈമറി സ്കൂളുകളും .ആദ്യത്തത് സർക്കാർ നേരിട്ട് നടത്തുന്നത് ,പറയ സ്കൂൾ എന്നറിയപ്പെടുന്നു .രണ്ടാമത്തേത് സർക്കാർ നേരിട്ടല്ലാതെ നടത്തുന്ന എയിഡഡ് സ്കൂൾ.ആദ്യത്തേതിൽ ഒരു ...

Read More »

2023ൽ ഹിന്ദുരാഷ്ട്രം: വിദൂര തെരഞ്ഞെടുപ്പിനു മുദ്രാവാക്യങ്ങൾ മെനയാൻ ഹിന്ദുസംഘ മുന്നണി

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി ഗോവയിൽ ചേരാനിരിക്കുന്ന ഹിന്ദുസംഘടനകളുടെ സമ്മേളനം സംഘടിപ്പിക്കുന്നത് നരേന്ദ്ര ധാബോൽക്കർ വധത്തിൽ വിവാദത്തിലുള്ള സനാതൻ സൻസ്ഥയുടെ സഹോദര സംഘടന. സനാതൻ സൻസ്ഥയുടെ സ്ഥാപകനായ മനോരോഗവിദഗ്ധൻ ഡോ.ജയന്ത് ബാലാജി അഥ്വാലെ രൂപം നൽകിയ ഹിന്ദു ജനജാഗ്രിതി സമിതിയാണ് ഹിന്ദുമഹാസമ്മേളനം വിളിച്ചത്. 2023ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പദ്ധതി രൂപരേഖയുണ്ടാക്കലാണ് സമ്മേളനത്തിന്റെ പ്രഖ്യാപിതലക്ഷ്യം. 150 സംഘടനകളാണ് ജൂൺ 14 മുതൽ 17 വരെ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നത്. ഹിന്ദുരാഷ്ട്രമെന്ന ആശയത്തിന് ഇന്ത്യൻ ജനത പാകപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് ഹിന്ദു ജനജാഗ്രിതി സമിതിയുടെ വക്താവ് ഉദയ് ധുരി അവകാശപ്പെട്ടു. ഈ ...

Read More »

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിന് ​കേന്ദ്രസര്‍ക്കാർ ഒരുങ്ങുന്നു.ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയത്. ഇതോടെ ഗംഗയെ മലിനമാക്കുന്നത് ഏഴ് വർഷം തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരിക്കേൽപിക്കൽ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറും. ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക. നേരത്തേ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന ...

Read More »

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും ഇന്ന്‌ റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ശനിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കുന്നതായി അറിയിച്ചു. തിരുവനന്തപുരം പാളയം ...

Read More »