Home » സാമൂഹികം

സാമൂഹികം

എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്?

ബീഹാർ തെരഞ്ഞെടുപ്പുഫലത്തിൽ പൊതുവിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്ന ഘടകം അസദുദ്ദീൻ ഒവൈസിയുടെ പങ്കാണ്. പഴയ ഹൈദരാബാദ് പട്ടണത്തിന്റെ പോക്കറ്റുകളിൽ ഒതുങ്ങിനിന്ന പാർട്ടിയായ ഓൾ ഇന്ടി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന കൊച്ചുപാർട്ടിയാണ് ബിജെപിയെ തോൽപിക്കാൻ രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാവി തുലച്ചത്! എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്? മുസ്ലിംഭൂരിപക്ഷപ്രദേശമായ സീമാഞ്ചലിൽ, പ്രത്യേകിച്ചും കിഷൻഗഞ്ചിൽ, മാത്രം കേന്ദ്രീകരിച്ചാണ് ഒവൈസി മഹാസഖ്യത്തിന്റെ പണി പാഴാക്കിയത്. വെറും അഞ്ചുകൊല്ലത്തെ പ്രയത്നം; നിയമസഭയിലേക്ക് ലഭിച്ച അഞ്ചു സീറ്റും – വളരെച്ചെറിയ കാലവും എണ്ണവും. പക്ഷെ, അത് മതിയായി ബീഹാറിന്റെ വിധി അട്ടിമറിക്കാൻ. ...

Read More »

ലീഗിനെ ക്ഷീണിപ്പിച്ച് സ്വന്തം മാനംകാക്കാൻ ഷാജി; കോഴവാങ്ങിയത് താനല്ല, പാർട്ടിയെന്ന് മൊഴി

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു കോഴ്‌സിന് പണംവാങ്ങിയത് മുസ്ലിംലീഗ് പ്രാദേശികകമ്മിറ്റിയാണെന്ന കെ എം ഷാജി എംഎൽഎയുടെ വെളിപ്പെടുത്തൽ ലീഗിനെ ക്ഷീണത്തിലാക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌മുൻപാകെ കെ എം ഷാജി നൽകിയ മൊഴി എല്ലാ മാധ്യമങ്ങളും പുറത്തുവിട്ടു. പണം വാങ്ങരുതെന്ന് പാർട്ടി നേതൃത്വത്തോടും കൊടുക്കരുതെന്ന് സ്‌കൂൾ അധികൃതരോടും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഷാജി ഇ.ഡി. മുൻപാകെ മൊഴി നൽകിയത്. തന്റെ വീട് പൂർണ്ണമായും തന്റെയും കുടുംബത്തിന്റെയും ഭാര്യവീട്ടുകാരുടെയും പണംകൊണ്ടാണ് ഉണ്ടാക്കിയതെന്ന മൊഴിക്കൊപ്പമാണ് അഴിമതിപ്പണം താൻ കൈപ്പറ്റിയിട്ടില്ലെന്ന ഷാജിയുടെ ഏറ്റുപറച്ചിൽ. ഫലത്തിലിത്, താനല്ലെങ്കിലും പാർട്ടി അഴിമതി നടത്തിയെന്ന കുറ്റസമ്മതമാണ്. സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയെന്ന ...

Read More »

പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗാണെങ്കിൽ തരക്കേടില്ലായിരുന്നു!

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവിന് മുസ്ലിംലീഗ് നേതാവ് അയച്ചതെന്ന് പേരിൽ വോയ്‌സ് ക്ലിപ്പ് വൈറലാവുന്നു. മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽനിന്നെന്ന പേരിലാണ് വോയ്‌സ് ക്ലിപ്പ് ജില്ലയൊട്ടാകെയും പുറത്തേക്കും പറന്നു നടക്കുന്നത്. ഒരു കാലത്ത് വളരെ സാധാരണമായിരുന്നതും, സമീപകാലത്ത് പരസ്യമായി ഇല്ലാതിരുന്നതുമായ ആവശ്യമാണ് ക്ലിപ്പിൽ ലീഗ് നേതാവ് തുറന്നുതന്നെ ഉന്നയിക്കുന്നത് – പെണ്ണുങ്ങൾ മത്സരിക്കുകയോ! അതും മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി! ലീഗിനായിരുന്നെങ്കിൽ തരക്കേടില്ല! ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം: ‘ഞാനൊരു കാര്യം ചോദിക്കട്ടെ, ഇബ്രാഹിമേ. എന്ത് പണ്യാ ജ്ജ് ചെയ്തക്കണ്? അനക്ക് തോന്ന്ണ്ടോ ഇതൊരു നല്ല കാര്യാണ്ന്ന്? അവനോന്റെ പെണ്ണ്ങ്ങളെ ...

Read More »

‘മീശ’ പുരസ്കാരം തമസ്കരിച്ചു; വാർത്ത തിരിയാത്ത മാതൃഭൂമി ഇനി വീട്ടിൽക്കയറ്റില്ലെന്ന് ടി പി രാജീവൻ

‘അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയമുതൽ ഞാൻ വായിക്കുന്ന മാതൃഭൂമി എസ്. ഹരീഷിനോടും ‘മീശ’യോടുമുള്ള പ്രതികാരം തീർത്തു’. മലയാളസാഹിത്യത്തിന് ലോകാംഗീകാരം നേടിക്കൊടുത്ത സാഹിത്യപുരസ്‌കാരവാർത്ത മാതൃഭൂമി ദിനപത്രം തമസ്കരിച്ചതിൽ സാംസ്കാരികലോകത്തിന്റെ പ്രതികരണങ്ങൾ തുടരുകയാണ്. വാർത്തയെന്തെന്നു തിരിയാത്ത പത്രം വീട്ടിൽ കയറ്റുന്നത് നിർത്തുകയാണെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി. പി. രാജീവൻ പറഞ്ഞു. ഫേസ്‌ബുക്കിൽ രാജീവൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ ജെ സി ബി പുരസ്ക്കാരം ഈ വർഷം ലഭിച്ചത് എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം ‘Moustache’ നാണ്. ...

Read More »

വീണ്ടും മഹാമാരി: ലോകത്തോട് കരുതിയിരിക്കാൻ ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ അടുത്ത ഒരു പകര്‍ച്ചവ്യാധി കൂടി നേരിടാന്‍ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. ‘ഇത് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്ബോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണം’- ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞു.

Read More »

കരുതലോടെ സർക്കാർ: സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ജനപക്ഷ നിലപാടുമായി കേരള സർക്കാർ ഇതിൻ്റെ ഭാഗമായി സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ചു ഉത്തരവിറങ്ങി. ഇനിമുതല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1,400 രൂപയായിരിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നൂറ് രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ അതാത് മാസത്തെ പെന്‍ഷന്‍ എല്ലാ മാസവും 20 നും 30 നും ഇടയിലുള്ള ദിവസം വിതരണം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു

Read More »

മത്സര രംഗത്തുണ്ടാവും: മുഖ്യമന്ത്രിയെ തീരുമാനിക്കുക കേന്ദ്ര നേതൃത്വം: ഉമ്മൻ ചാണ്ടി

ummenchandy at 2021 kerala election

Read More »

സംസ്ഥാനത്തെ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്‌. 8,9 ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.

Read More »

കൊവിഡ് 19: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊവിഡ് 19 പശ്ചാത്തലത്തില്‍ സിബിഎസ്ഇയുടെ 10, പ്ലസ്ടു അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ പരീക്ഷകളും മാര്‍ച്ച് 31 ന് ശേഷം നടത്താവുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ ...

Read More »

കൊറോണ ഭീതി: റെയിൽവേ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേയിൽ തീവണ്ടി യാത്രക്കാരിൽ വൻ കുറവ്. തിരുവനന്തപുരം ഡിവിഷനിൽ ജനറൽ കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം 61 ശതമാനം കുറഞ്ഞു. മാർച്ച് 10ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15ന് 80,188 പേരായാണ് കുറഞ്ഞത് മാർച്ച് പത്തിന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്രക്കാരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു തുടങ്ങിയത്. ജനറൽ കോച്ചുകളിലെ ശരാശരി ദിവസ വരുമാനം ഒരു കോടിയിൽ നിന്ന് 80 ലക്ഷമായി താഴുകയും ചെയ്തു. റിസർവേഷൻ ചെയ്ത യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുന്നതും കൂടിവരികയാണ്. ...

Read More »